ജീവിത വിജയം ഉറപ്പാക്കുന്ന ഘടകങ്ങള്‍ ഒന്നിലേറെ ഉണ്ടെന്നതാണ് സത്യം. പക്ഷെ ചില ഘടകങ്ങള്‍ അതില്‍ വളരെ നിര്‍ണ്ണായികമാണ്. അതിലൊന്നാണ് ഉദേ്യാഗം. നിങ്ങള്‍ നേടുന്ന ഉദേ്യാഗത്തിന്റെ പ്രതേ്യകതകളും സവിശേഷതകളുമാണ് നിങ്ങളുടെ ജീവിതവിജയത്തിന്റെ ഗതി തീരുമാനിക്കുക. അതിനാല്‍ ഉദേ്യാഗാസൂത്രണത്തിന് ജീവിതത്തില്‍ പ്രഥമ പരിഗണന നല്‍കണം.
നിങ്ങളുടെ യോഗ്യതക്കനുസരിച്ചു അപേക്ഷിക്കാവുന്ന മത്സര പരീഷകള്‍ക്കെല്ലാം ഒരുമിച്ച് തയ്യാറെടുക്കുക. ആരംഭത്തില്‍ നിങ്ങളുടെ അറിവും, അവബോധവും വളരെ പരിമിതമാണെങ്കിലും ഓരോരോ വസ്തുതകളായി പഠിച്ചെടുക്കുന്ന മുറക്ക് നിങ്ങളുടെ അറിവിന്റെ ശതമാനം കൂടിക്കൂടി വരുന്നു. ഉദാഹരണത്തിന് എല്‍.ഡി.ക്ലാര്‍ക്ക് പരീക്ഷയ്ക്ക് തയ്യാറെടുപ്പ് തുടങ്ങുന്ന ഉദ്യോഗാര്‍ത്ഥിക്ക് ആരംഭത്തില്‍ 100 ല്‍ 10 മാര്‍ക്ക് നേടാനുള്ള ശേഷി മാത്രമേയുള്ളു എങ്കില്‍, അതിനെ 11%മാക്കി മാറ്റാന്‍ 3 ദിവസത്തെ പഠനം കൊണ്ട് സാധ്യമാണ്. 11%ത്തെ 12%ത്തിലെത്തിക്കാന്‍ പിന്നെ മൂന്ന് ദിവസം. 12%ത്തെ 13% ത്തിലേക്ക് ഉയര്‍ത്താന്‍ പിന്നെയും മൂന്ന് ദിവസത്തെ തയ്യാറെടുപ്പ്. ഇങ്ങനെ മുന്നേറാനായാല്‍ ഒരു മാസത്തെ തയ്യാറെടുപ്പ് കൊണ്ട് തന്നെ 10% ത്തെ 20% മായി ഉയര്‍ത്താനാകുന്നു. പിന്നെ 30% വും40% ആയി വളര്‍ത്തി 80% മാര്‍ക്ക് നേടാവുന്ന തലത്തില്‍ എത്തുമ്പോള്‍ വിജയം ഉറപ്പാക്കുകുന്നു. ഇങ്ങനെ നിരന്തരമായ തയ്യാറെടുപ്പിലൂടെ പരീക്ഷ വിഷയങ്ങളിലെല്ലാം അടിത്തറ ശക്തമാക്കി ഏത് പരീക്ഷയിലും വിജയിക്കാനാവുന്ന ശേഷി സാവകാശം വളര്‍ത്തിയെടുക്കാം. അങ്ങനെ എഴുതുന്ന പരീക്ഷകളിലെല്ലാം വിജയിച്ച് നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ഉദ്യോഗത്തിലേക്ക് മുന്നേറാം.
എസ്.എസ്.എല്‍.സി പരീക്ഷ ഒരു വ്യക്തി പാസ്സാകുമ്പോള്‍ തന്നെ അയാളുടെ Basic വിദ്യാഭ്യാസം പൂര്‍ണ്ണമാകുന്നു. പിന്നീടുള്ളത് Plus Two, Degree, PG മുതലായവ, ഒരു തരത്തില്‍ പറഞ്ഞാല്‍ ഇവ ഉന്നത വിദ്യാഭ്യാസമാണ്. എസ്.എസ്.എല്‍.സി പഠിച്ച് പാസായ ഒരു വ്യക്തിക്ക് അടിസ്ഥാന വിദ്യാഭ്യാസമായി.എസ്.എസ്.എല്‍.സി തലം പിന്നിടുമ്പോഴേക്കും Arithmetic, GK, General English എന്നീ വിഷയങ്ങളില്‍ പഠനം പൂര്‍ത്തിയാവുകയാണ്. ഒരു പരിധി വരെ മത്സരപരീക്ഷ വിഷയങ്ങള്‍ എസ്.എസ്.എല്‍.സി നിലവാരത്തെ അടിസ്ഥാനമാക്കിയാണ് നടക്കുന്നത്. എല്‍.ഡി ക്ലാര്‍ക്ക് പരീക്ഷ സിലബസും ഹൈസ്‌കൂള്‍ നിലവാരത്തിലെ (8,9,10) ക്ലാസുകളിലെ കണക്ക്, സയന്‍സ്, സോഷ്യല്‍ സയന്‍സ്) വിഷയങ്ങളും തമ്മില്‍ താരത്മ്യം ചെയ്യുമ്പോള്‍ ഹൈസ്‌കൂള്‍ വിഷയങ്ങളാണ് ഗഹനമായ സിലബസ് എന്ന് കണ്ടെത്താന്‍ സാധിക്കും. അതായത് എസ്.എസ്.എല്‍.സി പരീക്ഷ പാസായ ഒരു വ്യക്തിക്ക് ഏത് മത്സരപരീക്ഷ വിഷയങ്ങളും പഠിച്ചെടുക്കാനുള്ള കഴിവും,ശേഷിയും ഉണ്ടെന്നതാണ് സത്യം.
If you have passed SSLC, never doubt about your capability to improve your knowledge and win any competitive examination for securing a job
നിങ്ങളുടെ താല്‍പര്യവും, ശ്രദ്ധയും, പരിപൂര്‍ണ്ണമായും ഉദേ്യാഗ വിജയത്തിനായി കേന്ദ്രീകകരിക്കുന്ന നിമിഷം മുതല്‍ വിജയത്തിലേക്കുള്ള കുതിപ്പിന് തുടക്കമാകുന്നു.
ഡിഗ്രി കഴിഞ്ഞ ഒരുദേ്യാഗാര്‍ത്ഥി മത്സരപരീക്ഷകള്‍ക്കായി ആദ്യമായി തയ്യാറെടുപ്പ് തുടങ്ങുന്നതായി വിചാരിക്കുക. തുടക്കത്തില്‍ വിവിധ വിഷയങ്ങളില്‍ അയാളുടെ അറിവ് 0% ആണെന്ന് വയ്ക്കുക. ഓരോരോ വിഷയങ്ങളിലെ ഓരോരോ യൂണിറ്റുകളിലൂടെ സാവകാശം കടന്ന് പോകുമ്പോള്‍ ആ വ്യക്തിയുടെ അറിവും, അവബോധവും വളര്‍ന്നു വരുന്നു. അധികം താമസിക്കാതെ അയാളുടെ അറിവ് 1%.........2%..........3%.............4%..........5% എന്നിങ്ങനെ വളരുന്നു. പൊതുവിജ്ഞാനം, ജനറല്‍ ഇംഗ്ലീഷ്. റീസണിംഗ്, കണക്ക് എന്നീ വിഷയങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പഠിച്ച് ഓരോരോ മേഖലകള്‍ പിന്നിട്ട് 2മാസത്തെ കഠിനാദ്ധ്വാനത്തിന് തയ്യാറായാല്‍ 25% അവബോധം ഈ വിഷയങ്ങളില്‍ വളര്‍ത്താന്‍ സാധ്യമാണ്. അത് പിന്നെ 40% ........... 50%........... 60% എന്നിങ്ങനെ വളര്‍ന്ന് മുന്നേറുമ്പോള്‍ അയാള്‍ എഴുതുന്ന ചില മത്സരപരീക്ഷകളില്‍ വിജയിക്കാനുള്ള സാഹചര്യം സൃഷ്ടിക്കും. അര്‍പ്പണബോധത്തോടെ ചിട്ടയായി വീണ്ടും തയ്യാറെടുപ്പ് നടത്തുന്ന വ്യക്തി70%.... 80% അറിവ് വളര്‍ത്തി കഴിയുമ്പോള്‍ പിന്നെ എഴുതുന്ന എല്ലാ പരീക്ഷകളിലും വിജയിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും.
വിജയിക്കാന്‍ തുനിഞ്ഞിറങ്ങുന്നവര്‍ക്ക് ഉയര്‍ന്ന റാങ്കോടെ വിജയത്തിലേക്ക് കുതിക്കാന്‍ കഴിയുമെന്നതില്‍ ഒരു സംശയവും വേണ്ട. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരാണ് നിങ്ങള്‍ എന്നുണ്ടെങ്കില്‍, മത്സരപരീക്ഷ തയ്യാറെടുപ്പ് ഒരു full time activity ആക്കി മാറ്റി എത്രയും വേഗം ഉദ്യോഗത്തിലേക്ക് കുതിക്കുക.
ഇപ്പോഴും കോളേജ് പഠനത്തില്‍ നിങ്ങള്‍ വ്യാപൃതരാണെങ്കില്‍ ലഭ്യമായ സമയം മുഴുവന്‍ മത്സര പരീക്ഷ തയ്യാറെടുപ്പിനുകൂടി മാറ്റിവെച്ചാല്‍ പഠനം പൂര്‍ത്തിയാകുമ്പോഴേക്കും സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറാനുള്ള അവസരം ഒരുക്കാം.
വിദ്യാസമ്പന്നരായ വ്യക്തികളെ നമുക്ക് 3 വിഭാഗങ്ങളായി തരം തിരിക്കാം.
Low Ambitious
ഒന്നാമത്തെ വിഭാഗം Low Ambitious ആണ്. ഇവര്‍ വിദ്യാസമ്പന്നരാണ് അറിവുണ്ട്, വിവരമുണ്ട്, യോഗ്യതയും നേടിയിട്ടുണ്ടെങ്കിലും സ്വന്തം കഴിവിലും, യോഗ്യതയിലും വിശ്വാസം കുറവുള്ളവരാണ്.They have low confidence, they never understand their ability, talent and potential. ഇങ്ങനെയുള്ളവരാണ് ബിരുദവും, ബിരുദാനന്തര ബിരുദവും കഴിഞ്ഞാല്‍ പോലും ലാസ്റ്റ് ഗ്രേഡ് പോലുള്ള ഉദേ്യാഗങ്ങള്‍ തിരക്കി പോകുന്നവര്‍. ഇവരുടെ പ്രശ്‌നം വിദ്യാഭ്യാസം കുറവാണെന്നതല്ല, അവര്‍ വിദ്യാസമ്പന്നരാണ്. ഒരു ബിരുദധാരി എന്ന് പറഞ്ഞാല്‍ ലോകത്ത് നേടാവുന്ന ഏറ്റവും ശേഷ്ഠമായ വിദ്യാഭ്യാസമാണ്. പക്ഷെ അത് നേടിയിട്ടും സ്വന്തം ശേഷി തിരിച്ചറിഞ്ഞ് അത് പ്രയോഗിച്ച് ഉന്നതങ്ങളിലേക്ക് കുതിക്കാനുള്ള ഇച്ഛാശക്തി ഇല്ല, ambitious അല്ല പഠനം അവരില്‍ അറിവ് വളര്‍ത്തി പക്ഷെ ഉള്‍ക്കാഴ്ചയും, ഇച്ഛാശക്തിയും വളര്‍ത്തിയില്ല. അവസരങ്ങളുയെും, സാഹചര്യങ്ങളുടെയും പ്രധാന്യം മനസ്സിലാക്കി സ്വന്തം വിജയത്തിനായി പ്രയോജനപ്പെടുത്താനുള്ള ശേഷി ഉണ്ടെങ്കിലും അത് തിരിച്ചറിഞ്ഞ് പ്രയോജനപ്പെടുത്തുന്നില്ല.
Medium Ambitious
രണ്ടാമത്തെ വിഭാഗം Medium level ambition ഉള്ളവരാണ്. They have some faith in them. They have some level of confidence in them. They feel that if they work, they can win. ഈ വിഭാഗമാണ് എല്‍.ഡി ക്ലാര്‍ക്ക്, ബാങ്ക് ക്ലാര്‍ക്ക് മുതലായ ഉദേ്യാഗങ്ങള്‍ നേടാന്‍ ശ്രമിക്കുന്നവര്‍. ഇവരും ഇവരുടെ കഴിവിന്റെ അഗാതത പൂര്‍ണ്ണമായും മനസ്സിലാക്കുന്നില്ല. കഴിവിന്റെ ചെറിയൊരു ശതമാനം മാത്രം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്നതിനാല്‍ ഉന്നതങ്ങളിലേക്ക് വളരാനുള്ള ഇവരുടെ ശേഷി ഉപയോഗിക്കപ്പെടാതെ പോകുന്നു. സ്വന്തം കഴിവിനും, ശേഷിക്കും പരിധികള്‍ ഉണ്ടെന്ന തെറ്റിദ്ധാരണയില്‍ ജീവിക്കുന്നവരാണിവര്‍. അതിനാല്‍ ചെറിയ വിജയത്തില്‍ ഇവര്‍ ഇവരെ തളച്ചിടുന്നു.
High Ambitious
മൂന്നാമത്ത വിഭാഗം highly ambitious ആണ്. They have great degree of confidence in them. They have recognized their talent and potential and they believe that they can create wonders with their abilities. ഇവരാണ് ബാങ്ക് ഓഫീസര്‍, സിവില്‍ സര്‍വ്വീസ്, സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, ഡെപ്യൂട്ടി കളക്ടര്‍, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ മുതലായ ഉദേ്യാഗങ്ങളിലേക്ക് വളരുന്നത്.
നിങ്ങള്‍ വിദ്യാസമ്പരാണെങ്കില്‍ ഒരു കാര്യം മനസ്സിലാക്കുക. ഇവിടത്തെ വിദ്യാഭ്യാസം നിങ്ങള്‍ക്ക് യോഗ്യത പ്രധാനം ചെയ്തിരിക്കും. പക്ഷെ നിങ്ങളുടെ degree of ambition തീരുമാനിക്കുന്നത് വിദ്യാഭ്യാസം അല്ല. നിങ്ങളുടെ അനുഭവങ്ങളും, ചുറ്റുപാടുകളും നിങ്ങള്‍ പോലുമറിയാതെ നിങ്ങളില്‍ സൃഷ്ടിക്കുന്നതാണ്. നിങ്ങളുടെ കഴിവും, ശേഷിയും തിരിച്ചറിയുന്ന നിമിഷം തന്നെ വിജയത്തിന്റെ രാസപ്രക്രിയക്ക് നിങ്ങളില്‍ തുടക്കമായി കഴിഞ്ഞിരിക്കും.
So if you are a reasonably qualified person, explore and recognise the reservior of hidden talent, potential, abilities the education has slowly and steadly built in you over the years. If you can identify, and make useof your skills, you can win any competitive exam and win the best possible job.
നിങ്ങള്‍ മനസ്സില്‍ കാണുന്ന ഏത് reasonable ആയ ലക്ഷ്യവും സഫലമാക്കാനുള്ള ശേഷി നിങ്ങളില്‍ തന്നെയുണ്ട്. അത് തിരിച്ചറിഞ്ഞ് ഏറ്റവും ഉദാത്തമായ ഉദേ്യാഗ ലക്ഷ്യത്തിലേക്ക് തന്നെ കുതിക്കുക.
No comments:
Post a Comment