Tuesday 27 March 2012

ഹൃദയ രാഗം

ജീവ രക്തം വാര്‍ന്നൊഴുകുന്നു
ജനിതക കണങ്ങള്‍  അശ്രു പൂജനായ് ഇന്നും
ജനനിയെ മെതിക്കുന്നു പാദാംഗുരങ്ങള്‍ 
ജീവിത യാത്രയില്‍  കയ്പുനീര്‍ നുകര്‍ന്നും
അന്നും അവനുടെ ആയൂസിന്റെ അന്ത്യം  അടുത്തറിഞ്ഞ്
കഴുകന്മാര്‍  ചുറ്റും  നിരന്നുവോ
ആലംബ  ഹീനനായ്  കേഴുന്നു അനുദിനം
അനന്തമാം ജീവിതം സാഫല്യമാക്കുവാന്‍
കാന്തിയായ്  സ്ഫുരിക്കുന്നു കൂര്‍ത്ത മുനകള്‍  കൊരുക്കുന്നു
കാരിരുമ്പാണികള്‍ നെഞ്ചില്‍  തറയ്ക്കുന്നു
കാണുന്നു കയ്പിന്റെ  പാനീയ കലശങ്ങള്‍
കാന്തിയായ്  നല്‍കിയ  കാന്ത മുനകളില്‍
വെറുക്കുന്നു യെന്റെയാ ജീവന്റെ പൈത്യകം
വെറുക്കാതെ  കഴിയില്ല  പ്രാണ നിശ്വാസ്യമേ
വെറുതെ കരിയ്ക്കും മന്‍ച്ചെട്ടിയിലെന്‍
വിശപ്പിന്റെ  അറുതി വരുത്തുവാന്‍  കഴിഞ്ഞെങ്കിലോ
വെറുക്കുന്നു എന്റെയാ  ജീവന്റെ ചലനവും
എന്നെ മറന്നെങ്കിലെത്ര ധന്യം                                       
                       
                           ജ്യോതികുമാര്‍ , എരുത്താവൂര്‍ , ബാലരാമപുരം

3 comments:

  1. കൊള്ളാം , ഒന്നും മറക്കാം ആവില്ല സത്യം !!

    ReplyDelete
  2. ജീവ രക്തം വാര്‍ന്നൊഴുകുന്നു
    ജനിതക കണങ്ങള്‍ അശ്രു പൂജനായ് ഇന്നും
    ജനനിയെ മെതിക്കുന്നു പാദാംഗുരങ്ങള്‍
    ജീവിത യാത്രയില്‍ കയ്പുനീര്‍ നുകര്‍ന്നും
    super varikal

    ReplyDelete
  3. നന്ദി പുണ്യാ ആന്റ് തോന്നയ്ക്കൽ അനീഷ്

    ReplyDelete