Saturday 24 March 2012

വരള്‍ച്ച

വരള്‍ച്ച തന്‍ വരവറിഞ്ഞു
പഞ്ഞത്തിന്‍  പ്രാണ നിലവിളി തന്‍  വരവറിഞ്ഞു
പച്ചയാം വയല്‍ പാടങ്ങള്‍ വരണ്ടുങ്ങി
വരണ്ട വയല്‍  കര്‍ഷകന്റെ  വയറുണക്കി
 ഒരു തുള്ളി  വെള്ളത്തിനായ്‌  പായുന്നു ജീവികള്‍
പക്ഷിയും , പറവയും  പരന്നാത്തീ -
ച്ചൂളയില്‍  കരിഞ്ഞു  വീണു
അസ്ഥികല്ക്കുള്ളിലെ  വെള്ളം വറ്റി
അസ്തമിക്കും  സൂര്യന്‍  നിറഞ്ഞു കത്തി
അസ്ഥി പഞ്ചരമാം  മനുഷ്യന്റെ  നെഞ്ചു കത്തി
അമ്മിഞ്ഞ പാലിനായി കരയുന്ന കുഞ്ഞുങ്ങള്‍
അസ്ഥിയല്ലാതെ  ഒന്നുമേ  ആ അമ്മതന്‍  ദേഹത്തില്ല തന്നെ
അസ്ഥി പഞ്ചരമാം കുഞ്ഞു തന്‍ നാവു വറ്റി
 ആ അസ്ഥിയാം കൂടാരങ്ങള്‍  കൂട്ടത്തോടെ മറിഞ്ഞീടുന്നു
ഇതെല്ലാം കണ്ടു  അസ്തമിക്കും  സൂര്യന്‍  ചിരിച്ചീടുന്നു
                                                                                     
രാജേഷ് .സി .കിഴക്കേടത്ത്
കോട്ടയം  

 

3 comments:

  1. വീണ്ടും എഴുത്ത് എഴുതി തെളിയു ഭാവുകങ്ങള്‍

    ReplyDelete
  2. super kavitha eppozhathe claimetne patiyath

    ReplyDelete
  3. നന്ദി പുണ്യാളാ ആന്റ് അനീഷ്

    ReplyDelete