വരുന്നു ഞങ്ങള്‍  വരുന്നു ഞങ്ങള്‍ 
വിരുന്നൊരുക്കാന്‍ വരുന്നു ഞങ്ങള്‍ 
സ്ത്രീ വിമോചനത്തിന്‍  തൂലികയേന്തി ഭാരത മണ്ണില്‍ 
സമസ്ത ശ്രംഖല  കോര്‍ത്തിണക്കാന്‍ 
മഹിളകളായി വരുന്നു ഞങ്ങള്‍ അണിയണിയായി
അടിമത്വത്തിന്‍  കട്ടി ചങ്ങല  പൊട്ടിച്ചെറിയൂ  കടലിന്‍  മദ്ധ്യേ 
സ്വാര്തഥയല്ലിത്  സോദര ബന്ധം 
സത് ഗുണമാണീ  ഭാരത മണ്ണില്‍ 
അറിയൂ അറിയൂ  സോദരരേ 
മോതിര വിരലില്‍  അണിയുമൊരുഗ്രന്‍
മോഹത്തിന്റെ മങ്ങിയ വളയം
സുഖമെവിടെ  ശ്രുതിയെവിടെ 
അന്ധതയാണീ ഭര്ത്യ ഗൃഹം
കഴുത്തിലണിഞ്ഞൊരു കട്ടി ചങ്ങല 
ബന്ധത്തിന്റെ  വ്യഗ്രത  കാട്ടാന്‍  
ബന്ധിക്കുന്നു  പീഡനമോടവര്‍ 
കാരാഗ്യഹങ്ങളില്‍  തടവില്‍  പാര്‍ക്കാന്‍ 
മോചനമില്ലേ സ്ത്രീത്വത്തിന്‍ 
സമത്വം വിളമ്പാന്‍  മുമ്പൊരു  ഗാന്ധി 
ചോര പുരണ്ടീ ഭാരത മണ്ണില്‍  സമത്വത്തിന്‍  തൂലികയോടെ
 മരിച്ചു വീണു  മര്‍ത്ത്യന്‍ നടുവില്‍
കാണുന്നില്ലേ  പതനതിന്‍  സംശയമോടെ  വീക്ഷിക്കരുതേ
അയിത്തത്തിന്റെ  അറുകൊല ചിരിയാല്‍  
സാധുവാം  സ്ത്രീകളെ  ഭക്ഷിക്കരുതേ
സമത്വമാണീ  ഭാരത മണ്ണില്‍  മഹിളകളാമീ  ഞങ്ങള്‍ക്കും 
മദ്യത്തിന്റെ മായാ ലഹരിയില്‍ 
അടി പിടി കൊണ്ടു പുളയും ഞങ്ങള്‍ 
 അന്തി മയങ്ങും  നേരത്തന്നം 
ചവിട്ടി മെതിക്കും ഭര്‍ത്താക്കന്മാര്‍  അന്ധകരായി  മാറുന്നു 
കഴുത്തിലണിഞ്ഞൊരു  മിന്നുണ്ടെങ്കില്‍ 
സ്വാര്‍ത്ഥതയാണീ പുരുഷന്മാരില്‍ 
സ്വാര്‍ഥതയോടെ സ്ത്രീത്വത്തെ 
ചുട്ടു കരിച്ചു കൊല്ലുന്നു അറിയൂ അറിയൂ സോദരരേ
സ്ത്രീയായ് ജനിച്ചാല്‍  ശാപമിടാന്‍ 
തലമുറയിവിടെ കാതോര്ത്തിരിക്കേ
സമത്വമില്ലേ  ഞങ്ങള്‍ക്ക്  മോചനമില്ലേ ഞങ്ങള്‍ക്ക്    
പറയൂ പറയൂ സോദരരേ 
    പ്രസാദ്  മൈലക്കര 
 പ്രസാദ്  12 വര്‍ഷമായി സുഖമില്ലാതെ കിസക്കുന്നു. തെങ്ങില്‍ നിന്നും വീണു നട്ടെല്ലിനു ക്ഷതം സംഭവിച്ചു .2 കൈകള്‍ക്കും സ്വാധീനമില്ല . ഇപ്പോള്‍ ആയുര്‍വേദ മരുന്ന് കഴിക്കുന്നു 
 

