സ്നേഹം
സ്നേഹിക്കുവാനായ് പിറന്നവര്‍ നാം..!
സ്നേഹിക്കുവാനായ് പിറന്നവര്‍ നാം..!
സ്നേഹം നിലക്കാത്ത ശാന്തി ഗീതം..
സ്നേഹത്തിനില്ലില്ലാ ജാതിമതങ്ങള്‍..!
സ്നേഹത്തിനില്ലില്ലാ ജാതിമതങ്ങള്‍..!
സ്നേഹത്തിനില്ലാ വര്‍ണ്ണഭേതം..!
ഒരു നാളില്‍ അറിയാതെ വന്നുചേര്‍ന്നു..
ഒരു നാളില്‍ ഓര്‍ക്കാതെ യാത്രയാവും..!
ഇടയില്‍ നാം ആര്‍ത്തിയാല്‍ കരുതിവെച്ച -
തിടവേള തീരുമ്പോള്‍ അന്ന്യമാവും..!
കാരുണ്യം തേടി കരങ്ങള്‍ നീട്ടി
കാതര ഹൃദയവുമായി നില്‍ക്കും
കൂടപ്പിറപ്പിന്‍റെ ജീവനിലിത്തിരി
സാന്ത്വന തീര്‍ത്ഥം തെളിച്ചിടുമ്പോള്‍
കണ്ണുനീര്‍ വറ്റിയ മിഴികളിലാര്‍ദ്രമാം ഒരു നാളില്‍ അറിയാതെ വന്നുചേര്‍ന്നു..
ഒരു നാളില്‍ ഓര്‍ക്കാതെ യാത്രയാവും..!
ഇടയില്‍ നാം ആര്‍ത്തിയാല്‍ കരുതിവെച്ച -
തിടവേള തീരുമ്പോള്‍ അന്ന്യമാവും..!
കാരുണ്യം തേടി കരങ്ങള്‍ നീട്ടി
കാതര ഹൃദയവുമായി നില്‍ക്കും
കൂടപ്പിറപ്പിന്‍റെ ജീവനിലിത്തിരി
സാന്ത്വന തീര്‍ത്ഥം തെളിച്ചിടുമ്പോള്‍
കനിവിന്‍ നിലാവായ് നിറഞ്ഞിടുമ്പോള്‍..
എത്രമേല്‍ ധന്യം ഈ ചെറുജീവിതം...
മറ്റുള്ള നേട്ടങ്ങള്‍ വ്യര്‍ത്ഥമല്ലേ..!
ബുദ്ധനും ക്രിസ്തുവും കൃഷ്ണനും ഗാന്ധിയും
ചൊല്ലിയതീ സ്നേഹ മന്ത്രമല്ലേ..
വിശ്വഹൃദയത്തില്‍ നിത്യം മുഴങ്ങുന്ന
വിസ്മയ നാദവും സ്നേഹമല്ലേ..!
സതീഷ് കൊയിലത്ത്
എത്രമേല്‍ ധന്യം ഈ ചെറുജീവിതം...
മറ്റുള്ള നേട്ടങ്ങള്‍ വ്യര്‍ത്ഥമല്ലേ..!
ബുദ്ധനും ക്രിസ്തുവും കൃഷ്ണനും ഗാന്ധിയും
ചൊല്ലിയതീ സ്നേഹ മന്ത്രമല്ലേ..
വിശ്വഹൃദയത്തില്‍ നിത്യം മുഴങ്ങുന്ന
വിസ്മയ നാദവും സ്നേഹമല്ലേ..!
സതീഷ് കൊയിലത്ത്
പാലക്കാട്
Mob: 9961886562
Mob: 9961886562


