Tuesday, 1 May 2012

വെളിച്ചം



മതങ്ങള്‍ മതിലുകെട്ടി 
പ്രണയം മതില് ചട്ടക്കാരെ ഉണ്ടാക്കി 
ശാസ്ത്രത്തിന്റെ വെളിച്ചം 
മതിലുകളുടെ അടിവേരുകളില്‍ കതിവേച്ചപ്പോള്‍ 
സമൂഹത്തിലേക് ചൂണ്ടയിട്ടവന് 
മീന്‍ ലഭിക്കാതായി 
ചോരകൊണ്ടവര്‍ ചുമര്‍ ചിത്രമെഴുതി 
വീണ്ടും മതിലുകള്‍ കുതിച്ചു പൊങ്ങി 
വെളിച്ചം ലഭിക്കതെയായി

കൂരിരുട്ടില്‍ കോട്ടയത്തും
പെരുന്നയിലും ശിവഗിരിയിലും
പാണക്കാടും മീന്‍ ചന്തകള്‍ രൂപപെട്ടു

ജ്വലിച്ചു നിന്ന സമരകാലത്ത്
നിന്റെ മൃദു മേനിയില്‍ ചോരപോടിഞ്ഞപ്പോ
എന്റെ ഉടുമുണ്ട് കീറി വരിഞ്ഞു കെട്ടി
നിന്റെ ഹൃദയത്തിലേക് ജാഥ നയിച്ചപ്പോ
അറിഞ്ഞില്ല വിഭാഗിയത നമുക്കിടയിലും വരുമെന്ന്

വര്‍ഗസമരത്തിന്റെ വാള്‍മുനക്ക്
മതിലുകളോട് മല്ലിട്ട് മൂര്‍ച്ച
കുറഞ്ഞിരിക്കുന്നു

മന്നാടിയാര്‍
                     sanoop 

4 comments:

  1. ഗ്രേറ്റ്‌ കവിത ഗംഭീരമായ ആശയ അവതരണം....
    എനിക്കിഷ്ടമായി ഭാവുകങ്ങള്‍ സനൂപ്‌ .....

    ReplyDelete
  2. nalla varikal. arthamulla varikal. bhaavukangal sanoop

    ReplyDelete
  3. വര്‍ഗ്ഗ സമരത്തിന്‍ അവസാനം ഒളി സങ്കേതങ്ങള്‍ വിട്ടിറങ്ങി പോയവര്‍ സമ്മാനിച്ച സമത്വ സുന്ദര സോഷ്യലിസ്റ്റ്‌ ലോകത്തിലേക്ക് മുഷ്ടി ചുരുട്ടിയ അനാഥ കുഞ്ഞുങ്ങള്‍ പിതാക്കളെ തേടി അലഞ്ഞു നടക്കുന്ന കാര്യം മാത്രം ചേര്‍ക്കാഞതെന്തേ സനൂപേ ,എന്നാല്‍ കവിതയുടെ ആശയം ഇഷ്ടമായി

    ReplyDelete
  4. nalla kavitha... ente asamsakal...

    ReplyDelete