Monday 22 October 2012

കയ്യില്ലെങ്കിലെന്താ ഈ അധ്യാപിക കാല്‍കൊണ്ട് പഠിപ്പിക്കും, അതും കണക്ക്









ഒഹിയോ : കണക്കുകൂട്ടാന്‍ കൈവിരലുകള്‍ ഉപയോഗിക്കുന്ന മലയാളികള്‍ കൈകളില്ലാത്തവര്‍ എന്ത് ചെയ്യുമെന്ന്  ചിന്തിച്ചിട്ടുണ്ടോ  ?




ഇല്ലാത്തവര്‍ മേരി ഗാനോന്‍ എന്ന അധ്യാപികയെ പരിചയപ്പെട്ടാല്‍ മതി. കൈകള്‍ രണ്ടുമില്ലാത്ത മേരി പഠിപ്പിക്കുന്നത് കണക്കാണ്. ബോര്‍ഡില്‍ എഴുതി കണക്കുകൂട്ടാനും മറ്റും കൈകകളില്ലാത്തവര്‍ക്ക് കഴിയുമോ? കഴിയുമെന്ന് മേരി കാണിച്ചു തരുന്നു, കാലുകള്‍കൊണ്ട്.



ലേക്ക് വുഡിലെ ഒഹിയോ മിഡില്‍ സ്‌കൂളില്‍ പഠിപ്പിക്കുന്ന മേരി ബോര്‍ഡിലെഴുതുന്നതും കമ്പൂട്ടറില്‍ ടൈപ്പ് ചെയ്യുന്നതും വര്‍ക്ക്ഷീറ്റുകള്‍ നല്‍കുന്നതുമൊക്കെ കാലുകള്‍ കൊണ്ടാണ്.

മെക്‌സിക്കോയിലെ ഒരു അനാഥമന്ദിരത്തില്‍ കഴിഞ്ഞിരുന്ന മേരിയെ ഏഴാം വയസില്‍ ഒരു ഒരു ഒഹിയോ കുടുംബം ദത്തെടുത്തതാണ്. കഴിഞ്ഞവര്‍ഷം മിഡില്‍ സ്‌കൂളില്‍ പകരക്കാരിയായി ചാര്‍ജെടുത്ത മേരി ഇപ്പോള്‍ ആറ്, ഏഴ്, എട്ട് ക്ലാസുകളില്‍ ഫുള്‍ടൈമായി കണക്കും സയന്‍സും പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സ്‌കൂളിലേക്ക് വരുന്നത് കാലുകൊണ്ട് കാറോടിച്ചാണ്. കാറിന്റെ നമ്പര്‍ കാലിന്റെ പ്രാധാന്യം വിളിച്ചോതുന്നു - ഹാപ്പി ഫീറ്റ്




കുട്ടികള്‍ക്ക് വിലപ്പെട്ട ഒരു പാഠവും മാതൃകയും നല്‍കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് മേരി ഫോക്‌സ് എട്ട് എന്ന ടി വി ചാനലിനോട് പറഞ്ഞു.എനിക്ക് ചെയ്യാന്‍ ആഗ്രഹമുള്ളതും ഇഷ്ടമുള്ളതുമൊക്കെ ഞാന്‍ ചെയ്യുകയാണ്. അതുപോലെ നിങ്ങള്‍ ചെയ്യാനാഗ്രഹിക്കുന്നതും ചെയ്യാന്‍ ഇഷ്ടപ്പെടുന്നതും എത്ര അസാധ്യമായാലും ചെയ്യുക. അത് ചെയ്യാന്‍ കഴിയും. ഒരാള്‍ക്കും അതില്‍നിന്ന് നിങ്ങളെ വിലക്കാന്‍ കഴിയില്ല- മേരി കുട്ടികളെ ഉപദേശിക്കുന്നു.

വികലാംഗയെന്ന വിളികേള്‍ക്കാന്‍ മേരി ആഗ്രഹിക്കുന്നില്ല. എന്തെങ്കിലും പ്രത്യേകതയുള്ളവളായി മുദ്രകുത്തപ്പെടാനും അവര്‍ക്ക് ആഗ്രഹമില്ല. അതെല്ലാം നെഗറ്റീവ് ചിന്തകളേ സൃഷ്ടിക്കുകയുള്ളൂ.




തങ്ങളുടെ പോരാട്ടങ്ങള്‍ അതിജീവിക്കാന്‍ 
അധ്യാപികയുടെ മാതൃക പ്രചോദനം 
 നല്‍കുന്നുണ്ടെന്ന് കുട്ടികളും പറയുന്നു. മറ്റു 
അധ്യാപികമാരും മേരിയുടെ 
 മാതൃകയെ അംഗീകരിക്കുന്നു
ഇതിന്റെ വീഡിയോ ഇവിടെ 
വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കടപ്പാട് : 4 malayalees

Tuesday 17 July 2012

കര്‍ക്കിടക കഞ്ഞി



ശ്രീ രാമാ രാമാ രാമാ
ശീലുകള്‍ മൂളിക്കൊണ്ടു
ശ്രീലക വാതിലിതാ
തുറന്നു കര്‍ക്കിടകം..!
ഞാറ്റുവേലകളില്ലാ
പാടങ്ങള്‍തോറും പുത്തന്‍
വാര്‍പ്പുകള്‍ നിറഞ്ഞുപോയ്‌
കൂണുകള്‍ മുളച്ചപോല്‍..!
ഉമ്മറ കോലായയില്‍
രാമായണം ചൊല്ലും
'മുത്തശ്ശി ഏതോ വൃദ്ധ
കേന്ദ്രത്തിലഭയാര്‍ഥിയായ്‌'..!
മിഥുനം കടന്നിട്ടും
വാര്‍മുകില്‍ പശുക്കൂട്ടം
അകിടു ചുരത്താതെ
വിണ്ണിലൂടലയുന്നു..!
വാവിന്നു ബലിയിടാന്‍
പ്ലാസ്റ്റിക്കു കൊണ്ടു തീര്‍ത്ത
കറുക നാമ്പും നമ്മള്‍
വാങ്ങേണ്ട ഗതി എത്തി..!?
നമുക്കു നാം അന്ന്യരായി
തീര്‍നിടാതിരിക്കുവാന്‍
കരുതി വെക്കാം ഹൃത്തില്‍
എപ്പോഴും രാമായണം..!

സതിഷ് കൊയിലത്ത്
Mob: 09961886562



Wednesday 11 July 2012

കാലചക്രം

''വീല്‍ചെയര്‍ ചക്രങ്ങള്‍ മുന്നോട്ടു
കുതിക്കുമ്പോള്‍ പിന്നോട്ടു പായുന്നത്
കാഴ്ചകള്‍ മാത്രമല്ല...
പിന്നിലേക്ക് ഓടി മറയുന്നത് കാലമാണ്..
ആയുസ്സിന്‍റെ പുസ്തകത്തിലെ ഓരോ
താളുകളാണ് പിന്നിലേക്കു മറിയുന്നത്..
ജീവിതത്തില്‍ ആടിതീര്‍ക്കേണ്ട വേഷങ്ങള്‍ക്കു
പൂര്‍ണ്ണത നല്‍കാന്‍ കഴിയാത്തവന്‍റെ
നിസ്സഹായത..
പ്രണയത്തിന്‍റെ നേര്‍ത്ത തലോടല്‍ കൊണ്ടു
നിര്‍ജ്ജീവ ജീവിതത്തെ നിറമുള്ളതാക്കാന്‍
കഴിയാത്തവന്‍റെ നെടുവീര്‍പ്പുകള്‍..
വര്‍ണാഭമായ ജീവിതത്തെ
തൊട്ടറിഞ്ഞാസ്വദിക്കാനവസരമില്ലാത്തവന്‍റെ
നഷ്ടബോധം...
ഇവയൊക്കെ തിരിച്ചറിയണമെങ്കില്‍, ,
ആദ്യം തിരിച്ചറിയേണ്ടത്,
കൂട്ടിലടയ്ക്കപ്പെട്ട
പക്ഷിയുടെ ഹൃദയവേദന തന്നെയല്ലേ...?

മരുന്നിന്‍റെ മണമുള്ള ആശുപത്രിക്കിടക്കയില്‍
ദിനങ്ങളെണ്ണി കഴിഞ്ഞ ഭൂതകാലം,
ഇന്നലെയും ഇന്നും തമ്മിലുള്ള
വ്യത്യാസമന്വേഷിച്ചു പരാജയമടഞ്ഞ
ദിനങ്ങള്‍...‍,‍
ജാലകപ്പാളികള്‍ തുറന്നാല്‍ കാണുന്നോരാ
ചതുരത്തിലൊതുങ്ങുമാകാശവും
മേഘജാലങ്ങളും പ്രകൃതിയുടെ പച്ചപ്പും
കണ്‍നിറയെ കണ്ടുകൊണ്ട്
പകല്‍ സൂര്യനെരിഞ്ഞു തീരുന്നു..
ഒടുവിലാ, രാത്രിനിലാവിന്‍റെ നീലിമയും
നേര്‍ത്ത മഞ്ഞിന്‍റെ സുഖസ്പര്‍ശവുമേറ്റു
കിനാക്കള്‍ കണ്ടുറങ്ങവേ,
പിന്നിടുന്നതു വിരസതയുടെ വീര്‍പ്പുമുട്ടലും
ഏകാന്തതയുടെ നീരാളിക്കൈകളും
ഏറെ വേട്ടയാടിയ മറ്റൊരു ദിനം
കൂടിയാണെന്നതറിയുന്നതു ഞാനുമെന്‍റെ
നിഴലും മാത്രം..

നൈരാശ്യത്തിന്‍റെയും ഭാവിപ്രത്യാശകളുടെയും
നൂല്‍പ്പാലത്തിലൂടെ വീല്‍ചെയര്‍ ചക്രങ്ങള്‍
പിന്നെയും പ്രയാണം തുടരവേ,
മഴവില്ലിനായിരം നിറമുണ്ടെന്നും
സ്വര്‍ഗ്ഗമെന്നൊന്നുണ്ടെങ്കില്‍ അതു ഞാന്‍
കാണുന്ന ഈ ലോകമാണെന്നും
ഞാന്‍ വിശ്വസിക്കും,
ഇടറുന്ന കാലടികളില്‍
എനിക്കു താങ്ങാകുന്നവര്‍,
കാല്‍ കുഴയുമ്പോള്‍ എന്‍റെ കാലുകളായി
സ്വയം മാറി എനിക്കായി ഏറെദൂരം
നടന്നുതീര്‍ക്കുന്നവര്‍..
അവര്‍,എന്‍റെ കൂടെയുള്ള കാലം വരേയ്ക്കും...

ജീവിതമെന്നതു ദിവസമെണ്ണി തീര്‍ക്കേണ്ടൊരു
ഏകാന്ത തടവല്ലെന്നും അടര്‍ക്കളത്തില്‍
കുഴഞ്ഞു വീഴും വരേയ്ക്കും അഭംഗുരം
തുടരേണ്ടൊരു പോരാട്ടമെന്നും
തിരിച്ചറിഞ്ഞു ഞാനിപ്പോഴും
പൊരുതുന്നു..,
കാലചക്രത്തിന്‍റെ പ്രയാണമപ്പോഴും തുടരുന്നു.....

<span title=
മിജേഷ് എഴുതിയ കവിത

Wednesday 4 July 2012

വിധിയില്‍ തളരാതെ

 ഇത് അജി ചേട്ടന്‍ .കാട്ടാകടയില്‍  താമസം . ചേട്ടന് നടക്കാന്‍ കഴിയില്ല . വീട്ടില്‍ ചേട്ടനും , ഭാര്യയുമാണുള്ളത്





 ചേട്ടന്‍ മനോഹരമായ ചെരിപ്പുകളും , ബാഗുകളും , കുടകളും ഉണ്ടാക്കും







 അജി ചേട്ടന്‍ ഉണ്ടാക്കിയ ചെരുപ്പുകള്‍




 അജി കാട്ടാക്കട
 ഫോണ്‍ നമ്പര്‍ -9526390391

Saturday 2 June 2012

ജനാധിപത്യത്തെ കൊല്ലുന്നവര്‍

 
                              
                  ഒരു കാലത്ത്  പൊതു ജനമെന്നറിയപ്പെട്ടിരുന്ന നിഷ് പക്ഷരായ  ജനവിഭാഗത്തിനു  കേരളത്തില്‍  വംശനാശം  സംഭവിച്ചു വരുകയാണ് . കാലാകാലങ്ങളില്‍  തുടരുന്ന പക്ഷവാദ പരമായ  രാഷ്ട്രീയ-സാമുദായിക, ലിംഗ വര്‍ഗ്ഗ  തൊഴിലാളി  മുതലാളി  സര്‍വ്വീസ്  സംഘടനകളുടെ  നീരാളി പിടിയില്‍ ഞെരിഞ്ഞമരുകയാണിവിടെ  ശേഷിക്കുന്ന പൊതു ജന വിഭാഗത്തിന്റെ  വികാരവും ധാര്‍മ്മികതയും  കാരണം  ഏതെങ്കിലുമൊരു  സംഘടനയിലെങ്കിലും  അംഗമാകാതെ സ്വസ്ഥതമായി ജീവിച്ചു പോകാനാകാത്ത സ്ഥിതി  സംജാതമായ  രാഷ്ട്രീയ സാഹചര്യമാണ്  കേരളത്തിലിന്നു  നിലനില്‍ക്കുന്നത് എന്നത്  കൊണ്ട് തന്നെ . അത്ര മാത്രം സംഘടനാ സ്വാതന്ത്ര്യത്തിന്റെ  മറവില്‍  ആദര്‍ശത്തിന്റെയും , അവകാശങ്ങളുടെയും , അധികാരത്തിന്റെയും  പേരില്‍  സമൂഹം  വിഘടിച്ചു  സ്ഫോടനാത്മകവും, സങ്കുചിതവും , മലീമസവുമായ അവസ്ഥാന്തരങ്ങളിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കയാണ് എന്നുള്ളത്  ഖേദകരവും  വേദനാജനകവുമായ  വസ്തുതയാണ്
                                ഇത്തരം കാരണങ്ങള്‍ കൊണ്ട് തന്നെയാണ്  സാര്‍വ്വത്രിക -രാഷ്ട്രീയ  കക്ഷികളും നിഷ്പക്ഷരായ വിഭാഗത്തെ നിഷ്കരുണം അവഗണിച്ചു  സാമുദായിക സംഘടനകളുള്‍പ്പടെയുള്ളവരുടെ  തിണ്ണ നിരങ്ങാന്‍ മത്സരിക്കുന്നതും അവയെ വിശ്വാസത്തിലെടുക്കാനും , പ്രീതിപ്പെടുത്താനും പരിശ്രമിക്കുന്നത് . അത്തരം സംഘടനകളുടെ സംഘടിത മുതലാളിമാര്‍  തലയെണ്ണി  കാട്ടി അധികാര ദുര്‍ഗ്ഗങ്ങളെ ഭീക്ഷണിപ്പെടുത്തുന്ന  കാഴ്ച വിഡ്ഢികളെ പോലെ കഴിഞ്ഞ കുറെ കാലങ്ങളായി നാം കണ്ടു വരികയാണല്ലോ . തെരഞ്ഞെടുപ്പുകളുടെ കാഹളമുയരുമ്പോഴാണിവരുടെ   ആത്മ വീര്യം സടകുടഞ്ഞുണരുന്നതും ,വീതം വയ്പ്പിന്റെയും ,വിഴുപ്പലക്കലുകളുടേയും , വീമ്പ് പറച്ചിലുകളുടേയും  വീരസ്യങ്ങള്‍ കൊണ്ട് ശബ്ദ മുഖരിതമായി  ഗോളാന്തര വാര്‍ത്തകള്‍ സ്യഷ്ടിക്കുന്നത്.
സാമുദായിക സംഘടനകളുടെ കാര്യം :-  
 ഓരോ തെരഞ്ഞെടുപ്പിലും വിജയ സാധ്യതയുള്ള രാഷ്ട്രീയ കക്ഷികള്‍ക്ക് മാത്രമേ ഇവിടെയുള്ള ഒട്ടുമിക്ക സമുദായവും  പരസ്യ പിന്തുണ പ്രഖ്യാപിക്കാറുള്ളൂ . ഭരണത്തിലിരിക്കുന്നവര്‍  കഴിഞ്ഞ 5 വര്‍ഷക്കാലവും  സമുദായ ഉദ്ദാരണത്തിനു വേണ്ടി ഒരു ചുക്കും ചെയ്യുന്നില്ല എന്നവര്‍ പഴി പറയും .പ്രതിപക്ഷ കക്ഷികള്‍ക്ക്  പിന്തുണ പ്രഖ്യാപിക്കും , പുതിയ മന്ത്രി സഭ വരും  വിജയിപ്പിച്ചവരോധിച്ചത്  ഞങ്ങളാണെന്ന്  വീമ്പിളക്കും . കേരളത്തില്‍ തുടര്‍ച്ചയായി  ഭരിക്കാന്‍ ജനമൊരു സര്‍ക്കാറിനേയും അനുവദിക്കില്ലയെന്നത്‌  ഇക്കൂട്ടര്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല. വാസ്തവത്തില്‍ ഈ പറയെപ്പെടുന്ന അത്രയും സ്വാധീനം  കേരളത്തില്‍ സാമുദായിക സംഘടനകള്‍ക്കുണ്ടോ ഇന്നു സംശയിച്ചു പോകുന്നു . മുതലാളിമാര്‍ പറയുന്നിടത്തൊക്കെ കുത്താനും മാത്രമുള്ള  സാക്ഷരത മാത്രമേ  ഇക്കണ്ട കാലം കൊണ്ട് മലയാളി നേടിയിട്ടുള്ളോ? മാറി മാറി ഇടതിനും വലതിനും  സമുദായ സ്നേഹമില്ലെന്നും  ഞങ്ങളുടെ വോട്ടു നേടി  ജയിച്ചതിന്റെ നന്ദിയില്ലെന്നും പരാതി പറയുന്ന ഭൂരിപക്ഷ ഹൈന്ദവ സമുദായങ്ങള്‍ ലോകത്തെ സര്‍വ്വത്ര ഹൈന്ദവരുടേയും  ഹോള്‍ സെയില്‍ രക്ഷകരായി  സ്വയം അവരോധിച്ചു  നടക്കുന്ന ബി .ജെ .പി  എന്ന ഭാരത ജനതാ പാര്‍ട്ടിയെ  കേരളത്തില്‍ പിന്തുണച്ചു വിജയിപ്പിച്ചു  ഭരണത്തിലവരോധിക്കുന്നില്ല . അധികാരത്തിന്റെ നിഴല്‍ പറ്റി സുഖലാളനകളില്‍ പരമാനന്ദം കണ്ടെത്താന്‍ മുതലാളിമാര്‍ക്കാകില്ല  പിന്നെ . അത് കൊണ്ട് തന്നെയാവണം  നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പില്‍  ആര് ജയിക്കുമെന്ന്  ഒരു തിട്ടവുമില്ലാത്ത  ആഷ്‌ പൂഷ് കണ്‍ഫ്യൂഷനില്‍  സകല കോമാളികളും ചേര്‍ന്ന് മന :സാക്ഷി  വോട്ടെന്ന മാന്ത്രിക വടി ചുഴറ്റി കാത്തിരിക്കുന്നത്
                                                                                                                                              
                                                                                                               
 ഞാന്‍ പുണ്യവാളന്‍
                                                                                                                                                തിരുവനന്തപുരം
                                              

Tuesday 8 May 2012

സ്ത്രീ പീഡനത്തിനെതിരെ

വരുന്നു ഞങ്ങള്‍  വരുന്നു ഞങ്ങള്‍ 
വിരുന്നൊരുക്കാന്‍ വരുന്നു ഞങ്ങള്‍ 
സ്ത്രീ വിമോചനത്തിന്‍  തൂലികയേന്തി ഭാരത മണ്ണില്‍ 
സമസ്ത ശ്രംഖല  കോര്‍ത്തിണക്കാന്‍ 
മഹിളകളായി വരുന്നു ഞങ്ങള്‍ അണിയണിയായി
അടിമത്വത്തിന്‍  കട്ടി ചങ്ങല  പൊട്ടിച്ചെറിയൂ  കടലിന്‍  മദ്ധ്യേ 
സ്വാര്തഥയല്ലിത്  സോദര ബന്ധം 
സത് ഗുണമാണീ  ഭാരത മണ്ണില്‍ 
അറിയൂ അറിയൂ  സോദരരേ 
മോതിര വിരലില്‍  അണിയുമൊരുഗ്രന്‍
മോഹത്തിന്റെ മങ്ങിയ വളയം
സുഖമെവിടെ  ശ്രുതിയെവിടെ 
അന്ധതയാണീ ഭര്ത്യ ഗൃഹം
കഴുത്തിലണിഞ്ഞൊരു കട്ടി ചങ്ങല 
ബന്ധത്തിന്റെ  വ്യഗ്രത  കാട്ടാന്‍  
ബന്ധിക്കുന്നു  പീഡനമോടവര്‍ 
കാരാഗ്യഹങ്ങളില്‍  തടവില്‍  പാര്‍ക്കാന്‍ 
മോചനമില്ലേ സ്ത്രീത്വത്തിന്‍ 
സമത്വം വിളമ്പാന്‍  മുമ്പൊരു  ഗാന്ധി 
ചോര പുരണ്ടീ ഭാരത മണ്ണില്‍  സമത്വത്തിന്‍  തൂലികയോടെ
 മരിച്ചു വീണു  മര്‍ത്ത്യന്‍ നടുവില്‍

കാണുന്നില്ലേ  പതനതിന്‍  സംശയമോടെ  വീക്ഷിക്കരുതേ
അയിത്തത്തിന്റെ  അറുകൊല ചിരിയാല്‍  
സാധുവാം  സ്ത്രീകളെ  ഭക്ഷിക്കരുതേ
സമത്വമാണീ  ഭാരത മണ്ണില്‍  മഹിളകളാമീ  ഞങ്ങള്‍ക്കും 
മദ്യത്തിന്റെ മായാ ലഹരിയില്‍ 
അടി പിടി കൊണ്ടു പുളയും ഞങ്ങള്‍ 
 അന്തി മയങ്ങും  നേരത്തന്നം 
ചവിട്ടി മെതിക്കും ഭര്‍ത്താക്കന്മാര്‍  അന്ധകരായി  മാറുന്നു 
കഴുത്തിലണിഞ്ഞൊരു  മിന്നുണ്ടെങ്കില്‍ 
സ്വാര്‍ത്ഥതയാണീ പുരുഷന്മാരില്‍ 
സ്വാര്‍ഥതയോടെ സ്ത്രീത്വത്തെ 
ചുട്ടു കരിച്ചു കൊല്ലുന്നു അറിയൂ അറിയൂ സോദരരേ
സ്ത്രീയായ് ജനിച്ചാല്‍  ശാപമിടാന്‍ 
തലമുറയിവിടെ കാതോര്ത്തിരിക്കേ
സമത്വമില്ലേ  ഞങ്ങള്‍ക്ക്  മോചനമില്ലേ ഞങ്ങള്‍ക്ക്    
പറയൂ പറയൂ സോദരരേ 
    പ്രസാദ്  മൈലക്കര 
 പ്രസാദ്  12 വര്‍ഷമായി സുഖമില്ലാതെ കിസക്കുന്നു. തെങ്ങില്‍ നിന്നും വീണു നട്ടെല്ലിനു ക്ഷതം സംഭവിച്ചു .2 കൈകള്‍ക്കും സ്വാധീനമില്ല . ഇപ്പോള്‍ ആയുര്‍വേദ മരുന്ന് കഴിക്കുന്നു 

Tuesday 1 May 2012

വെളിച്ചം



മതങ്ങള്‍ മതിലുകെട്ടി 
പ്രണയം മതില് ചട്ടക്കാരെ ഉണ്ടാക്കി 
ശാസ്ത്രത്തിന്റെ വെളിച്ചം 
മതിലുകളുടെ അടിവേരുകളില്‍ കതിവേച്ചപ്പോള്‍ 
സമൂഹത്തിലേക് ചൂണ്ടയിട്ടവന് 
മീന്‍ ലഭിക്കാതായി 
ചോരകൊണ്ടവര്‍ ചുമര്‍ ചിത്രമെഴുതി 
വീണ്ടും മതിലുകള്‍ കുതിച്ചു പൊങ്ങി 
വെളിച്ചം ലഭിക്കതെയായി

കൂരിരുട്ടില്‍ കോട്ടയത്തും
പെരുന്നയിലും ശിവഗിരിയിലും
പാണക്കാടും മീന്‍ ചന്തകള്‍ രൂപപെട്ടു

ജ്വലിച്ചു നിന്ന സമരകാലത്ത്
നിന്റെ മൃദു മേനിയില്‍ ചോരപോടിഞ്ഞപ്പോ
എന്റെ ഉടുമുണ്ട് കീറി വരിഞ്ഞു കെട്ടി
നിന്റെ ഹൃദയത്തിലേക് ജാഥ നയിച്ചപ്പോ
അറിഞ്ഞില്ല വിഭാഗിയത നമുക്കിടയിലും വരുമെന്ന്

വര്‍ഗസമരത്തിന്റെ വാള്‍മുനക്ക്
മതിലുകളോട് മല്ലിട്ട് മൂര്‍ച്ച
കുറഞ്ഞിരിക്കുന്നു

മന്നാടിയാര്‍
                     sanoop