Saturday, 2 June 2012

ജനാധിപത്യത്തെ കൊല്ലുന്നവര്‍

 
                              
                  ഒരു കാലത്ത്  പൊതു ജനമെന്നറിയപ്പെട്ടിരുന്ന നിഷ് പക്ഷരായ  ജനവിഭാഗത്തിനു  കേരളത്തില്‍  വംശനാശം  സംഭവിച്ചു വരുകയാണ് . കാലാകാലങ്ങളില്‍  തുടരുന്ന പക്ഷവാദ പരമായ  രാഷ്ട്രീയ-സാമുദായിക, ലിംഗ വര്‍ഗ്ഗ  തൊഴിലാളി  മുതലാളി  സര്‍വ്വീസ്  സംഘടനകളുടെ  നീരാളി പിടിയില്‍ ഞെരിഞ്ഞമരുകയാണിവിടെ  ശേഷിക്കുന്ന പൊതു ജന വിഭാഗത്തിന്റെ  വികാരവും ധാര്‍മ്മികതയും  കാരണം  ഏതെങ്കിലുമൊരു  സംഘടനയിലെങ്കിലും  അംഗമാകാതെ സ്വസ്ഥതമായി ജീവിച്ചു പോകാനാകാത്ത സ്ഥിതി  സംജാതമായ  രാഷ്ട്രീയ സാഹചര്യമാണ്  കേരളത്തിലിന്നു  നിലനില്‍ക്കുന്നത് എന്നത്  കൊണ്ട് തന്നെ . അത്ര മാത്രം സംഘടനാ സ്വാതന്ത്ര്യത്തിന്റെ  മറവില്‍  ആദര്‍ശത്തിന്റെയും , അവകാശങ്ങളുടെയും , അധികാരത്തിന്റെയും  പേരില്‍  സമൂഹം  വിഘടിച്ചു  സ്ഫോടനാത്മകവും, സങ്കുചിതവും , മലീമസവുമായ അവസ്ഥാന്തരങ്ങളിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കയാണ് എന്നുള്ളത്  ഖേദകരവും  വേദനാജനകവുമായ  വസ്തുതയാണ്
                                ഇത്തരം കാരണങ്ങള്‍ കൊണ്ട് തന്നെയാണ്  സാര്‍വ്വത്രിക -രാഷ്ട്രീയ  കക്ഷികളും നിഷ്പക്ഷരായ വിഭാഗത്തെ നിഷ്കരുണം അവഗണിച്ചു  സാമുദായിക സംഘടനകളുള്‍പ്പടെയുള്ളവരുടെ  തിണ്ണ നിരങ്ങാന്‍ മത്സരിക്കുന്നതും അവയെ വിശ്വാസത്തിലെടുക്കാനും , പ്രീതിപ്പെടുത്താനും പരിശ്രമിക്കുന്നത് . അത്തരം സംഘടനകളുടെ സംഘടിത മുതലാളിമാര്‍  തലയെണ്ണി  കാട്ടി അധികാര ദുര്‍ഗ്ഗങ്ങളെ ഭീക്ഷണിപ്പെടുത്തുന്ന  കാഴ്ച വിഡ്ഢികളെ പോലെ കഴിഞ്ഞ കുറെ കാലങ്ങളായി നാം കണ്ടു വരികയാണല്ലോ . തെരഞ്ഞെടുപ്പുകളുടെ കാഹളമുയരുമ്പോഴാണിവരുടെ   ആത്മ വീര്യം സടകുടഞ്ഞുണരുന്നതും ,വീതം വയ്പ്പിന്റെയും ,വിഴുപ്പലക്കലുകളുടേയും , വീമ്പ് പറച്ചിലുകളുടേയും  വീരസ്യങ്ങള്‍ കൊണ്ട് ശബ്ദ മുഖരിതമായി  ഗോളാന്തര വാര്‍ത്തകള്‍ സ്യഷ്ടിക്കുന്നത്.
സാമുദായിക സംഘടനകളുടെ കാര്യം :-  
 ഓരോ തെരഞ്ഞെടുപ്പിലും വിജയ സാധ്യതയുള്ള രാഷ്ട്രീയ കക്ഷികള്‍ക്ക് മാത്രമേ ഇവിടെയുള്ള ഒട്ടുമിക്ക സമുദായവും  പരസ്യ പിന്തുണ പ്രഖ്യാപിക്കാറുള്ളൂ . ഭരണത്തിലിരിക്കുന്നവര്‍  കഴിഞ്ഞ 5 വര്‍ഷക്കാലവും  സമുദായ ഉദ്ദാരണത്തിനു വേണ്ടി ഒരു ചുക്കും ചെയ്യുന്നില്ല എന്നവര്‍ പഴി പറയും .പ്രതിപക്ഷ കക്ഷികള്‍ക്ക്  പിന്തുണ പ്രഖ്യാപിക്കും , പുതിയ മന്ത്രി സഭ വരും  വിജയിപ്പിച്ചവരോധിച്ചത്  ഞങ്ങളാണെന്ന്  വീമ്പിളക്കും . കേരളത്തില്‍ തുടര്‍ച്ചയായി  ഭരിക്കാന്‍ ജനമൊരു സര്‍ക്കാറിനേയും അനുവദിക്കില്ലയെന്നത്‌  ഇക്കൂട്ടര്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല. വാസ്തവത്തില്‍ ഈ പറയെപ്പെടുന്ന അത്രയും സ്വാധീനം  കേരളത്തില്‍ സാമുദായിക സംഘടനകള്‍ക്കുണ്ടോ ഇന്നു സംശയിച്ചു പോകുന്നു . മുതലാളിമാര്‍ പറയുന്നിടത്തൊക്കെ കുത്താനും മാത്രമുള്ള  സാക്ഷരത മാത്രമേ  ഇക്കണ്ട കാലം കൊണ്ട് മലയാളി നേടിയിട്ടുള്ളോ? മാറി മാറി ഇടതിനും വലതിനും  സമുദായ സ്നേഹമില്ലെന്നും  ഞങ്ങളുടെ വോട്ടു നേടി  ജയിച്ചതിന്റെ നന്ദിയില്ലെന്നും പരാതി പറയുന്ന ഭൂരിപക്ഷ ഹൈന്ദവ സമുദായങ്ങള്‍ ലോകത്തെ സര്‍വ്വത്ര ഹൈന്ദവരുടേയും  ഹോള്‍ സെയില്‍ രക്ഷകരായി  സ്വയം അവരോധിച്ചു  നടക്കുന്ന ബി .ജെ .പി  എന്ന ഭാരത ജനതാ പാര്‍ട്ടിയെ  കേരളത്തില്‍ പിന്തുണച്ചു വിജയിപ്പിച്ചു  ഭരണത്തിലവരോധിക്കുന്നില്ല . അധികാരത്തിന്റെ നിഴല്‍ പറ്റി സുഖലാളനകളില്‍ പരമാനന്ദം കണ്ടെത്താന്‍ മുതലാളിമാര്‍ക്കാകില്ല  പിന്നെ . അത് കൊണ്ട് തന്നെയാവണം  നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പില്‍  ആര് ജയിക്കുമെന്ന്  ഒരു തിട്ടവുമില്ലാത്ത  ആഷ്‌ പൂഷ് കണ്‍ഫ്യൂഷനില്‍  സകല കോമാളികളും ചേര്‍ന്ന് മന :സാക്ഷി  വോട്ടെന്ന മാന്ത്രിക വടി ചുഴറ്റി കാത്തിരിക്കുന്നത്
                                                                                                                                              
                                                                                                               
 ഞാന്‍ പുണ്യവാളന്‍
                                                                                                                                                തിരുവനന്തപുരം
                                              

9 comments:

 1. nalla lekhanam. janangal vidikalalla. kure kaalam ellavareyum pattikkan kazhiyilla. aashamsakal wingsnum, punyanum

  ReplyDelete
 2. nalla lekhanam. janangal vidikalalla. kure kaalam ellavareyum pattikkan kazhiyilla. aashamsakal wingsnum, punyanum

  ReplyDelete
 3. "ഏതെങ്കിലുമൊരു സംഘടനയിലെങ്കിലും അംഗമാകാതെ സ്വസ്ഥതമായി ജീവിച്ചു പോകാനാകാത്ത സ്ഥിതി സംജാതമായ രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിലിന്നു നിലനില്‍ക്കുന്നത് " ..
  പുണ്യവാളന്‍ , വളരെ സത്യമായുയ കാര്യമാണ് താന്കള്‍ എഴുതിയത് ... മികച്ച നിലവാരം പുലര്‍ത്തുന്ന ഈ ലേഖനം അപൂര്നമാനെന്നു വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു തോന്നല്‍ .. സാമുദായിക പ്രശ്നങ്ങള്‍ മാത്രം എഴുതാതെ ല;ഇഖനതിന്റെ ആദ്യം സൂചിപ്പിച്ച എല്ലാ വിഷയങ്ങളെയും കുറിച്ച് ലേഖകന്റെ അഭിപ്രായം അറിയാന്‍ താല്പര്യമുണ്ട് .. ബാക്കി കൂടി പ്രതീക്ഷിക്കുന്നു .. ആശംസകള്‍ ..

  ReplyDelete
  Replies
  1. ഹ ഹ ഹ ..... തോന്നല്‍ അസ്ഥാനത്തല്ല സുഹൃത്തെ ,

   എന്റെ ബ്ലോഗിലേക്ക് പുണ്യാളന്‍ ക്ഷണിക്കുന്നു ... @ PUNYAVAALAN

   Delete
  2. തീര്‍ച്ചയായും സന്ദര്‍ശിക്കാം .....................

   Delete
 4. തങ്ങളുടെ കരയുടെ, അല്ലെങ്കില്‍ സമുദായത്തിന്റെ അല്ലെങ്കില്‍ കമ്പനിയുടെ അല്ലെങ്കില്‍ ക്ലബ്ബിന്റെ,....അല്ലെങ്കില്‍ ഇതുപോലെ എന്തെങ്കിലും ആവശ്യം നിറവേറ്റി തന്നാല്‍ ഭരണകൂടത്തിനു എല്ലാം മറന്നു വോട്ടു ചെയ്യുന്നവരില്‍ പെട്ട ആള്‍ ആണോ നിങ്ങള്‍ ...എങ്കില്‍ നിങ്ങളോളം കാപട്യം ഭൂമിയില്‍ ആര്‍ക്കാനുള്ളത് ???

  ബഹുഭൂരിപക്ഷം നേരിടുന്ന എല്ലാ പ്രശനങ്ങളെയും മറന്നു അഴിമതിയും സ്വജന പക്ഷപാതവും കോടികളുടെ സമ്പാദ്യങ്ങളും ഉണ്ടാക്കാന്‍ തുനിഞ്ഞു നടക്കുന്ന നാറിയ ഭരണക്കാരെ സഹായിക്കാന്‍ മുപ്പതു വെള്ളികാശിനു നിങ്ങള്‍ വന്ച്ചിക്കുകയല്ലേ ഈ ജനതയെയും ഭൂമിയും...എന്നിട്ട് അതില്‍ മേന്മ നടികുന്നുവോ...പരസ്യമായി വിഴുപലക്കുന്നുവോ....നിങ്ങളുടെ തൊലിക്കട്ടി അപാരം....!!!!

  ReplyDelete
 5. This comment has been removed by the author.

  ReplyDelete
 6. ഇന്ത്യന്‍ ഭരണ സംവിധാനത്തിന്റെ സൃഷ്ട്ടാക്കള്‍ ഇന്ത്യക്ക് നല്‍കിയ നിര്‍വചനം socialist democratic sovereign republic secularist India എന്നാണു. ആ മതനിരപേക്ഷ രാഷ്ട്രമായ ഇന്ത്യയില്‍ തന്നെയാണ് ജാതി സെന്സസ്സും, മതസെന്സസ്സും നടത്തുന്നത്. ഒരു ഭാഗത്ത്‌ മതനിരപേക്ഷതയെ കുറിച്ച് പ്രസംഗിക്കുമ്പോള്‍ , മറ്റൊരു ഭാഗത്ത്‌ മതവൈരവും, ജാതിവൈരവും നിലനിര്‍ത്തി ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രം തന്നെയാണ് ഇവിടുത്തെ 'പരസ്പര കൂട്ടിക്കൊടുപ്പു സഹകരണ സംഗങ്ങളായ' രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ നേതാക്കളും പയറ്റുന്നത്.
  കഴിഞ്ഞ 65 വര്‍ഷത്തെ ഭരണംകൊണ്ട് നമ്മളുടെ സ്വതന്ത്രമായ ചിന്തയേയും സ്വയംനിര്‍നയാവകാശങ്ങളെയും 'അന്തമായ വിധേയത്വ മാനസികാവസ്ഥയിലേക്ക്' നയിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞിരിക്കുന്നു. ഈ അന്തമായ വിധേയത്വ മാനസികാവസ്ഥയില്‍ നിന്ന് നമ്മള്‍ മോചനം നേടെണ്ട കാലം വൈകിയിരിക്കുന്നു. ആ സത്യത്തിലേക്ക് വെളിച്ചം വീശുവാന്‍ താങ്കളുടെ ലേഖനത്തിനു സാധിക്കട്ടെ. ആസംസക്കള്‍..!

  സതിഷ് കൊയിലത്ത്
  +91 9961886562

  ReplyDelete