Tuesday, 8 May 2012

സ്ത്രീ പീഡനത്തിനെതിരെ

വരുന്നു ഞങ്ങള്‍  വരുന്നു ഞങ്ങള്‍ 
വിരുന്നൊരുക്കാന്‍ വരുന്നു ഞങ്ങള്‍ 
സ്ത്രീ വിമോചനത്തിന്‍  തൂലികയേന്തി ഭാരത മണ്ണില്‍ 
സമസ്ത ശ്രംഖല  കോര്‍ത്തിണക്കാന്‍ 
മഹിളകളായി വരുന്നു ഞങ്ങള്‍ അണിയണിയായി
അടിമത്വത്തിന്‍  കട്ടി ചങ്ങല  പൊട്ടിച്ചെറിയൂ  കടലിന്‍  മദ്ധ്യേ 
സ്വാര്തഥയല്ലിത്  സോദര ബന്ധം 
സത് ഗുണമാണീ  ഭാരത മണ്ണില്‍ 
അറിയൂ അറിയൂ  സോദരരേ 
മോതിര വിരലില്‍  അണിയുമൊരുഗ്രന്‍
മോഹത്തിന്റെ മങ്ങിയ വളയം
സുഖമെവിടെ  ശ്രുതിയെവിടെ 
അന്ധതയാണീ ഭര്ത്യ ഗൃഹം
കഴുത്തിലണിഞ്ഞൊരു കട്ടി ചങ്ങല 
ബന്ധത്തിന്റെ  വ്യഗ്രത  കാട്ടാന്‍  
ബന്ധിക്കുന്നു  പീഡനമോടവര്‍ 
കാരാഗ്യഹങ്ങളില്‍  തടവില്‍  പാര്‍ക്കാന്‍ 
മോചനമില്ലേ സ്ത്രീത്വത്തിന്‍ 
സമത്വം വിളമ്പാന്‍  മുമ്പൊരു  ഗാന്ധി 
ചോര പുരണ്ടീ ഭാരത മണ്ണില്‍  സമത്വത്തിന്‍  തൂലികയോടെ
 മരിച്ചു വീണു  മര്‍ത്ത്യന്‍ നടുവില്‍

കാണുന്നില്ലേ  പതനതിന്‍  സംശയമോടെ  വീക്ഷിക്കരുതേ
അയിത്തത്തിന്റെ  അറുകൊല ചിരിയാല്‍  
സാധുവാം  സ്ത്രീകളെ  ഭക്ഷിക്കരുതേ
സമത്വമാണീ  ഭാരത മണ്ണില്‍  മഹിളകളാമീ  ഞങ്ങള്‍ക്കും 
മദ്യത്തിന്റെ മായാ ലഹരിയില്‍ 
അടി പിടി കൊണ്ടു പുളയും ഞങ്ങള്‍ 
 അന്തി മയങ്ങും  നേരത്തന്നം 
ചവിട്ടി മെതിക്കും ഭര്‍ത്താക്കന്മാര്‍  അന്ധകരായി  മാറുന്നു 
കഴുത്തിലണിഞ്ഞൊരു  മിന്നുണ്ടെങ്കില്‍ 
സ്വാര്‍ത്ഥതയാണീ പുരുഷന്മാരില്‍ 
സ്വാര്‍ഥതയോടെ സ്ത്രീത്വത്തെ 
ചുട്ടു കരിച്ചു കൊല്ലുന്നു അറിയൂ അറിയൂ സോദരരേ
സ്ത്രീയായ് ജനിച്ചാല്‍  ശാപമിടാന്‍ 
തലമുറയിവിടെ കാതോര്ത്തിരിക്കേ
സമത്വമില്ലേ  ഞങ്ങള്‍ക്ക്  മോചനമില്ലേ ഞങ്ങള്‍ക്ക്    
പറയൂ പറയൂ സോദരരേ 
    പ്രസാദ്  മൈലക്കര 
 പ്രസാദ്  12 വര്‍ഷമായി സുഖമില്ലാതെ കിസക്കുന്നു. തെങ്ങില്‍ നിന്നും വീണു നട്ടെല്ലിനു ക്ഷതം സംഭവിച്ചു .2 കൈകള്‍ക്കും സ്വാധീനമില്ല . ഇപ്പോള്‍ ആയുര്‍വേദ മരുന്ന് കഴിക്കുന്നു 

11 comments:

 1. oru thali ketti kazhinjal sreekale engane venamenkilum upadravikkam ennanu purushante chintha. nalla kavitha. bhaavukangal

  ReplyDelete
 2. നല്ല താളമുണ്ട്, വാക്കുകളിൽ തീവ്രതയും. ആശംസകൾ.

  ReplyDelete
 3. കൊള്ളാം കവിത , അദ്ദേഹം വേഗം സുഖം പ്രാപികട്ടെ ........

  ReplyDelete
 4. സ്ത്രീ വിമോചനത്തിന്റെ ജാഥക്ക് ചൊല്ലാന്‍ പറ്റിയ നല്ല മുദ്രാവാക്യങ്ങള്‍..!?
  മുദ്രാവാക്യങ്ങള്‍ കൊണ്ട് എന്നും ആവേശത്തിന്റെ തിരകള്‍ സൃഷ്ടിക്കാന്‍ മാത്രമേ സാധിക്കു.
  എന്നാല്‍ കവിതകള്‍ സംവദിക്കുന്നത് ഹൃദയങ്ങലോടാണ്!
  പിന്നെ, നിയമ പരിരക്ഷ കൊണ്ടും വിമോചന വാളെടുതും
  പുരുഷന്നു നേരെ ഉറഞ്ഞുതുള്ളുകയും, ഗുണ്ടകളെ കൊണ്ട് ഭര്‍ത്താവിന്നു നേരെ
  അക്രമം നടത്തുകയും ചെയ്യുന്ന സ്ത്രീയും ,
  സ്ത്രീക്ക് നേരെ പീഡനം നടത്തുന്ന പുരുഷന്മാരും അറിയുന്നത്തിന്നു -

  "ഞാനെന്ന ഭാവം വെടിഞ്ഞു പരസ്പ്പരം
  സ്ത്രീയും പുരുഷനും ഒരുമിച്ചു ഭൂമിയില്‍
  സ്നേഹവും, ത്യാഗവും, വിശ്വാസവും കൊണ്ട്
  തീര്‍ക്കുന്ന വാടികയാണ് കുടുംബം"..!

  കാവ്യാ രചനയില്‍ കൂടുതല്‍ വായനയും, വ്യാകരണ ശ്രദ്ധയും ആവശ്യമായിട്ടുണ്ട്.
  താങ്കളുടെ അസുഗം വേഗം സുഗംപ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
  സതീഷ്‌ കൊയിലത്ത്
  mob:09961886562

  ReplyDelete
 5. @pravaahi .....
  >>>>>>oru thali ketti kazhinjal sreekale engane venamenkilum upadravikkam ennanu purushante chintha.>>>>

  എല്ലാ പുരുഷന്മാരും ആ തരത്തില്‍ പെട്ടവരല്ല

  ReplyDelete
 6. ella purushan marum ennu najn paranjilla. mikka purushan marum bhariyaye upadravikkunnavar thanne anu. madyapikkan cash kodukkathathu kondu wife ne adichu konna bharthaakkan mar vare und ennathe samoohathil.

  ReplyDelete
 7. satheesh chettan paranjathinodu njan yojikkunnilla. sahikedumpol sreekalum prathikarikkum. vedhana stheekkum purushanum oru pole thanneyanu

  ReplyDelete
 8. ഭര്‍ത്താവിനെ കൊല്ലാന്‍ ഗുണ്ടകള്‍ക്ക് ക്വട്ടേഷന്‍ കൊടുത്ത ഭാര്യയുടെ കഥ കായംകുളത്ത് നിന്നും കേട്ടില്ലേ?

  ReplyDelete
 9. ഒ..ഇതു വല്ലാത്ത പീഡനം ആയി പോയി...

  അസുഖം വേഗം മാറട്ടെ എന്നാശംസിക്കുന്നു..

  ReplyDelete
 10. അതെ ഇതു സ്ത്രീകളുടെ കാലമാണ്. നിയമ പരിരക്ഷയുടെ പിന്‍ബലം കൊണ്ട് പുരുഷന് നേരെ ഏതു രീതിയിലും പ്രതികരിക്കുന്നതിന്നും, പുരുഷനെ സൗകര്യം പോലെ അവഹേളിക്കുന്നതിന്നും സ്ത്രീകള്‍ക്ക് അവകാശമുണ്ട്‌! പാവം പുരുഷന്‍മാര്‍! സ്ത്രീയുടെ പരാക്രമങ്ങള്‍ക്ക് മുന്നില്‍ പഞ്ച പ്രാണനും അടക്കി സഹിച്ചിരിക്കാനാണ് ഇന്നു പുരുഷന്‍റെ വിധി.! പിന്നെ വിനയത്തോടെ ഈ സ്ത്രീ വിമോച്ചകരോട് ഒരു വാചകം. അന്ധമായ പുരുഷ വിദ്വേഷം മൂലം സ്ത്രീവിമോച്ചനതിന്റെ യഥാര്‍ത്ഥ ലകഷ്യങ്ങള്‍ നഷ്ടപ്പെടാതിരിക്കുവാന്‍ ശ്രദ്ധിക്കുക!
  സതിഷ് കൊയിലത്ത്

  ReplyDelete
 11. Ethu thettanu chetta strikal prathikarikumpol anu preshnam. Ethra strikal mana samadhanathode kudumba jeevitham nayikkunnund

  ReplyDelete