Showing posts with label ജീവിത വിജയം. Show all posts
Showing posts with label ജീവിത വിജയം. Show all posts

Monday, 22 October 2012

കയ്യില്ലെങ്കിലെന്താ ഈ അധ്യാപിക കാല്‍കൊണ്ട് പഠിപ്പിക്കും, അതും കണക്ക്









ഒഹിയോ : കണക്കുകൂട്ടാന്‍ കൈവിരലുകള്‍ ഉപയോഗിക്കുന്ന മലയാളികള്‍ കൈകളില്ലാത്തവര്‍ എന്ത് ചെയ്യുമെന്ന്  ചിന്തിച്ചിട്ടുണ്ടോ  ?




ഇല്ലാത്തവര്‍ മേരി ഗാനോന്‍ എന്ന അധ്യാപികയെ പരിചയപ്പെട്ടാല്‍ മതി. കൈകള്‍ രണ്ടുമില്ലാത്ത മേരി പഠിപ്പിക്കുന്നത് കണക്കാണ്. ബോര്‍ഡില്‍ എഴുതി കണക്കുകൂട്ടാനും മറ്റും കൈകകളില്ലാത്തവര്‍ക്ക് കഴിയുമോ? കഴിയുമെന്ന് മേരി കാണിച്ചു തരുന്നു, കാലുകള്‍കൊണ്ട്.



ലേക്ക് വുഡിലെ ഒഹിയോ മിഡില്‍ സ്‌കൂളില്‍ പഠിപ്പിക്കുന്ന മേരി ബോര്‍ഡിലെഴുതുന്നതും കമ്പൂട്ടറില്‍ ടൈപ്പ് ചെയ്യുന്നതും വര്‍ക്ക്ഷീറ്റുകള്‍ നല്‍കുന്നതുമൊക്കെ കാലുകള്‍ കൊണ്ടാണ്.

മെക്‌സിക്കോയിലെ ഒരു അനാഥമന്ദിരത്തില്‍ കഴിഞ്ഞിരുന്ന മേരിയെ ഏഴാം വയസില്‍ ഒരു ഒരു ഒഹിയോ കുടുംബം ദത്തെടുത്തതാണ്. കഴിഞ്ഞവര്‍ഷം മിഡില്‍ സ്‌കൂളില്‍ പകരക്കാരിയായി ചാര്‍ജെടുത്ത മേരി ഇപ്പോള്‍ ആറ്, ഏഴ്, എട്ട് ക്ലാസുകളില്‍ ഫുള്‍ടൈമായി കണക്കും സയന്‍സും പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സ്‌കൂളിലേക്ക് വരുന്നത് കാലുകൊണ്ട് കാറോടിച്ചാണ്. കാറിന്റെ നമ്പര്‍ കാലിന്റെ പ്രാധാന്യം വിളിച്ചോതുന്നു - ഹാപ്പി ഫീറ്റ്




കുട്ടികള്‍ക്ക് വിലപ്പെട്ട ഒരു പാഠവും മാതൃകയും നല്‍കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് മേരി ഫോക്‌സ് എട്ട് എന്ന ടി വി ചാനലിനോട് പറഞ്ഞു.എനിക്ക് ചെയ്യാന്‍ ആഗ്രഹമുള്ളതും ഇഷ്ടമുള്ളതുമൊക്കെ ഞാന്‍ ചെയ്യുകയാണ്. അതുപോലെ നിങ്ങള്‍ ചെയ്യാനാഗ്രഹിക്കുന്നതും ചെയ്യാന്‍ ഇഷ്ടപ്പെടുന്നതും എത്ര അസാധ്യമായാലും ചെയ്യുക. അത് ചെയ്യാന്‍ കഴിയും. ഒരാള്‍ക്കും അതില്‍നിന്ന് നിങ്ങളെ വിലക്കാന്‍ കഴിയില്ല- മേരി കുട്ടികളെ ഉപദേശിക്കുന്നു.

വികലാംഗയെന്ന വിളികേള്‍ക്കാന്‍ മേരി ആഗ്രഹിക്കുന്നില്ല. എന്തെങ്കിലും പ്രത്യേകതയുള്ളവളായി മുദ്രകുത്തപ്പെടാനും അവര്‍ക്ക് ആഗ്രഹമില്ല. അതെല്ലാം നെഗറ്റീവ് ചിന്തകളേ സൃഷ്ടിക്കുകയുള്ളൂ.




തങ്ങളുടെ പോരാട്ടങ്ങള്‍ അതിജീവിക്കാന്‍ 
അധ്യാപികയുടെ മാതൃക പ്രചോദനം 
 നല്‍കുന്നുണ്ടെന്ന് കുട്ടികളും പറയുന്നു. മറ്റു 
അധ്യാപികമാരും മേരിയുടെ 
 മാതൃകയെ അംഗീകരിക്കുന്നു
ഇതിന്റെ വീഡിയോ ഇവിടെ 
വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കടപ്പാട് : 4 malayalees

Friday, 30 March 2012

ജീവിതം മാറ്റി മറിക്കാന്‍ 21 ദിവസങ്ങള്‍ !


ജീവിതത്തില്‍ ഉന്നത വിജയങ്ങള്‍ നേടിയെടുക്കുന്നതിന് നിങ്ങളെ പ്രാപ്തരാക്കുന്ന ഒരു 21 ദിന കര്‍മ പദ്ധതി!
ജീവിതത്തില്‍ വിജയത്തിന് വേണ്ടിയുള്ള കുതിപ്പില്‍ മുന്നിലെത്താന്‍ നാം ഓരോരുത്തരും അതിയായി ആഗ്രഹിക്കുന്നുണ്ട്, കാരണം നമ്മുടെ നിലനില്പ് തന്നെ ഏറെക്കുറെ നാം നേടിയെടുക്കുന്ന ലക്ഷ്യങ്ങളില്‍ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ട് പലരും എങ്ങനെയെങ്കിലും വിജയിക്കണം എന്ന ആഗ്രഹത്തില്‍ പല സാഹസങ്ങളും തിരഞ്ഞെടുക്കുന്നു. പക്ഷെ, ഫലം കാണുന്നില്ല !
ജീവിതം വിജയത്തിന്റെ പാ ന്ഥാവില്‍ സ്ഥിരതയോടെ മുന്നേറണം എങ്കില്‍ ക്രമീകൃതവും തുടര്‍മാനവുമായ പരിശ്രമം ഉണ്ടായേ തീരൂ. കാരണം, അപ്രതീക്ഷിതമായി എപ്പോഴെങ്കിലും വന്നുപോകുന്ന ചില വിജയ മുഹൂര്‍ത്തങ്ങള്‍ നമ്മെ എങ്ങും എത്തിക്കാന്‍ പര്യാപ്തമല്ല. ആലോലമാടുന്ന കൊച്ചു തിരകള്‍ മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു മനുഷ്യനെ തീരത്തോടടുപ്പിക്കാന്‍ ശക്തമല്ലല്ലോ.
ലക്ഷ്യം നിര്‍ണ്ണയിക്കുക
വിജയത്തിനായുള്ള തയാറെടുപ്പില്‍ ഒരാള്‍ ആദ്യം ചെയ്യേണ്ടത് സ്വന്തം ജീവിതത്തിന്റെ ലക്ഷ്യങ്ങളുടെ ഒരു കണക്കെടുപ്പ് നടത്തുകയാണ്. നാം വ്യക്തിപരമായി വിജയം നേടാന്‍ ആഗ്രഹിക്കുന്ന മേഖലകള്‍ ഏതെന്നു ആദ്യം കണ്ടെത്തണം. എല്ലാവര്‍ക്കും എല്ലാ മേഖലകളും ഒരുപോലെ പ്രധാനപ്പെട്ടവ ആയിരിക്കില്ല. എഴുത്തുകാരനാകാന്‍ ആഗ്രഹിക്കുന്ന വ്യക്തിക്ക് സംഗീതവും സംഗീതജ്ഞന്‍ ആകാന്‍ ആഗ്രഹിക്കുന്നയാള്‍ക്ക് കായിക രംഗവും ഒരുപോലെ പ്രധാനപ്പെട്ടതല്ലല്ലോ. അതുപോലെ, എല്ലാ കാര്യങ്ങളും - വിജയിക്കാന്‍ കഴിഞ്ഞേക്കും എന്ന് തോന്നിപ്പിക്കുന്നവ ആണെങ്കില്‍ - പോലും നമ്മുടെ വിജയ ലക്ഷ്യമായി നാം നിര്‍ണയിക്കേണ്ട കാര്യമില്ല
ലക്ഷ്യ സഹായക മേഖലകള്‍ തരം തിരിArrangong Desk |  www.kaithiri.comക്കാം
നിങ്ങളുടെ ജീവിതത്തിന്റെ പൊ തുവായ  ലക്ഷ്യം എന്താണെന്നും ആ ലക്ഷ്യത്തിലേക്ക് മുന്നേറാന്‍ ശക്തിപ്പെടുത്തേണ്ട മേഖലകള്‍ ഏതെല്ലാം എന്നും കുറിക്കുക. നിങ്ങള്‍ ഒരു എഴുത്തുകാരനാകുവാന്‍ ലക്ഷ്യമിടുന്നുവെങ്കില്‍ അതിനായി നിങ്ങളുടെ എഴുത്തുകളുടെ പ്രസിദ്ധീകരണം എന്ന മേഖലയിലായിരിക്കും പ്രധാനമായും ശ്രദ്ധിക്കേണ്ടത്. മറ്റെല്ലാം അത് കഴിഞ്ഞു മാത്രം. അങ്ങനെ പൊതുവായ ലക്ഷ്യത്തിലേക്ക് നിങ്ങളെ അടുപ്പിക്കുന്ന മേഖലകള്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ അവയില്‍ നിന്നും അത്യാവശ്യമല്ലാത്തതും അടിയന്തര പ്രാധാന്യം ഇല്ലാത്തതുമാ യ കാര്യങ്ങള്‍ തല്‍ക്കാലത്തേക്ക് ഒഴിവാക്കുക - അവ നമുക്ക് പിന്നീട് ശ്രദ്ധിക്കാം.   
അങ്ങനെ പ്രധാനപ്പെ ട്ട അഞ്ചോ ആറോ മേഖലകള്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ അതില്‍ നിന്നും ഏറ്റവും പ്രധാനപ്പെട്ട മൂന്ന് എണ്ണം മാത്രം തിരഞ്ഞെടുക്കുക. വിജയത്തിനായുള്ള പരിശീലനം നിങ്ങള്‍ ഇവിടെ നിന്നാണ് തുടങ്ങേണ്ടത്. ആദ്യം ഇതില്‍ വിജയിച്ചു കഴിഞ്ഞാല്‍ പിന്നെ അടുത്ത കാര്യങ്ങളിലേക്ക് പരിശീലനം വ്യാപിപ്പിക്കാം.
ബലഹീനതകള്‍ അവഗണിക്കരുത്
ഇനി, ഈ തിരഞ്ഞെടുത്ത മൂന്നു മേഖലകളില്‍ നിങ്ങളെ വിജയം നേടുന്നതില്‍ നിന്നും തടയുന്ന ഏതാനും (ചുരുങ്ങിയത് അഞ്ചെണ്ണം എങ്കിലും) കാര്യങ്ങള്‍ കണ്ടു പിടിക്കുക. ഉദാഹരണത്തിന്, ഒരു നല്ല എഴുത്തുകാരനാകാന്‍ ആഗ്രഹിക്കുന്ന നിങ്ങള്‍ക്ക് ഭാഷാ പ്രാവീണ്യം ഇല്ലാത്തതുകൊണ്ടോ, അക്ഷര-വ്യാകരണ നിശ്ചയം ഇല്ലാത്തതുകൊണ്ടോ, എഴുതുവാന്‍ താല്പര്യമുള്ള വിഷയങ്ങളില്‍ വേണ്ടത്ര പാണ്ഡിത്യം കുറവായതുകൊണ്ടോ, സമയ ക്രമീകരണം പാലിക്കാന്‍ കഴിയാത്തതുകൊണ്ടോ നിങ്ങളുടെ ലക്ഷ്യം നേടുന്നതില്‍ ശോഭിക്കാന്‍ കഴിയാതെ വരുന്നുണ്ടെങ്കില്‍ , അത്തരം ബലഹീന വശങ്ങള്‍ ആണ് കണ്ടു പിടിക്കേണ്ടത്‌. എങ്കില്‍ പിന്നെ വിജയത്തിലേക്കുള്ള പാതയില്‍ നിങ്ങളുടെ യാത്ര തുടങ്ങിക്കഴിഞ്ഞു! അവരവരുടെ ബലഹീനതകളെക്കുറിച്ച് അറിവില്ലാതിരിക്കുന്നത് കൊണ്ടാണ് പലര്‍ക്കും അവ പരിഹരിക്കാനും പ്രതീക്ഷിക്കുന്ന നിലവാരത്തില്‍ വിജയം വരിക്കുവാനും സാധിക്കാതിരിക്കുന്നത്.
ബലഹീന വശങ്ങള്‍ ശക്തിപ്പെടുത്തുക
ഇനി നിങ്ങളുടെ ബലഹീന വശങ്ങളില്‍ ഏറ്റവും ആദ്യം വരുന്നത് ആദ്യം ശക്തിപ്പെടുത്തണം. അതായത് അച്ചടക്കമില്ലായ്മ (ക്രമീകൃതമായി എഴുതുന്നതിനുള്ള ശീലം ഇല്ലായ്മ ), വ്യാകരണതെറ്റുകള്‍ എന്നിവയാണ് നിങ്ങളുടെ പട്ടികയില്‍ ആദ്യത്തെ രണ്ടു കാര്യങ്ങള്‍ എങ്കില്‍ അച്ചടക്കം ക്രമീകരിക്കാന്‍ തന്നെ ഏറ്റവും ആദ്യം പരിശ്രമിക്കണം. എന്നിട്ടാകാം അടുത്തത്. അല്ലാതെ മറ്റു രണ്ടു കാര്യങ്ങളില്‍ നിങ്ങള്‍ വിജയിക്കാന്‍ പോകുന്നില്ല.
21 'മാന്ത്രിക' ദിവസങ്ങള്‍
ഇനിയാണ് പരിശീലനം ആരംഭിക്കുന്നത്. ആദ്യത്തെ പ്രശ്നം അതിജീവിക്കാന്‍ പരിശീലനത്തിനായി ആദ്യത്തെ 21 ദിവസങ്ങള്‍ നീക്കി വയ്ക്കണം. '21 ദിവസങ്ങള്‍ ' എന്തിന് എന്നല്ലേ? പറയാം, ഒരാള്‍ ഒരു പ്രത്യേക കാര്യം 21 ദിവസങ്ങള്‍ മുടങ്ങാതെ ചെയ്തു വന്നാല്‍ അത് അയാളുടെ ജീവിത ശൈലിയുടെയും സ്വഭാവത്തിന്റെ തന്നെയും ഒരു ഭാഗമായി മാറും എന്നാണ് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. അപ്പോള്‍ അച്ചടക്കം ഇല്ലായ്മ എന്ന നിങ്ങളുടെ പ്രശ്നത്തെ സമീപിക്കുവാന്‍ ആദ്യത്തെ 21 ദിവസങ്ങള്‍ 'എന്തു വന്നാലും' അര മണിക്കൂര്‍ വീതം എഴുതുന്നതിനായി നീക്കി വയ്ക്കുക. അനുയോജ്യമായ സമയവും സ്ഥലവും കണ്ടെത്തി അത് വിട്ടുകളയാതെ ചെയ്യുക. എന്തു എഴുതും എന്നോ എങ്ങനെ പ്രസിദ്ധീകരിക്കുമെന്നോ ഒന്നും ഇപ്പോള്‍ ചിന്തിച്ചു വിഷമിക്കേണ്ട കാര്യമില്ല, കാരണം ഈ ഘട്ടത്തില്‍ നിങ്ങള്‍ എഴുതുവാനുള്ള അച്ചടക്കം (ചിട്ടയായി എഴുതുന്നതിനുള്ള ശീലം) നേടുവാനാണല്ലോ പരിശ്രമിക്കുന്നത്.
പരിശീലനം ആവര്‍ത്തിക്കപ്പെടുന്നു
ആദ്യത്തെ 21 ദിവസങ്ങള്‍ക്ക് ശേഷം ഒന്നാമത്തെ കാര്യത്തോട് കൂടെ രണ്ടാമത്തെ കാര്യം കൂടെ ചേര്‍ക്കുക. അതായത് അച്ചടക്കം വര്‍ദ്ധിപ്പിക്കുക എന്നതിനോടൊപ്പം വ്യാകരണപ്പിശക് മറികടക്കല്‍ എന്ന കാര്യം കൂടെ പരിശീലിക്കാന്‍ ആരംഭിക്കുക - ആദ്യത്തേത് വിട്ടു കളയരുതേ..
വിജയം കൈപ്പിടിയില്‍ !
അങ്ങനെ 42 ദിവസങ്ങള്‍ പിന്നിടുമ്പോഴേക്കും (അതായത് ആറാഴ്ചകള്‍ ) നിങ്ങളുടെ മനോഭാവത്തിലും ജീവിത രീതികളിലും കാര്യമായ മാറ്റങ്ങള്‍ നിങ്ങള്‍ തന്നെ കണ്ടിരിക്കും! അവിടെ നിറുത്തേണ്ട, ഇതുപോലെ തന്നെ അടുത്ത കാര്യത്തിലേക്ക് കടക്കാം. അങ്ങനെ, പടിപടിയായി മുന്നേറാം!.

'റോമാ നഗരം ഒരു രാത്രി കൊണ്ട് പണി തീര്‍ത്തതല്ല' എന്ന് പറയാറുണ്ടല്ലോ. അത് പോലെ തന്നെയാണ് ജീവിത വിജയവും, അത് ഒരു സുപ്രഭാതത്തില്‍ തനിയെ വന്നു ചേരുകയില്ല. നിരന്തരം പരിശ്രമിക്കുക - അതാണ്‌ നാം ചെയ്യേണ്ടത്..!
വിജയാശംസകള്‍ !

സമൂഹനന്മയാവട്ടെ ലക്ഷ്യം



നാം മനുഷ്യരായി പിറന്നു.ഇതിലും മികച്ച മറ്റൊന്നുമില്ല. ‘ജന്തൂനാം നരജന്മ ദുര്‍ല്ലഭം എല്ലാ ജന്മങ്ങളിലും വച്ച്‌ കിട്ടാന്‍ പ്രയാസമുള്ള തത്രെ നരജന്മം. സമൂഹത്തിലാണ്‌ നിങ്ങള്‍ ജനിച്ചതും വളര്‍ന്നതും. എങ്കില്‍പ്പിന്നെ സമൂഹത്തിന്റെ നന്മയ്ക്ക്‌ വേണ്ടി എന്തുകൊണ്ട്‌ ശ്രമിക്കുന്നില്ല.
നിങ്ങള്‍ക്കുള്ള സമ്പത്തെല്ലാം സമൂഹത്തില്‍ നിന്ന്‌ വന്നതാണ്‌. അതിന്‌ നിങ്ങള്‍ കടപ്പെട്ടിരിക്കണം.സമൂഹത്തോട്‌ ഈ പ്രതിബദ്ധതയില്ലാത്തതുകൊണ്ടാണ്‌ മനുഷ്യനിന്ന്‌ ക്ലേശങ്ങള്‍ അഭീമുഖീകരിക്കുന്നത്‌. ഒരിക്കലും സമൂഹത്തെ അവഗണിക്കരുത്‌. അതിന്റെ ക്ഷേമമാണ്‌, നിങ്ങളുടെയും ക്ഷേമം. ഇന്ന്‌ ആരും ഇത്‌ ആലോചിക്കുന്നില്ല.
എല്ലായിടത്തും സ്വാര്‍ത്ഥത തന്നെ. അത്‌ വെടിഞ്ഞ്‌ സമൂഹനന്മയ്ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കൂ. ഈശ്വരപ്രേമവും സമൂഹസേവനവും ഉണ്ടെങ്കില്‍ മാത്രമേ, ലോകത്തില്‍ ശാന്തിയും സൂരക്ഷയുമുണ്ടാകൂ. അത്‌ നിങ്ങളാഗ്രഹിക്കുന്നെങ്കില്‍, ആദ്യം അവനവന്റെ ഹൃദയത്തില്‍ തന്നെ ശാന്തി വളര്‍ത്തിയെടുക്കൂ.
ശാന്തി നിങ്ങളുടെ ഉള്ളില്‍ നിന്ന്‌ തന്നെ വരണം. നമ്മുടെ ഹൃദയം ശാന്തി സത്യം ധര്‍മം പ്രേമം എന്നിവയുടെ ഉറവിടമാണ്‌. സ്വന്തം ഹൃദയത്തെ മറന്ന്‌, നിങ്ങള്‍ പുറം ലോകത്തില്‍ ശാന്തി തേടുന്നു.
ശാന്തിയെന്നത്‌ നിങ്ങളുടെ ഹൃദയത്തില്‍ മാത്രം കിട്ടുന്നതാണ്‌. അവിടം പ്രേമം പൂര്‍ണമാക്കൂ. ചെയ്യുന്ന ജോലി എന്ത്തന്നെയായാലും അത്‌ പ്രേമത്തോടെ ആകട്ടെ.

പുണ്യമെന്ന സമ്പത്തുനേടൂ ....!!

പ്രേമത്തെ മറന്ന്‌ എല്ലാ ലൗകികകാര്യങ്ങളുടെയും പിന്നാലെ നിങ്ങള്‍ നടക്കുന്നു. എവിടെപ്പോയാലും പണം പണം പണമെന്ന വിചാരം മാത്രം. അതു വരും പോകും.എന്നാല്‍ ധാര്‍മികത വരികയും വളരുകയും ചെയ്യും. എല്ലാവരും സമ്പത്ത്‌ കൂമ്പാരം കൂട്ടുന്നതില്‍ തല്‍പരര്‍.

ഈ ലോകത്ത്‌ നിന്ന്‌ യാത്രായാകുമ്പോള്‍ കൂടെ വരുന്നത്‌ നിങ്ങള്‍ ചെയ്ത കാര്യങ്ങളുടെ ഫലം മാത്രമായിരിക്കും. ധനം നിങ്ങളെ തുണയ്ക്കാന്‍ പോകുന്നില്ല. മറിച്ച്‌ പുണ്യമെന്ന സമ്പത്ത്‌ മാത്രമാണ്‌ തുണയ്ക്കാന്‍ പോകുന്നത്‌. 

പരോപകാരം പുണ്യം പരപീഡനമോപാപവും .എങ്ങനെയും വലിയ ധനികനാവുക എന്ന പാപം തടുത്തുകൂട്ടാതിരിക്കുക.
ഈ ലോകം വെടിയുമ്പോള്‍ സംശുദ്ധമായ പ്രേമമൊന്നുമാത്രം നിങ്ങള്‍ കരുതണം. പവിത്രമായ പ്രേമമെന്ന സമ്പത്ത്‌ നേടുമ്പോള്‍ നിങ്ങളാകും പ്രപഞ്ചത്തിലെ ഏറ്റവും വലിയ ധനികന്‍. സംതൃപ്തന്‍ തന്നെയാണിവിടെ സമ്പന്ന. 

ആഗ്രഹങ്ങള്‍ക്കുമേല്‍ ആഗ്രഹങ്ങള്‍ വച്ചുപുലര്‍ത്തുന്നവന്‍ വളരെ ദ്രരിദ്രനും ആയിരിക്കും. ഇന്ന്‌ മനുഷ്യന്‍ ആഗ്രഹങ്ങള്‍ നിറഞ്ഞവനായിരിക്കുന്നു. അവയുള്ളിടത്തോളംകാലം നിങ്ങള്‍ക്ക്‌ സന്തോഷവും സമാധാനവുമുണ്ടാകില്ല. 

ആഗ്രഹങ്ങള്‍ ഉപേക്ഷിക്കുമ്പോള്‍ എത്രമാത്രം സ്നേഹവും ആനന്ദവുമാണ്‌ നമ്മള്‍ സ്വന്തമാക്കുക.ആ ആനന്ദം ഇതുവരെ അനുഭവിച്ചിട്ടുള്ളതില്‍ ഏറ്റവും മികച്ചതും. ആനന്ദമെല്ലാം നിങ്ങളില്‍തന്നെ. പക്ഷേ, അതുപുറത്തെങ്ങോ ആണെന്ന്‌ നിങ്ങള്‍ സങ്കല്‍പിക്കുന്നു. ഉള്ളിലുള്ളതിന്റെ പ്രതിഫലനവും മാറ്റൊലിയുമൊക്കെയാണ്‌ പുറത്തുമുള്ളത്‌.നിങ്ങള്‍ നല്ലവനെങ്കില്‍ നന്മകാണും. നീലക്കണ്ണട വച്ചാല്‍ കാണുന്നത്‌ എല്ലാം നീലയായിതോന്നും. കണ്ണടയുടെ നിറമനുസരിച്ച്‌ കാണുന്നതിന്റെ നിറവും മാറുന്നു. സദ്ഗുണങ്ങളാണ്‌ നിങ്ങളുടെ മഹത്തായ കൈമുതല്‍. അവ വളര്‍ത്തുക. വിദ്വേഷം വെടിഞ്ഞ്‌ അഹിംസ വളര്‍ത്തുക. അഹിംസാ പരമോ ധര്‍മഃ കോപത്തെ തുരത്തിപ്രേമം വളര്‍ത്തൂ. അതിനെക്കാള്‍ മാധുര്യമേറിയതൊന്നുമില്ല.

വിനയവും ആത്മവിശ്വാസവും..!


ഒരാളില്‍ വിനയവും ആത്മവിശ്വാസവും ഒരുമിച്ച്‌ നില്‍ക്കുക എന്നത്‌ അപൂര്‍വമാണ്‌. അങ്ങനെയുണ്ടെങ്കില്‍ അത്‌ അയാളുടെ സവിശേഷതയായി കാണേണ്ടിവരും. ആത്മവിശ്വാസമുള്ളവര്‍ക്ക്‌ പലപ്പോഴും വിനയം കുറവായിരിക്കും. വിനയമുള്ളവര്‍ക്ക്‌ ആത്മവിശ്വാസവും കുറയും. എല്ലാവരും ഏറ്റവും അഭിനന്ദിക്കുന്നതും ആദരിക്കുന്നതും വിനയത്തോടുകൂടിയുള്ള ആത്മവിശ്വാസമാണ്‌.

കുറച്ചുകൂടി ബൃഹത്തായ കാലദേശങ്ങളുടെ പശ്ചാത്തലത്തില്‍ ജീവിതത്തെ നോക്കിക്കാണുമ്പോള്‍ നിങ്ങളുടെ ജീവിതം ഒന്നുമല്ലെന്ന്‌ മനസ്സിലാകും. ഈ തിരിച്ചറിവ്‌ വിനയമുള്ളവനില്‍ ആത്മവിശ്വാസവും ആത്മവിശ്വാസമുള്ളവനില്‍ വിനയവും വളര്‍ത്തിയെടുക്കാന്‍ സഹായകമാകും. വിനയമുള്ളവനാകുമ്പോള്‍ നിങ്ങള്‍ അനന്യനും ഈശ്വരന്‍ പ്രിയപ്പട്ടവനും ആകുന്നു.

നിങ്ങള്‍ക്കൊരു ഗുരു ഉണ്ടെങ്കില്‍ നിങ്ങളൊരിക്കലും അഹങ്കാരിയാവുകയില്ല. ഗുരു നിങ്ങളില്‍ ആത്മവിശ്വാസവും വിനയവും വളര്‍ത്തും. വിനയത്തിലെ ദൗര്‍ബല്യവും ആത്മവിശ്വാസത്തിലെ അഹങ്കാരവും ഗുരു നീക്കുന്നു. പിന്നീട്‌, നിങ്ങളില്‍ വിശ്വാസവും വിനയവും മാത്രം അവശേഷിക്കുന്നു. 

ശ്രീ ശ്രീ രവിശങ്കര്‍

ചിന്തയെ നിയന്ത്രിക്കുക



‘എനിക്ക്‌ ചിന്തയെ നിയന്ത്രിക്കണം’, എന്നതുതന്നെ ഒരു ചിന്തയാണ്‌. ചിന്തയുടെ പ്രക്രിയയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിലേക്ക്‌ നിങ്ങള്‍ എത്തുമ്പോള്‍ അതിന്‌ അവസാനമില്ല. അതൊരവസാനമില്ലാത്ത ചെറുത്തുനില്‍പാണ്‌. ഒരു വഴി, ഇഷായോഗയുടെ വഴി അനുവദിച്ചേക്കുക എന്നതാണ്‌. അതേപ്പറ്റി വിഷമിക്കാതിരിക്കുക. അത്‌ സ്വയം അങ്ങനെ കടന്നുപൊയ്ക്കൊള്ളട്ടെ. അതിനെപ്പറ്റി അവബോധത്തോടെയിരിക്കുക, പതുക്കെ അതിന്റെ സംവേദനശക്തി നഷ്ടപ്പെടുകയും അത്‌ കൊഴിഞ്ഞുപോവുകയും ചെയ്യും. അതാണ്‌ ഒരു വഴി.

നാമിപ്പോള്‍ എന്താണോ ചെയ്തുകൊണ്ടിരിക്കുന്നത്‌, അതാണ്‌ മറ്റൊരു വഴി. പ്രാണനെ നിയന്ത്രിക്കുക. ആത്യന്തികമായി നിങ്ങളുടെ ചിന്തയായാലും, ഹൃദയമായാലും, കോശസംബന്ധിയായ പ്രവര്‍ത്തനങ്ങളാലും, നിങ്ങളുടെ ശരീരത്തില്‍ സംഭവിക്കുന്നതും നിങ്ങളില്‍ സംഭവിക്കുന്നതുമായ കാര്യങ്ങളൊന്തെക്കെയായാലും അവയെ പ്രാഥമികമായി പിന്താങ്ങുന്നത്‌ പ്രാണനാണ്‌. പ്രാണനെ നിയന്ത്രിച്ചാല്‍ പിന്നെ ചിന്തകളൊന്നുമില്ല. പ്രാണന്റെ മേല്‍ നിങ്ങള്‍ക്ക്‌ വേണ്ടത്ര മേല്‍ക്കൈ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ ചിന്തകളുടെ മേലും, ശരീരത്തിന്റെ മേലും മേല്‍ക്കൈ ഉണ്ടാകും. അതങ്ങനെയാണ്‌.

നിങ്ങള്‍ നിങ്ങളുടെ ദാഹത്തെയോ വിശപ്പിനെയോ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു എന്നുതകൊണ്ടുമാത്രം നിയന്ത്രണം സാധ്യമാവില്ല. പ്രാണന്‍ നിയന്ത്രണത്തിലായതുകൊണ്ട്‌ മറ്റ്‌ ശ്രമങ്ങളൊന്നും കൂടാതെ അത്‌ സംഭവിച്ചുകൊള്ളും. ചിന്തയുടെ പ്രക്രിയയും അപ്രകാരം തന്നെ. പ്രാണന്‍ നിയന്ത്രണത്തിലാണെങ്കില്‍ സ്വാഭാവികമായും ചിന്തയുടെ പ്രക്രിയയും നിയന്ത്രണത്തിലാകും. കുംഭകയും, ശൂന്യകയും ചെയ്യുമ്പോള്‍ സാധാരണഗതിയില്‍ ചിന്തകളൊന്നുമുണ്ടാകുന്നില്ല. എന്നത്‌ നിങ്ങള്‍ ശ്രദ്ധിച്ചിരിക്കും. മനഃപ്പൂര്‍വം ചിന്തിക്കാന്‍ ശ്രമിക്കുന്നില്ല എങ്കില്‍ ചിന്തകള്‍ അവിടെ ഉണ്ടായിരിക്കുകയില്ല. അപ്രകാരമാണെങ്കില്‍ കുംഭകയുടെ സമയത്ത്‌ ചിന്തകളൊന്നും ഉണ്ടായിരിക്കുകയില്ല.

നിര്‍ഭയത്വം



ജീവിതകാലം മുഴുവന്‍ ജീവിതപ്രാരാബ്ധത്തില്‍ ചെറുത്തുനില്‍ക്കേണ്ടിവരുമ്പോള്‍ നമ്മുടെ ഉള്ളില്‍ ഭയമുണരുന്നു. ഭയരഹിതനായിരിക്കാന്‍ ഒരു യഥാര്‍ത്ഥവിഡ്ഡിക്കേ കഴിയൂ. കാരണം, അയാള്‍ക്ക്‌ എല്ലാവിധ സ്വാതന്ത്ര്യവുമുണ്ട്‌, അതുകൊണ്ടുതന്നെ ഒന്നിനെയും ചെറുക്കുന്നുമില്ല. അങ്ങനെയാണ്‌ അയാള്‍ക്ക്‌ വിഡ്ഡിയാകാന്‍ കഴിയുന്നതും. ഓരോ വിഡ്ഡിയുടേയും ഉള്ളില്‍ തികഞ്ഞ സ്വാതന്ത്ര്യമുണ്ട്‌. നിങ്ങളുടെ ജീവിതത്തില്‍ അല്‍പകാലം, കഴിയുമെങ്കില്‍ എല്ലാകാലവും വിഡ്ഡിയായില്ലെങ്കില്‍, നിങ്ങള്‍ക്ക്‌ ജീവിതം നഷ്ടപ്പെടും. ജീവിതത്തിലെ ആനന്ദം നഷ്ടപ്പെടും. ജീവിതകാലം മുഴുവന്‍ യത്നിച്ച്‌ നിങ്ങള്‍ പലതും നേടി, സ്വന്തം നേട്ടങ്ങളെക്കുറിച്ചൊന്ന്‌ ഓര്‍ത്തുനോക്കൂ. അവ നിങ്ങളെ എങ്ങോട്ടാണ്‌ നയിച്ചത്‌? അവ കൊണ്ട്‌ എന്തു പ്രയോജനമാണുണ്ടായത്‌? നിങ്ങളുടെ യാതൊരു പ്രവൃത്തികള്‍ക്കും, നേട്ടങ്ങള്‍ക്കും ദൈവത്തെ പ്രതിപ്പെടുത്താനോ അപ്രതീപ്പെടുത്താനോ ഉള്ള കഴിവില്ല. പക്ഷേ നിങ്ങള്‍ അവയെ മുറുകെപ്പിടിച്ചിരിക്കുന്നു.

- ശ്രീ ശ്രീ രവിശങ്കര്‍

ജീവിതത്തിലെ പരീക്ഷകള്‍ - ശ്രീ ശ്രീ രവിശങ്കര്‍


സ്കൂളില്‍ വിജയിക്കുന്നതും ജീവിതത്തില്‍ വിജയിക്കുന്നതും ഒരു ഓട്ടമത്സരം പോലെയാണ്‌. 400 മീറ്റര്‍ ഓട്ടമത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ ആരാണ്‌ നിങ്ങളുടെ ഇടതുവശത്ത്‌, ആരാണ്‌ കുറഞ്ഞ വേഗത്തില്‍ ഓടുന്നത്‌ എന്നൊന്നും നോക്കാറില്ലല്ലോ. ആരാണ്‌ ഏറ്റവും വേഗത്തില്‍ ഓടുന്നത്‌ എന്നറിഞ്ഞാല്‍ അതിലും വേഗത്തില്‍ നിങ്ങള്‍ക്ക്‌ ഓടാനാകുമോ? മത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ നിങ്ങള്‍ പൂര്‍ണ്ണമായും ചെയ്യുമ്പോഴാണ്‌ വിജയം ഉണ്ടാകുന്നത്‌. നൂറ്‌ ശതമാനം പരിശ്രമിച്ചാല്‍ നിങ്ങള്‍ വിജയിച്ചില്ലെങ്കിലും നിങ്ങള്‍ക്ക്‌ സന്തോഷമാണ്‌.
നിങ്ങള്‍ നിങ്ങളുമായാണ്‌ മത്സരിക്കേണ്ടത്‌. കഴിഞ്ഞവര്‍ഷം ഞാനെത്ര പരിശ്രമിച്ചു. വിജയത്തിലെത്താന്‍ ഈ വര്‍ഷം എനിക്ക്‌ എത്ര കൂടുതല്‍ കഠിനാദ്ധ്വാനം ചെയ്യണം? കഴിഞ്ഞ മാസം ഞാനെങ്ങനെയാണ്‌ കാര്യങ്ങള്‍ ചെയ്തത്‌, ഈ മാസം എങ്ങനെ എനിക്കതിനെ മെച്ചപ്പെടുത്താനാകും? ഇതായിരിക്കണം നിങ്ങളുടെ ലക്ഷ്യം. അപ്പോള്‍ നിങ്ങളുടെ കഴിവ്‌ പതിന്മടങ്ങ്‌ വര്‍ദ്ധിക്കുന്നതാണ്‌ കാണാം. നേരേ മറിച്ച്‌ നിങ്ങള്‍ മറ്റുള്ളവരെയാണ്‌ നോക്കിക്കൊണ്ടിരിക്കുന്നതെങ്കിലോ? നിങ്ങള്‍ അസൂയാലുവാകും, നിഷേധിയാകും. അല്ലെങ്കില്‍ തന്നെത്തന്നെ താഴ്ത്തി കാണാന്‍ തുടങ്ങും. അത്‌ നിങ്ങളില്‍ നിഷേധവികാരങ്ങള്‍ നിറയ്ക്കും. നിങ്ങളുടെ ഊര്‍ജ്ജനില താഴും.
സ്കൂള്‍ കുട്ടികള്‍ പരീക്ഷയെക്കുറിച്ച്‌ ചിന്തിക്കുകയും തയ്യാറെടുക്കുകയും ചെയ്യുന്നതുപോലെ തന്നെയാണ്‌ ആദ്ധ്യാത്മിക ജീവിതവും. കഠിനാദ്ധ്വാനം അതിന്റെ ഫലം തരും എന്ന്‌ വിദ്യാര്‍ത്ഥികള്‍ക്കറിയാം. ഞാന്‍ ഒരിക്കല്‍ ഹരിദ്വാറില്‍ വച്ച്‌ പ്രായം ചെന്നയാള്‍ എന്നെ പ്രശസിക്കാന്‍ തുടങ്ങി. അപ്പോള്‍ ഞാന്‍ ചോദിച്ചു “ബാബ, അങ്ങ്‌ എന്താണ്‌ എന്നെ ഇങ്ങനെ പുകഴ്ത്തുന്നത്‌? എന്റെ പോരായ്മകള്‍ പറഞ്ഞുതരൂ. അത്‌ എനിക്ക്‌ എന്നെ ഉയര്‍ത്താന്‍ സഹായിക്കും.” ആ സന്യാസി പറഞ്ഞു, “ഞാനെന്തിന്‌ താങ്കളുടെ നെഗേറ്റെവ്‌ പോയിന്റുകളെക്കുറിച്ച്‌ പറയണം. അതിന്റെ ആവശ്യമില്ല. ‘ദുഖം’ താങ്കള്‍ക്ക്‌ അത്‌ പറഞ്ഞുതരും. നിങ്ങള്‍ ദുഃഖിതരാകുന്നു എങ്കില്‍ അത്‌ നിങ്ങളിലെ നിഷേധവികാരങ്ങളെക്കുറിച്ച്‌ ഓര്‍മ്മിപ്പിക്കും. പോസിറ്റീവ്‌ ആയ എന്താണ്‌ നിങ്ങളുടെ ഉള്ളിലുള്ളത്‌, അതിനെയാണ്‌ കാണിച്ചുതരേണ്ടത്‌. കാരണം, നിങ്ങള്‍ക്ക്‌ നിങ്ങളിലെ ഗുണങ്ങള്‍ തിരിച്ചറിയാനാവില്ല.” ഇതാണ്‌ വസ്തുതകളെ പോസിറ്റീവ്‌ ആയി കാണുന്ന വിധം. അതിന്‌ പകരം, നാമവരുടെ തെറ്റുകുറ്റങ്ങള്‍ ചികഞ്ഞെടുത്ത്‌ പറയുകയാണ്‌ സാധാരണ ചെയ്യാറുള്ളത്‌. പോസിസ്റ്റീവ്‌ സമീപനമാണ്‌ ഒരാളിലെ നന്മകളെ വളര്‍ത്തുന്നത്‌. മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണിത്‌. ഒരാ ളിലെ പോസിറ്റീവ്‌ വശങ്ങളെ ഉണര്‍ത്തുമ്പോള്‍ അയാളിലെ നിഷേധാത്മകത താനെ മറയുന്നതായി കാണാം.


- ശ്രീ ശ്രീ രവിശങ്കര്‍

Sunday, 25 March 2012

ജീവിത വിജയം ഉറപ്പാക്കുന്ന ഘടകങ്ങള്‍ ..


ജീവിത വിജയം ഉറപ്പാക്കുന്ന ഘടകങ്ങള്‍ ഒന്നിലേറെ ഉണ്ടെന്നതാണ് സത്യം. പക്ഷെ ചില ഘടകങ്ങള്‍ അതില്‍ വളരെ നിര്‍ണ്ണായികമാണ്. അതിലൊന്നാണ് ഉദേ്യാഗം. നിങ്ങള്‍ നേടുന്ന ഉദേ്യാഗത്തിന്റെ പ്രതേ്യകതകളും സവിശേഷതകളുമാണ് നിങ്ങളുടെ ജീവിതവിജയത്തിന്റെ ഗതി തീരുമാനിക്കുക. അതിനാല്‍ ഉദേ്യാഗാസൂത്രണത്തിന് ജീവിതത്തില്‍ പ്രഥമ പരിഗണന നല്‍കണം.
നിങ്ങളുടെ യോഗ്യതക്കനുസരിച്ചു അപേക്ഷിക്കാവുന്ന മത്സര പരീഷകള്‍ക്കെല്ലാം ഒരുമിച്ച് തയ്യാറെടുക്കുക. ആരംഭത്തില്‍ നിങ്ങളുടെ അറിവും, അവബോധവും വളരെ പരിമിതമാണെങ്കിലും ഓരോരോ വസ്തുതകളായി പഠിച്ചെടുക്കുന്ന മുറക്ക് നിങ്ങളുടെ അറിവിന്റെ ശതമാനം കൂടിക്കൂടി വരുന്നു. ഉദാഹരണത്തിന് എല്‍.ഡി.ക്ലാര്‍ക്ക് പരീക്ഷയ്ക്ക് തയ്യാറെടുപ്പ് തുടങ്ങുന്ന ഉദ്യോഗാര്‍ത്ഥിക്ക് ആരംഭത്തില്‍ 100 ല്‍ 10 മാര്‍ക്ക് നേടാനുള്ള ശേഷി മാത്രമേയുള്ളു എങ്കില്‍, അതിനെ 11%മാക്കി മാറ്റാന്‍ 3 ദിവസത്തെ പഠനം കൊണ്ട് സാധ്യമാണ്. 11%ത്തെ 12%ത്തിലെത്തിക്കാന്‍ പിന്നെ മൂന്ന് ദിവസം. 12%ത്തെ 13% ത്തിലേക്ക് ഉയര്‍ത്താന്‍ പിന്നെയും മൂന്ന് ദിവസത്തെ തയ്യാറെടുപ്പ്. ഇങ്ങനെ മുന്നേറാനായാല്‍ ഒരു മാസത്തെ തയ്യാറെടുപ്പ് കൊണ്ട് തന്നെ 10% ത്തെ 20% മായി ഉയര്‍ത്താനാകുന്നു. പിന്നെ 30% വും40% ആയി വളര്‍ത്തി 80% മാര്‍ക്ക് നേടാവുന്ന തലത്തില്‍ എത്തുമ്പോള്‍ വിജയം ഉറപ്പാക്കുകുന്നു. ഇങ്ങനെ നിരന്തരമായ തയ്യാറെടുപ്പിലൂടെ പരീക്ഷ വിഷയങ്ങളിലെല്ലാം അടിത്തറ ശക്തമാക്കി ഏത് പരീക്ഷയിലും വിജയിക്കാനാവുന്ന ശേഷി സാവകാശം വളര്‍ത്തിയെടുക്കാം. അങ്ങനെ എഴുതുന്ന പരീക്ഷകളിലെല്ലാം വിജയിച്ച് നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ഉദ്യോഗത്തിലേക്ക് മുന്നേറാം.
എസ്.എസ്.എല്‍.സി പരീക്ഷ ഒരു വ്യക്തി പാസ്സാകുമ്പോള്‍ തന്നെ അയാളുടെ Basic വിദ്യാഭ്യാസം പൂര്‍ണ്ണമാകുന്നു. പിന്നീടുള്ളത്‌ Plus Two, Degree, PG മുതലായവ, ഒരു തരത്തില്‍ പറഞ്ഞാല്‍ ഇവ ഉന്നത വിദ്യാഭ്യാസമാണ്. എസ്.എസ്.എല്‍.സി പഠിച്ച് പാസായ ഒരു വ്യക്തിക്ക് അടിസ്ഥാന വിദ്യാഭ്യാസമായി.എസ്.എസ്.എല്‍.സി തലം പിന്നിടുമ്പോഴേക്കും Arithmetic, GK, General English എന്നീ വിഷയങ്ങളില്‍ പഠനം പൂര്‍ത്തിയാവുകയാണ്. ഒരു പരിധി വരെ മത്സരപരീക്ഷ വിഷയങ്ങള്‍ എസ്.എസ്.എല്‍.സി നിലവാരത്തെ അടിസ്ഥാനമാക്കിയാണ് നടക്കുന്നത്. എല്‍.ഡി ക്ലാര്‍ക്ക് പരീക്ഷ സിലബസും ഹൈസ്‌കൂള്‍ നിലവാരത്തിലെ (8,9,10) ക്ലാസുകളിലെ കണക്ക്, സയന്‍സ്, സോഷ്യല്‍ സയന്‍സ്) വിഷയങ്ങളും തമ്മില്‍ താരത്മ്യം ചെയ്യുമ്പോള്‍ ഹൈസ്‌കൂള്‍ വിഷയങ്ങളാണ് ഗഹനമായ സിലബസ് എന്ന് കണ്ടെത്താന്‍ സാധിക്കും. അതായത് എസ്.എസ്.എല്‍.സി പരീക്ഷ പാസായ ഒരു വ്യക്തിക്ക് ഏത് മത്സരപരീക്ഷ വിഷയങ്ങളും പഠിച്ചെടുക്കാനുള്ള കഴിവും,ശേഷിയും ഉണ്ടെന്നതാണ് സത്യം.
If you have passed SSLC, never doubt about your capability to improve your knowledge and win any competitive examination for securing a job
നിങ്ങളുടെ താല്‍പര്യവും, ശ്രദ്ധയും, പരിപൂര്‍ണ്ണമായും ഉദേ്യാഗ വിജയത്തിനായി കേന്ദ്രീകകരിക്കുന്ന നിമിഷം മുതല്‍ വിജയത്തിലേക്കുള്ള കുതിപ്പിന് തുടക്കമാകുന്നു.
ഡിഗ്രി കഴിഞ്ഞ ഒരുദേ്യാഗാര്‍ത്ഥി മത്സരപരീക്ഷകള്‍ക്കായി ആദ്യമായി തയ്യാറെടുപ്പ് തുടങ്ങുന്നതായി വിചാരിക്കുക. തുടക്കത്തില്‍ വിവിധ വിഷയങ്ങളില്‍ അയാളുടെ അറിവ് 0% ആണെന്ന് വയ്ക്കുക. ഓരോരോ വിഷയങ്ങളിലെ ഓരോരോ യൂണിറ്റുകളിലൂടെ സാവകാശം കടന്ന് പോകുമ്പോള്‍ ആ വ്യക്തിയുടെ അറിവും, അവബോധവും വളര്‍ന്നു വരുന്നു. അധികം താമസിക്കാതെ അയാളുടെ അറിവ് 1%.........2%..........3%.............4%..........5% എന്നിങ്ങനെ വളരുന്നു. പൊതുവിജ്ഞാനം, ജനറല്‍ ഇംഗ്ലീഷ്. റീസണിംഗ്, കണക്ക് എന്നീ വിഷയങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പഠിച്ച് ഓരോരോ മേഖലകള്‍ പിന്നിട്ട് 2മാസത്തെ കഠിനാദ്ധ്വാനത്തിന് തയ്യാറായാല്‍ 25% അവബോധം ഈ വിഷയങ്ങളില്‍ വളര്‍ത്താന്‍ സാധ്യമാണ്. അത് പിന്നെ 40% ........... 50%........... 60% എന്നിങ്ങനെ വളര്‍ന്ന് മുന്നേറുമ്പോള്‍ അയാള്‍ എഴുതുന്ന ചില മത്സരപരീക്ഷകളില്‍ വിജയിക്കാനുള്ള സാഹചര്യം സൃഷ്ടിക്കും. അര്‍പ്പണബോധത്തോടെ ചിട്ടയായി വീണ്ടും തയ്യാറെടുപ്പ് നടത്തുന്ന വ്യക്തി70%.... 80% അറിവ് വളര്‍ത്തി കഴിയുമ്പോള്‍ പിന്നെ എഴുതുന്ന എല്ലാ പരീക്ഷകളിലും വിജയിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും.
വിജയിക്കാന്‍ തുനിഞ്ഞിറങ്ങുന്നവര്‍ക്ക് ഉയര്‍ന്ന റാങ്കോടെ വിജയത്തിലേക്ക് കുതിക്കാന്‍ കഴിയുമെന്നതില്‍ ഒരു സംശയവും വേണ്ട. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരാണ് നിങ്ങള്‍ എന്നുണ്ടെങ്കില്‍, മത്സരപരീക്ഷ തയ്യാറെടുപ്പ് ഒരു full time activity ആക്കി മാറ്റി എത്രയും വേഗം ഉദ്യോഗത്തിലേക്ക് കുതിക്കുക.
ഇപ്പോഴും കോളേജ് പഠനത്തില്‍ നിങ്ങള്‍ വ്യാപൃതരാണെങ്കില്‍ ലഭ്യമായ സമയം മുഴുവന്‍ മത്സര പരീക്ഷ തയ്യാറെടുപ്പിനുകൂടി മാറ്റിവെച്ചാല്‍ പഠനം പൂര്‍ത്തിയാകുമ്പോഴേക്കും സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറാനുള്ള അവസരം ഒരുക്കാം.
വിദ്യാസമ്പന്നരായ വ്യക്തികളെ നമുക്ക് 3 വിഭാഗങ്ങളായി തരം തിരിക്കാം.
Low Ambitious
ഒന്നാമത്തെ വിഭാഗം Low Ambitious ആണ്. ഇവര്‍ വിദ്യാസമ്പന്നരാണ് അറിവുണ്ട്, വിവരമുണ്ട്, യോഗ്യതയും നേടിയിട്ടുണ്ടെങ്കിലും സ്വന്തം കഴിവിലും, യോഗ്യതയിലും വിശ്വാസം കുറവുള്ളവരാണ്.They have low confidence, they never understand their ability, talent and potential. ഇങ്ങനെയുള്ളവരാണ് ബിരുദവും, ബിരുദാനന്തര ബിരുദവും കഴിഞ്ഞാല്‍ പോലും ലാസ്റ്റ് ഗ്രേഡ് പോലുള്ള ഉദേ്യാഗങ്ങള്‍ തിരക്കി പോകുന്നവര്‍. ഇവരുടെ പ്രശ്‌നം വിദ്യാഭ്യാസം കുറവാണെന്നതല്ല, അവര്‍ വിദ്യാസമ്പന്നരാണ്. ഒരു ബിരുദധാരി എന്ന് പറഞ്ഞാല്‍ ലോകത്ത് നേടാവുന്ന ഏറ്റവും ശേഷ്ഠമായ വിദ്യാഭ്യാസമാണ്. പക്ഷെ അത് നേടിയിട്ടും സ്വന്തം ശേഷി തിരിച്ചറിഞ്ഞ് അത് പ്രയോഗിച്ച് ഉന്നതങ്ങളിലേക്ക് കുതിക്കാനുള്ള ഇച്ഛാശക്തി ഇല്ല, ambitious അല്ല പഠനം അവരില്‍ അറിവ് വളര്‍ത്തി പക്ഷെ ഉള്‍ക്കാഴ്ചയും, ഇച്ഛാശക്തിയും വളര്‍ത്തിയില്ല. അവസരങ്ങളുയെും, സാഹചര്യങ്ങളുടെയും പ്രധാന്യം മനസ്സിലാക്കി സ്വന്തം വിജയത്തിനായി പ്രയോജനപ്പെടുത്താനുള്ള ശേഷി ഉണ്ടെങ്കിലും അത് തിരിച്ചറിഞ്ഞ് പ്രയോജനപ്പെടുത്തുന്നില്ല.
Medium Ambitious
രണ്ടാമത്തെ വിഭാഗം Medium level ambition ഉള്ളവരാണ്‌. They have some faith in them. They have some level of confidence in them. They feel that if they work, they can win. ഈ വിഭാഗമാണ് എല്‍.ഡി ക്ലാര്‍ക്ക്, ബാങ്ക് ക്ലാര്‍ക്ക് മുതലായ ഉദേ്യാഗങ്ങള്‍ നേടാന്‍ ശ്രമിക്കുന്നവര്‍. ഇവരും ഇവരുടെ കഴിവിന്റെ അഗാതത പൂര്‍ണ്ണമായും മനസ്സിലാക്കുന്നില്ല. കഴിവിന്റെ ചെറിയൊരു ശതമാനം മാത്രം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്നതിനാല്‍ ഉന്നതങ്ങളിലേക്ക് വളരാനുള്ള ഇവരുടെ ശേഷി ഉപയോഗിക്കപ്പെടാതെ പോകുന്നു. സ്വന്തം കഴിവിനും, ശേഷിക്കും പരിധികള്‍ ഉണ്ടെന്ന തെറ്റിദ്ധാരണയില്‍ ജീവിക്കുന്നവരാണിവര്‍. അതിനാല്‍ ചെറിയ വിജയത്തില്‍ ഇവര്‍ ഇവരെ തളച്ചിടുന്നു.
High Ambitious
മൂന്നാമത്ത വിഭാഗം highly ambitious ആണ്. They have great degree of confidence in them. They have recognized their talent and potential and they believe that they can create wonders with their abilities. ഇവരാണ് ബാങ്ക് ഓഫീസര്‍, സിവില്‍ സര്‍വ്വീസ്, സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, ഡെപ്യൂട്ടി കളക്ടര്‍, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ മുതലായ ഉദേ്യാഗങ്ങളിലേക്ക് വളരുന്നത്.
നിങ്ങള്‍ വിദ്യാസമ്പരാണെങ്കില്‍ ഒരു കാര്യം മനസ്സിലാക്കുക. ഇവിടത്തെ വിദ്യാഭ്യാസം നിങ്ങള്‍ക്ക് യോഗ്യത പ്രധാനം ചെയ്തിരിക്കും. പക്ഷെ നിങ്ങളുടെ degree of ambition തീരുമാനിക്കുന്നത് വിദ്യാഭ്യാസം അല്ല. നിങ്ങളുടെ അനുഭവങ്ങളും, ചുറ്റുപാടുകളും നിങ്ങള്‍ പോലുമറിയാതെ നിങ്ങളില്‍ സൃഷ്ടിക്കുന്നതാണ്. നിങ്ങളുടെ കഴിവും, ശേഷിയും തിരിച്ചറിയുന്ന നിമിഷം തന്നെ വിജയത്തിന്റെ രാസപ്രക്രിയക്ക് നിങ്ങളില്‍ തുടക്കമായി കഴിഞ്ഞിരിക്കും.
So if you are a reasonably qualified person, explore and recognise the reservior of hidden talent, potential, abilities the education has slowly and steadly built in you over the years. If you can identify, and make useof your skills, you can win any competitive exam and win the best possible job.
നിങ്ങള്‍ മനസ്സില്‍ കാണുന്ന ഏത് reasonable ആയ ലക്ഷ്യവും സഫലമാക്കാനുള്ള ശേഷി നിങ്ങളില്‍ തന്നെയുണ്ട്. അത് തിരിച്ചറിഞ്ഞ് ഏറ്റവും ഉദാത്തമായ ഉദേ്യാഗ ലക്ഷ്യത്തിലേക്ക് തന്നെ കുതിക്കുക.