Saturday, 2 June 2012

ജനാധിപത്യത്തെ കൊല്ലുന്നവര്‍

 
                              
                  ഒരു കാലത്ത്  പൊതു ജനമെന്നറിയപ്പെട്ടിരുന്ന നിഷ് പക്ഷരായ  ജനവിഭാഗത്തിനു  കേരളത്തില്‍  വംശനാശം  സംഭവിച്ചു വരുകയാണ് . കാലാകാലങ്ങളില്‍  തുടരുന്ന പക്ഷവാദ പരമായ  രാഷ്ട്രീയ-സാമുദായിക, ലിംഗ വര്‍ഗ്ഗ  തൊഴിലാളി  മുതലാളി  സര്‍വ്വീസ്  സംഘടനകളുടെ  നീരാളി പിടിയില്‍ ഞെരിഞ്ഞമരുകയാണിവിടെ  ശേഷിക്കുന്ന പൊതു ജന വിഭാഗത്തിന്റെ  വികാരവും ധാര്‍മ്മികതയും  കാരണം  ഏതെങ്കിലുമൊരു  സംഘടനയിലെങ്കിലും  അംഗമാകാതെ സ്വസ്ഥതമായി ജീവിച്ചു പോകാനാകാത്ത സ്ഥിതി  സംജാതമായ  രാഷ്ട്രീയ സാഹചര്യമാണ്  കേരളത്തിലിന്നു  നിലനില്‍ക്കുന്നത് എന്നത്  കൊണ്ട് തന്നെ . അത്ര മാത്രം സംഘടനാ സ്വാതന്ത്ര്യത്തിന്റെ  മറവില്‍  ആദര്‍ശത്തിന്റെയും , അവകാശങ്ങളുടെയും , അധികാരത്തിന്റെയും  പേരില്‍  സമൂഹം  വിഘടിച്ചു  സ്ഫോടനാത്മകവും, സങ്കുചിതവും , മലീമസവുമായ അവസ്ഥാന്തരങ്ങളിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കയാണ് എന്നുള്ളത്  ഖേദകരവും  വേദനാജനകവുമായ  വസ്തുതയാണ്
                                ഇത്തരം കാരണങ്ങള്‍ കൊണ്ട് തന്നെയാണ്  സാര്‍വ്വത്രിക -രാഷ്ട്രീയ  കക്ഷികളും നിഷ്പക്ഷരായ വിഭാഗത്തെ നിഷ്കരുണം അവഗണിച്ചു  സാമുദായിക സംഘടനകളുള്‍പ്പടെയുള്ളവരുടെ  തിണ്ണ നിരങ്ങാന്‍ മത്സരിക്കുന്നതും അവയെ വിശ്വാസത്തിലെടുക്കാനും , പ്രീതിപ്പെടുത്താനും പരിശ്രമിക്കുന്നത് . അത്തരം സംഘടനകളുടെ സംഘടിത മുതലാളിമാര്‍  തലയെണ്ണി  കാട്ടി അധികാര ദുര്‍ഗ്ഗങ്ങളെ ഭീക്ഷണിപ്പെടുത്തുന്ന  കാഴ്ച വിഡ്ഢികളെ പോലെ കഴിഞ്ഞ കുറെ കാലങ്ങളായി നാം കണ്ടു വരികയാണല്ലോ . തെരഞ്ഞെടുപ്പുകളുടെ കാഹളമുയരുമ്പോഴാണിവരുടെ   ആത്മ വീര്യം സടകുടഞ്ഞുണരുന്നതും ,വീതം വയ്പ്പിന്റെയും ,വിഴുപ്പലക്കലുകളുടേയും , വീമ്പ് പറച്ചിലുകളുടേയും  വീരസ്യങ്ങള്‍ കൊണ്ട് ശബ്ദ മുഖരിതമായി  ഗോളാന്തര വാര്‍ത്തകള്‍ സ്യഷ്ടിക്കുന്നത്.
സാമുദായിക സംഘടനകളുടെ കാര്യം :-  
 ഓരോ തെരഞ്ഞെടുപ്പിലും വിജയ സാധ്യതയുള്ള രാഷ്ട്രീയ കക്ഷികള്‍ക്ക് മാത്രമേ ഇവിടെയുള്ള ഒട്ടുമിക്ക സമുദായവും  പരസ്യ പിന്തുണ പ്രഖ്യാപിക്കാറുള്ളൂ . ഭരണത്തിലിരിക്കുന്നവര്‍  കഴിഞ്ഞ 5 വര്‍ഷക്കാലവും  സമുദായ ഉദ്ദാരണത്തിനു വേണ്ടി ഒരു ചുക്കും ചെയ്യുന്നില്ല എന്നവര്‍ പഴി പറയും .പ്രതിപക്ഷ കക്ഷികള്‍ക്ക്  പിന്തുണ പ്രഖ്യാപിക്കും , പുതിയ മന്ത്രി സഭ വരും  വിജയിപ്പിച്ചവരോധിച്ചത്  ഞങ്ങളാണെന്ന്  വീമ്പിളക്കും . കേരളത്തില്‍ തുടര്‍ച്ചയായി  ഭരിക്കാന്‍ ജനമൊരു സര്‍ക്കാറിനേയും അനുവദിക്കില്ലയെന്നത്‌  ഇക്കൂട്ടര്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല. വാസ്തവത്തില്‍ ഈ പറയെപ്പെടുന്ന അത്രയും സ്വാധീനം  കേരളത്തില്‍ സാമുദായിക സംഘടനകള്‍ക്കുണ്ടോ ഇന്നു സംശയിച്ചു പോകുന്നു . മുതലാളിമാര്‍ പറയുന്നിടത്തൊക്കെ കുത്താനും മാത്രമുള്ള  സാക്ഷരത മാത്രമേ  ഇക്കണ്ട കാലം കൊണ്ട് മലയാളി നേടിയിട്ടുള്ളോ? മാറി മാറി ഇടതിനും വലതിനും  സമുദായ സ്നേഹമില്ലെന്നും  ഞങ്ങളുടെ വോട്ടു നേടി  ജയിച്ചതിന്റെ നന്ദിയില്ലെന്നും പരാതി പറയുന്ന ഭൂരിപക്ഷ ഹൈന്ദവ സമുദായങ്ങള്‍ ലോകത്തെ സര്‍വ്വത്ര ഹൈന്ദവരുടേയും  ഹോള്‍ സെയില്‍ രക്ഷകരായി  സ്വയം അവരോധിച്ചു  നടക്കുന്ന ബി .ജെ .പി  എന്ന ഭാരത ജനതാ പാര്‍ട്ടിയെ  കേരളത്തില്‍ പിന്തുണച്ചു വിജയിപ്പിച്ചു  ഭരണത്തിലവരോധിക്കുന്നില്ല . അധികാരത്തിന്റെ നിഴല്‍ പറ്റി സുഖലാളനകളില്‍ പരമാനന്ദം കണ്ടെത്താന്‍ മുതലാളിമാര്‍ക്കാകില്ല  പിന്നെ . അത് കൊണ്ട് തന്നെയാവണം  നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പില്‍  ആര് ജയിക്കുമെന്ന്  ഒരു തിട്ടവുമില്ലാത്ത  ആഷ്‌ പൂഷ് കണ്‍ഫ്യൂഷനില്‍  സകല കോമാളികളും ചേര്‍ന്ന് മന :സാക്ഷി  വോട്ടെന്ന മാന്ത്രിക വടി ചുഴറ്റി കാത്തിരിക്കുന്നത്
                                                                                                                                              
                                                                                                               
 ഞാന്‍ പുണ്യവാളന്‍
                                                                                                                                                തിരുവനന്തപുരം
                                              

Tuesday, 8 May 2012

സ്ത്രീ പീഡനത്തിനെതിരെ

വരുന്നു ഞങ്ങള്‍  വരുന്നു ഞങ്ങള്‍ 
വിരുന്നൊരുക്കാന്‍ വരുന്നു ഞങ്ങള്‍ 
സ്ത്രീ വിമോചനത്തിന്‍  തൂലികയേന്തി ഭാരത മണ്ണില്‍ 
സമസ്ത ശ്രംഖല  കോര്‍ത്തിണക്കാന്‍ 
മഹിളകളായി വരുന്നു ഞങ്ങള്‍ അണിയണിയായി
അടിമത്വത്തിന്‍  കട്ടി ചങ്ങല  പൊട്ടിച്ചെറിയൂ  കടലിന്‍  മദ്ധ്യേ 
സ്വാര്തഥയല്ലിത്  സോദര ബന്ധം 
സത് ഗുണമാണീ  ഭാരത മണ്ണില്‍ 
അറിയൂ അറിയൂ  സോദരരേ 
മോതിര വിരലില്‍  അണിയുമൊരുഗ്രന്‍
മോഹത്തിന്റെ മങ്ങിയ വളയം
സുഖമെവിടെ  ശ്രുതിയെവിടെ 
അന്ധതയാണീ ഭര്ത്യ ഗൃഹം
കഴുത്തിലണിഞ്ഞൊരു കട്ടി ചങ്ങല 
ബന്ധത്തിന്റെ  വ്യഗ്രത  കാട്ടാന്‍  
ബന്ധിക്കുന്നു  പീഡനമോടവര്‍ 
കാരാഗ്യഹങ്ങളില്‍  തടവില്‍  പാര്‍ക്കാന്‍ 
മോചനമില്ലേ സ്ത്രീത്വത്തിന്‍ 
സമത്വം വിളമ്പാന്‍  മുമ്പൊരു  ഗാന്ധി 
ചോര പുരണ്ടീ ഭാരത മണ്ണില്‍  സമത്വത്തിന്‍  തൂലികയോടെ
 മരിച്ചു വീണു  മര്‍ത്ത്യന്‍ നടുവില്‍

കാണുന്നില്ലേ  പതനതിന്‍  സംശയമോടെ  വീക്ഷിക്കരുതേ
അയിത്തത്തിന്റെ  അറുകൊല ചിരിയാല്‍  
സാധുവാം  സ്ത്രീകളെ  ഭക്ഷിക്കരുതേ
സമത്വമാണീ  ഭാരത മണ്ണില്‍  മഹിളകളാമീ  ഞങ്ങള്‍ക്കും 
മദ്യത്തിന്റെ മായാ ലഹരിയില്‍ 
അടി പിടി കൊണ്ടു പുളയും ഞങ്ങള്‍ 
 അന്തി മയങ്ങും  നേരത്തന്നം 
ചവിട്ടി മെതിക്കും ഭര്‍ത്താക്കന്മാര്‍  അന്ധകരായി  മാറുന്നു 
കഴുത്തിലണിഞ്ഞൊരു  മിന്നുണ്ടെങ്കില്‍ 
സ്വാര്‍ത്ഥതയാണീ പുരുഷന്മാരില്‍ 
സ്വാര്‍ഥതയോടെ സ്ത്രീത്വത്തെ 
ചുട്ടു കരിച്ചു കൊല്ലുന്നു അറിയൂ അറിയൂ സോദരരേ
സ്ത്രീയായ് ജനിച്ചാല്‍  ശാപമിടാന്‍ 
തലമുറയിവിടെ കാതോര്ത്തിരിക്കേ
സമത്വമില്ലേ  ഞങ്ങള്‍ക്ക്  മോചനമില്ലേ ഞങ്ങള്‍ക്ക്    
പറയൂ പറയൂ സോദരരേ 
    പ്രസാദ്  മൈലക്കര 
 പ്രസാദ്  12 വര്‍ഷമായി സുഖമില്ലാതെ കിസക്കുന്നു. തെങ്ങില്‍ നിന്നും വീണു നട്ടെല്ലിനു ക്ഷതം സംഭവിച്ചു .2 കൈകള്‍ക്കും സ്വാധീനമില്ല . ഇപ്പോള്‍ ആയുര്‍വേദ മരുന്ന് കഴിക്കുന്നു 

Tuesday, 1 May 2012

വെളിച്ചം



മതങ്ങള്‍ മതിലുകെട്ടി 
പ്രണയം മതില് ചട്ടക്കാരെ ഉണ്ടാക്കി 
ശാസ്ത്രത്തിന്റെ വെളിച്ചം 
മതിലുകളുടെ അടിവേരുകളില്‍ കതിവേച്ചപ്പോള്‍ 
സമൂഹത്തിലേക് ചൂണ്ടയിട്ടവന് 
മീന്‍ ലഭിക്കാതായി 
ചോരകൊണ്ടവര്‍ ചുമര്‍ ചിത്രമെഴുതി 
വീണ്ടും മതിലുകള്‍ കുതിച്ചു പൊങ്ങി 
വെളിച്ചം ലഭിക്കതെയായി

കൂരിരുട്ടില്‍ കോട്ടയത്തും
പെരുന്നയിലും ശിവഗിരിയിലും
പാണക്കാടും മീന്‍ ചന്തകള്‍ രൂപപെട്ടു

ജ്വലിച്ചു നിന്ന സമരകാലത്ത്
നിന്റെ മൃദു മേനിയില്‍ ചോരപോടിഞ്ഞപ്പോ
എന്റെ ഉടുമുണ്ട് കീറി വരിഞ്ഞു കെട്ടി
നിന്റെ ഹൃദയത്തിലേക് ജാഥ നയിച്ചപ്പോ
അറിഞ്ഞില്ല വിഭാഗിയത നമുക്കിടയിലും വരുമെന്ന്

വര്‍ഗസമരത്തിന്റെ വാള്‍മുനക്ക്
മതിലുകളോട് മല്ലിട്ട് മൂര്‍ച്ച
കുറഞ്ഞിരിക്കുന്നു

മന്നാടിയാര്‍
                     sanoop 

Saturday, 21 April 2012

വിശപ്പ്

 ഈ നൂറ്റാണ്ടിലെ മാനവ സമൂഹം അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന ഭീക്ഷണി എന്താണെന്നു ചോദിച്ചാൽ അതിനൊരു ഒറ്റ ഉത്തരമേയുള്ളൂ വിശപ്പ്.  660 കോടി ലോക ജനതയിൽ 110 കോടി ജനം കടുത്ത പട്ടിണിയിൽ . 3 നേരം ഭക്ഷണം കഴിക്കാൻ പറ്റാത്തവരായി 300  കോടീ പേർ ലോകത്തുണ്ട്. വേണ്ടത്ര പോക്ഷകഹാരം ലഭിക്കാത്തത് മൂലം 1800 കുട്ടികളാണ് പ്രതിദിനം മരിച്ചു വീഴുന്നത്. ലോകത്ത് 20 ഓളം രാജ്യങ്ങൾ കടുത്ത ഭക്ഷ്യ പ്രതി സന്ധി നേരിടുന്നു. കാമറൂൺ, ഡയാന, ഇന്ത്യോപ്യ,ഹോട്ടുറാസ്, മൊറോക്കോ, സുഡാൻ, സെനൽ, സാപിയ, മൗറത്താനിയ,പാക്കിസ്ഥാൻ, ബംഗ്ലാദേശ്, തുടങ്ങിയ രാജ്യങ്ങൾ കടുത്ത ഭക്ഷ്യ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. ലോകത്തെ പട്ടിണിക്കാരിൽ 29% ഇന്ത്യയിലാണ് എന്നുള്ളത് ഏറെ പരാമർശിക്കപ്പെടേണ്ടതാണ്. വിശപ്പ് അനീതിയുടെയും, ലോക സമ്പത്തിന്റേയും അസമമായ വിതരണത്തിന്റേയും സന്തതിയാണ്. പട്ടിണിയും, വിശപ്പും ഭക്ഷണത്തിന്റെ ഉടമസ്ഥാവകാശവുമായ്  ബന്ധപ്പെട്ടിരിക്കുന്നു.ഭക്ഷണം വേണ്ടത്ര ഉല്പാദിപ്പിക്കപ്പെടാത്തത് കൊണ്ടല്ല ജനങ്ങൾക്ക് വിശപ്പ് അനുഭവിക്കേണ്ടി വരുന്നത് .
                                                                                                         ഇപ്പോൾ ലോകത്തുണ്ടാകുന്ന വിശപ്പിന്റേതായ പ്രശ്നങ്ങൾ മുൻ കാലങ്ങളെ അപേക്ഷിച്ച് അസഹനീയമാണ്. ഇപ്പോഴത്തെ വിശപ്പിന് കാഠിന്യമേറിയത് കൊണ്ടല്ല മറിച്ചിപ്പോൾ വിശപ്പുണ്ടാക്കേണ്ടുന്ന ആവശ്യം ലോകത്തില്ല എന്നത് കൊണ്ടാണ്(അമർത്യസെൻ). സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ജനാധിപത്യ വിരുദ്ധമായ സ്ഥതി ഗതികൾ നിലനിൽക്കുന്നത് കൊണ്ടാണ്  വലിയൊരു ജന വിഭാഗം പട്ടിണി കിടക്കേണ്ടി വരുന്നത്. ഭക്ഷ്യ ഉല്പാദനവും, നിയന്ത്രണവും, ഭൂമിയുടെ ഉടമസ്ഥവകാശവും ഏതാനും സമ്പന്നരിൽ മാത്രമായി ചുരുക്കുന്നു.രാഷ്ട്രീയ  നേത്യത്വവും ഉന്നത ഉദ്ധ്യോഗസ്ഥരും കൈ കൊള്ളുന്ന സമ്പനാനുകൂല്യ നിലപാടുകൾ ഭൂരിഭാഗം വരുന്ന ദരിദ്രർക്ക്  ജീവനോപാധികൾ നിഷേധിക്കുന്നു. ആഗോളാടിസ്ഥാനത്തിൽ ഭക്ഷ്യോല്പന്ന്യവും വിപണനവും കൂടുതൽ നിയന്ത്രിക്കുന്നത് ലാഭം മാത്രം മുൻ നിർത്തി പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികളാണ് .ഉല്പാദിപ്പിക്കുന്ന ഭക്ഷണത്തിൻ മേലുള്ള നിയന്ത്രണം ഏതാനും വികസിത രാജ്യങ്ങളിലും , വൻ രാജ്യങ്ങളിലും, വൻ കമ്പനികളിലും, സമ്പന്ന ക്യഷിക്കാരിലും ചുരുങ്ങിയിരിക്കുന്നു എന്നതാണ് വിശപ്പിന്റെ യതാർത്ഥ കാരണം.  ഇന്ത്യയിലെഔദ്ധ്യോഗിക കണക്കനുസരിച്ചായാലും മറ്റു രാജ്യങ്ങളിലുപയോഗിക്കുന്ന മാനദണ്ഡങ്ങളൾ വച്ചു പരിശോധിച്ചാലും വിശപ്പും, ദാരിദ്രവും അസഹനീയമായി  തുടരുന്ന രാജ്യമാണിന്ത്യ. ഇന്ത്യയിലെ ആഹാര ലഭ്യത 30 വർഷം മുമ്പുണ്ടായതിനേക്കാൾ കുറഞ്ഞിരിക്കുന്നു. ദാരിദ്യം  കണക്കാക്കുന്ന പഴയ മാനദണ്ഡങ്ങളനുസരിച്ചാണെങ്കിൽ ഇന്ത്യയിലെ ഗ്രാമീണ ജനസംഖ്യയുടെ 75% ദാരിദ്ര രേഖയ്ക്കു താഴെയാണ്. 
                                                                    ദേശീയ കുടുംബാരോഗ്യ സർവ്വേ അനുസരിച്ചു 70% സ്തീകൾ വിളർച്ച ബാധിച്ചവരാണ്. 3 വയസ്സിനു താഴെയുള്ള കുട്ടികളിൽ  47% പോക്ഷകമില്ലായ്മ അനുഭവിക്കുന്നു. മുതിർന്നവരിൽ 48.5% നും  അവരുടെ പൊക്കത്തിനനുസരിച്ച്  തൂക്കമില്ല. ഭൂരിപക്ഷം ജനങ്ങൾക്കും വേണ്ടത്ര ഭക്ഷണവും ജീവനോപാധികളും കിട്ടുന്നില്ല. എല്ലാ തലങ്ങളിലും ജീവിത പ്രയാസങ്ങളുണ്ടായി കൊണ്ടിരിക്കുന്നു. കാർഷികോല്പന്നങ്ങളുടെ വില തകർച്ച ആവശ്യ സാധനങ്ങളുടെ വില വർദ്ദന മുതലായവ ദാരിദ്ര്യ വൽക്കരണ പ്രക്യയയ്ക്ക്  ആക്കം കൂട്ടുന്നു.  ഭക്ഷണമില്ലായ്മ പോക്ഷക കുറവിലേയ്ക്കും, രോഗങ്ങളിലേയ്ക്കും ജനങ്ങളെ  എത്തിക്കുന്നു. ഇന്ത്യയിൽ എക്കാലത്തും ദാരിദ്രത്തിന്റേതായ പ്രെശ്നങ്ങൾ അനുഭവപ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോൾ നിലവിലുള്ള  സങ്കീർണ്ണത മുമ്പൊരിക്കലും ഉണ്ടായിട്ടില്ല
                                                                                                                     യാക്കോബ് പാറയിൽ d.y.f.i  നീലഗിരി ഡിസ്ട്രിക്റ്റ് ജോയിന്റ് സെക്രട്ടറി







Thursday, 12 April 2012

വരയില്‍ തെളിയുന്ന കാലുകള്‍

ചായക്കൂട്ടില്‍ ഞാന്‍ സാന്താക്ലോസിന്റെ കാലുകള്‍ വരയ്കുമ്പോള്‍ ഇത്രയും പൂര്നമാകുമോ എന്ന് വിചാരിച്ചില്ല . ഇപ്പോഴും ഉല്ലാസവാനായി  കാണുന്ന സാന്തായ്ക്ക് എന്നും എവിടെയും ഓടി ചാടി നടക്കാം . ഇത് പറയുന്നത് നഷ്ടപ്പെട്ടുപോയ കൌമാര കാലത്തിന്റെ നൊമ്പരത്തില്‍ വിതുമ്പുന്ന ശ്രീദേവി എന്നാ പതിനെട്ടുകാരി .

കരമന മേലാറന്നൂര്‍ T C 20/58 (7) വിനോദ് ഭവനിലെ അഞ്ചാമത്തെ കുട്ടിയായ അഞ്ചു എന്നാ ശ്രീദേവിക്ക് നടക്കണമെങ്കില്‍ പരസഹായവും ക്രെച്ചസും വേണം .
2009 ജൂണ്‍  23 നു വയ്കുന്നേരം സ്കൂളില്‍ നിന്നും വീട്ടിലേക്ക്‌ മടങ്ങാന്‍ റെയില്‍വേ ട്രാക്ക്‌ മുറിച്ചു കടക്കാന്‍ ശ്രമിക്കവേ തകര്‍ന്നത്‌ മുന്നോട്ടുള്ള ജീവിതവും പോലീസുകാരി ആകാനുള്ള ആഗ്രഹവും ആണ് .
വിധി തൊടുത്തു വിട്ട അസ്ത്രം പോലെ പാഞ്ഞെത്തിയ ഷണ്ടിംഗ്  ട്രെയിന്‍  ഇടിച്ചു തകര്‍ത്തത് ശ്രീദേവിയുടെ രണ്ടു കാലുകളെയും ആയിരുന്നു .ഇതോടെ ഓര്‍മകളില്‍ പെയ്തിറങ്ങിയ കുട്ടി ക്കാലവും , മഴക്കാലവും കാലത്തിന്റെ പുതപ്പില്‍ ഒതുങ്ങിയത് പോലെയായി ശ്രീദേവിയുടെ ജീവിതം .

ആറുവര്‍ഷം മുന്‍പ്‌ അമ്മ സുമതി മരിച്ചു . അതിനു ശേഷം അച്ഛനാണ് ശ്രീദേവി അടക്കമുള്ള മക്കളുടെ തണല്‍ . അച്ഛന്‍ രാജേന്ദ്രന്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സിലെ പ്യൂണ്‍ ആണ് . ചെറിയ വരുമാനം കൊണ്ട് മകളുടെ ചികിത്സ താങ്ങാനാവുന്നില്ല .

തീവണ്ടി കയറി ഇറങ്ങിയത് മൂലം ശ്രീദേവിയുടെ ഇടതു കാല്‍ മുട്ടിനു താഴെയും വലതു കാല്‍ മുട്ടിനു മേളിലും അറ്റുപോയിരുന്നു . തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം മടങ്ങി എത്തിയ ശ്രീദേവിക്ക് സാന്ത്വനവും ആയി ഡോ . ശശി തരൂര്‍ എം പി എത്തി . കൃത്രിമ കാലുകള്‍ നല്‍കാനുള്ള സംവിധാനം ഒരുക്കി . ഇപ്പോള്‍ അതിന്റെയും ക്രെചെസിന്റെയും സഹായത്താലാണ് പതുക്കെ  നടക്കുന്നത് .

മണക്കാട് ഗവ . വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ പടിക്കവേ ആണ് ശ്രീദേവിക്ക് അപകടം പിണഞ്ഞത് . ഒപ്പം ഇരുന്നു പഠിച്ച സഹപാഠികളുടെയും പഠിപ്പിച്ച അധ്യാപകരുടെയും മനസ്സില്‍ നിന്ന് ശ്രീദേവി ക്രമേണ മാഞ്ഞു പോയി . മനസ്സ് മരവിച്ചതോടെ തുടര്‍ന്ന് പഠിക്കാനും കഴിഞ്ഞില്ല .

ഒടുവില്‍ കൃത്രിമ കാലുകള്‍ ഘടിപ്പിച്ചു വീട്ടില്‍ ഇരുന്നപ്പോള്‍ മനസ്സിലെ ചിത്ര കാറി വീണ്ടും ഉണര്‍ന്നു . ഇപ്പോഴും ഉല്ലാസ വാനായും കൈ നിറയെ സമ്മാനവുമായി നടക്കുന്ന സാന്ത ക്ലോസിനെ ചുവന്ന ചായ കൂട്ടില്‍ വരച്ചു നൂല്‍ കൊണ്ട് പ്രത്യേക രീതിയില്‍ തയ്യാറാക്കി ചുവരില്‍ പതിപ്പിച്ചു . തുടര്‍ന്ന് നിരവധി ചിത്രങ്ങള്‍ വരച്ചു .

ചേച്ചി ലെക്ഷ്മി മലപ്പുറത്ത്‌ നഴ്സിംഗ് പഠിച്ചു കൊണ്ടിരുന്നത് അവസാനിപ്പിച്ചു അനുജതിക്ക് തണലായി .അനുജതിക്ക് കുറവുകള്‍ വരാതെ നോക്കാന്‍ സഹോതരങ്ങലായ ഷൈജുവും ബൈജുവും വിനോദും എപ്പോളും ഉണ്ട് . കൂലി പനിക്കാരായ ഇവര്‍ക്ക് പരിമിതികള്‍ ഉള്ളതിനാല്‍ അനുജത്തിയുടെ മുന്നോട്ടുള്ള ജീവിതം വെല്ലുവിളി ആയിരിക്കുകയാണ് . നാളെ ഇവരും കൂടോഴിയുമ്പോള്‍ തനിക്ക് നഷ്ടപ്പെട്ട കാലുകള്‍ക്ക് പകരം കൃത്രിമ കാലുകള്‍ വച്ച് എത്രനാള്‍ ജീവിക്കും എന്നാ ആകുലതയില്‍ ആണ് ശ്രീദേവി . ഇടുങ്ങിയ മുറികളുള്ള വീട്ടില്‍ സൌകര്യങ്ങള്‍ ഇല്ല .അനുകമ്പ വേണ്ട . അദ്വാനിക്കാന്‍ കെല്‍പ്പ് ഉണ്ടെന്നു മനസ്സ് പറയുന്നു . റെയില്‍ പാളത്തില്‍ മുറിച്ചു മാറ്റപ്പെട്ട വേദന കള്‍ക്ക്  ഒരു ആശ്വാസം ലഭിക്കുമോ എന്ന പ്രതീക്ഷയിലാണ് ശ്രീദേവി .

കടപ്പാട് : മാതൃഭുമി 

Saturday, 7 April 2012

മിജേഷിനെ പരിചയപ്പെടു ...


സുഹൃത്തുക്കളേ,

ഞാന്‍ മിജേഷ്‌.കോട്ടയം ജില്ലയിലെ പാമ്പാടി സ്വദേശി.നട്ടെല്ലിനെയും സുഷുമ്നാ നാഡിയെയും ബാധിക്കുന്ന  ''മെനിഞ്ചോ മൈലോസില്‍'' എന്ന രോഗം മൂലം ജന്മനാ ഇരു കാലുകള്‍ക്കും ചലനശേഷിയില്ലാത്ത ഒരാളാണ് ഞാന്‍.വയസ്സ് 31. രോഗാവസ്ഥ മൂലം വീട്ടിനുള്ളില്‍ തന്നെ കഴിയേണ്ടി വന്നതിനാല്‍ പ്രാഥമിക വിദ്യാഭാസം വീട്ടില്‍ തന്നെ നടത്തി.അക്ഷരം പഠിച്ച ശേഷം നിരന്തരമായ വായനയിലൂടെ അറിവുകള്‍ നേടാന്‍ പരമാവധി പരിശ്രമിച്ചു  .

ചിത്രരചനയില്‍ വളരെയേറെ കമ്പമുണ്ട്.പക്ഷെ,ശാസ്ത്രീയമായി ചിത്രരചന അഭ്യസിച്ചിട്ടില്ല.എന്‍റെ ആരാധനാപാത്രങ്ങളായ പ്രമുഖ വ്യക്തിത്വങ്ങളുടെ കാരിക്കേച്ചറുകള്‍ അവര്‍ക്കയച്ചു നല്‍കി അതില്‍ അവരുടെ കയ്യൊപ്പുകള്‍ സമ്പാദിക്കുക എന്നത് എന്‍റെ ഹോബികളിലൊന്നാണ്.അങ്ങനെ മദര്‍ തെരേസ്സ,എ.പി.ജെ.അബ്ദുള്‍കലാം,യേശുദാസ്,ഇ.കെ.നായനാര്‍,വി.എസ്.അച്യുതാനന്ദന്‍,സുകുമാര്‍ അഴീക്കോട്‌,ഓ.എന്‍.വി.കുറുപ്പ് തുടങ്ങി 16ല്‍ പരം പ്രമുഖര്‍ അങ്ങനെ ഞാന്‍ വരച്ച അവരുടെ ചിത്രങ്ങളില്‍ കയ്യൊപ്പ് ചാര്‍ത്തി അയച്ചു തന്നത് ഞാന്‍ നിധിപോലെ സൂക്ഷിക്കുന്നു.








കവിതാരചനയിലും കമ്പമുള്ളയാളാണ് ഞാന്‍.ഓണ്‍ലൈന്‍ സാഹിത്യ കൂട്ടായ്മകളില്‍ രചനകള്‍ പോസ്റ്റ്‌ ചെയ്യാറുണ്ട്.സ്പോര്‍ട്സ്‌,സാഹിത്യം,രാഷ്ട്രീയം എന്നീ വിഷയങ്ങളില്‍  എന്‍റെതായ അഭിരുചികളും ഇഷ്ടങ്ങളും സൂക്ഷിക്കുന്ന എനിക്ക് 'wings' ലൂടെ എന്‍റെ സര്‍ഗാത്മകമായ രചനകള്‍  പങ്കുവെക്കാന്‍ അവസരം കിട്ടുന്നതിലും കൂടുതല്‍ സുഹൃത്തുക്കളെ ലഭിക്കുന്നതിലും അതിയായ സന്തോഷമുണ്ട് .

NB: ''രാജാ രവിവര്‍മ്മയുടെയും ഡാവിഞ്ചിയുടെയും വിശ്വപ്രസിദ്ധമായ ക്ലാസിക്‌ സൃഷ്ട്ടികള്‍ ഞാന്‍ എന്‍റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട്പുന:സൃഷ്ട്ടിച്ചതാണീ ചിത്രങ്ങള്‍;തെറ്റുകുറ്റങ്ങള്‍ വന്നുപോയിട്ടുണ്ടെങ്കില്‍ സദയം ക്ഷമിക്കുക..''


MIJESH MARKOSE
My Mail ID : mijesh505@gmail.com
phone number.-9495686490 




സ്നേഹം

സ്നേഹം


സ്നേഹിക്കുവാനായ് പിറന്നവര്‍ നാം..!

സ്നേഹം നിലക്കാത്ത ശാന്തി ഗീതം..
സ്നേഹത്തിനില്ലില്ലാ  
ജാതിമതങ്ങള്‍..!

സ്നേഹത്തിനില്ലാ  വര്‍ണ്ണഭേതം..! 


ഒരു നാളില്‍ അറിയാതെ വന്നുചേര്‍ന്നു..
ഒരു നാളില്‍ ഓര്‍ക്കാതെ യാത്രയാവും..!
ഇടയില്‍ നാം  ആര്‍ത്തിയാല്‍ കരുതിവെച്ച -
തിടവേള തീരുമ്പോള്‍ അന്ന്യമാവും..!


കാരുണ്യം തേടി കരങ്ങള്‍ നീട്ടി
കാതര ഹൃദയവുമായി നില്‍ക്കും
കൂടപ്പിറപ്പിന്‍റെ   ജീവനിലിത്തിരി
സാന്ത്വന തീര്‍ത്ഥം തെളിച്ചിടുമ്പോള്‍
കണ്ണുനീര്‍ വറ്റിയ  മിഴികളിലാര്‍ദ്രമാം 
കനിവിന്‍ നിലാവായ് നിറഞ്ഞിടുമ്പോള്‍..
എത്രമേല്‍ ധന്യം ഈ ചെറുജീവിതം...
മറ്റുള്ള നേട്ടങ്ങള്‍ വ്യര്‍ത്ഥമല്ലേ..!


ബുദ്ധനും ക്രിസ്തുവും കൃഷ്ണനും ഗാന്ധിയും 
ചൊല്ലിയതീ സ്നേഹ മന്ത്രമല്ലേ..
വിശ്വഹൃദയത്തില്‍  നിത്യം മുഴങ്ങുന്ന
വിസ്മയ നാദവും സ്നേഹമല്ലേ..!


സതീഷ്‌  കൊയിലത്ത്

പാലക്കാട്
Mob: 9961886562