സുഹൃത്തുക്കളേ,
ഞാന്‍ മിജേഷ്.കോട്ടയം ജില്ലയിലെ പാമ്പാടി സ്വദേശി.നട്ടെല്ലിനെയും സുഷുമ്നാ നാഡിയെയും ബാധിക്കുന്ന ''മെനിഞ്ചോ മൈലോസില്‍'' എന്ന രോഗം മൂലം ജന്മനാ ഇരു കാലുകള്‍ക്കും ചലനശേഷിയില്ലാത്ത ഒരാളാണ് ഞാന്‍.വയസ്സ് 31. രോഗാവസ്ഥ മൂലം വീട്ടിനുള്ളില്‍ തന്നെ കഴിയേണ്ടി വന്നതിനാല്‍ പ്രാഥമിക വിദ്യാഭാസം വീട്ടില്‍ തന്നെ നടത്തി.അക്ഷരം പഠിച്ച ശേഷം നിരന്തരമായ വായനയിലൂടെ അറിവുകള്‍ നേടാന്‍ പരമാവധി പരിശ്രമിച്ചു .
ചിത്രരചനയില്‍ വളരെയേറെ കമ്പമുണ്ട്.പക്ഷെ,ശാസ്ത്രീയമായി ചിത്രരചന അഭ്യസിച്ചിട്ടില്ല.എന്‍റെ ആരാധനാപാത്രങ്ങളായ പ്രമുഖ വ്യക്തിത്വങ്ങളുടെ കാരിക്കേച്ചറുകള്‍ അവര്‍ക്കയച്ചു നല്‍കി അതില്‍ അവരുടെ കയ്യൊപ്പുകള്‍ സമ്പാദിക്കുക എന്നത് എന്‍റെ ഹോബികളിലൊന്നാണ്.അങ്ങനെ മദര്‍ തെരേസ്സ,എ.പി.ജെ.അബ്ദുള്‍കലാം, യേശുദാസ്,ഇ.കെ.നായനാര്‍,വി.എസ്. അച്യുതാനന്ദന്‍,സുകുമാര്‍ അഴീക്കോട്,ഓ.എന്‍.വി.കുറുപ്പ് തുടങ്ങി 16ല്‍ പരം പ്രമുഖര്‍ അങ്ങനെ ഞാന്‍ വരച്ച അവരുടെ ചിത്രങ്ങളില്‍ കയ്യൊപ്പ് ചാര്‍ത്തി അയച്ചു തന്നത് ഞാന്‍ നിധിപോലെ സൂക്ഷിക്കുന്നു.

MIJESH MARKOSE
My Mail ID : mijesh505@gmail.com
phone number.-9495686490