Saturday, 21 April 2012

വിശപ്പ്

 ഈ നൂറ്റാണ്ടിലെ മാനവ സമൂഹം അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന ഭീക്ഷണി എന്താണെന്നു ചോദിച്ചാൽ അതിനൊരു ഒറ്റ ഉത്തരമേയുള്ളൂ വിശപ്പ്.  660 കോടി ലോക ജനതയിൽ 110 കോടി ജനം കടുത്ത പട്ടിണിയിൽ . 3 നേരം ഭക്ഷണം കഴിക്കാൻ പറ്റാത്തവരായി 300  കോടീ പേർ ലോകത്തുണ്ട്. വേണ്ടത്ര പോക്ഷകഹാരം ലഭിക്കാത്തത് മൂലം 1800 കുട്ടികളാണ് പ്രതിദിനം മരിച്ചു വീഴുന്നത്. ലോകത്ത് 20 ഓളം രാജ്യങ്ങൾ കടുത്ത ഭക്ഷ്യ പ്രതി സന്ധി നേരിടുന്നു. കാമറൂൺ, ഡയാന, ഇന്ത്യോപ്യ,ഹോട്ടുറാസ്, മൊറോക്കോ, സുഡാൻ, സെനൽ, സാപിയ, മൗറത്താനിയ,പാക്കിസ്ഥാൻ, ബംഗ്ലാദേശ്, തുടങ്ങിയ രാജ്യങ്ങൾ കടുത്ത ഭക്ഷ്യ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. ലോകത്തെ പട്ടിണിക്കാരിൽ 29% ഇന്ത്യയിലാണ് എന്നുള്ളത് ഏറെ പരാമർശിക്കപ്പെടേണ്ടതാണ്. വിശപ്പ് അനീതിയുടെയും, ലോക സമ്പത്തിന്റേയും അസമമായ വിതരണത്തിന്റേയും സന്തതിയാണ്. പട്ടിണിയും, വിശപ്പും ഭക്ഷണത്തിന്റെ ഉടമസ്ഥാവകാശവുമായ്  ബന്ധപ്പെട്ടിരിക്കുന്നു.ഭക്ഷണം വേണ്ടത്ര ഉല്പാദിപ്പിക്കപ്പെടാത്തത് കൊണ്ടല്ല ജനങ്ങൾക്ക് വിശപ്പ് അനുഭവിക്കേണ്ടി വരുന്നത് .
                                                                                                         ഇപ്പോൾ ലോകത്തുണ്ടാകുന്ന വിശപ്പിന്റേതായ പ്രശ്നങ്ങൾ മുൻ കാലങ്ങളെ അപേക്ഷിച്ച് അസഹനീയമാണ്. ഇപ്പോഴത്തെ വിശപ്പിന് കാഠിന്യമേറിയത് കൊണ്ടല്ല മറിച്ചിപ്പോൾ വിശപ്പുണ്ടാക്കേണ്ടുന്ന ആവശ്യം ലോകത്തില്ല എന്നത് കൊണ്ടാണ്(അമർത്യസെൻ). സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ജനാധിപത്യ വിരുദ്ധമായ സ്ഥതി ഗതികൾ നിലനിൽക്കുന്നത് കൊണ്ടാണ്  വലിയൊരു ജന വിഭാഗം പട്ടിണി കിടക്കേണ്ടി വരുന്നത്. ഭക്ഷ്യ ഉല്പാദനവും, നിയന്ത്രണവും, ഭൂമിയുടെ ഉടമസ്ഥവകാശവും ഏതാനും സമ്പന്നരിൽ മാത്രമായി ചുരുക്കുന്നു.രാഷ്ട്രീയ  നേത്യത്വവും ഉന്നത ഉദ്ധ്യോഗസ്ഥരും കൈ കൊള്ളുന്ന സമ്പനാനുകൂല്യ നിലപാടുകൾ ഭൂരിഭാഗം വരുന്ന ദരിദ്രർക്ക്  ജീവനോപാധികൾ നിഷേധിക്കുന്നു. ആഗോളാടിസ്ഥാനത്തിൽ ഭക്ഷ്യോല്പന്ന്യവും വിപണനവും കൂടുതൽ നിയന്ത്രിക്കുന്നത് ലാഭം മാത്രം മുൻ നിർത്തി പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികളാണ് .ഉല്പാദിപ്പിക്കുന്ന ഭക്ഷണത്തിൻ മേലുള്ള നിയന്ത്രണം ഏതാനും വികസിത രാജ്യങ്ങളിലും , വൻ രാജ്യങ്ങളിലും, വൻ കമ്പനികളിലും, സമ്പന്ന ക്യഷിക്കാരിലും ചുരുങ്ങിയിരിക്കുന്നു എന്നതാണ് വിശപ്പിന്റെ യതാർത്ഥ കാരണം.  ഇന്ത്യയിലെഔദ്ധ്യോഗിക കണക്കനുസരിച്ചായാലും മറ്റു രാജ്യങ്ങളിലുപയോഗിക്കുന്ന മാനദണ്ഡങ്ങളൾ വച്ചു പരിശോധിച്ചാലും വിശപ്പും, ദാരിദ്രവും അസഹനീയമായി  തുടരുന്ന രാജ്യമാണിന്ത്യ. ഇന്ത്യയിലെ ആഹാര ലഭ്യത 30 വർഷം മുമ്പുണ്ടായതിനേക്കാൾ കുറഞ്ഞിരിക്കുന്നു. ദാരിദ്യം  കണക്കാക്കുന്ന പഴയ മാനദണ്ഡങ്ങളനുസരിച്ചാണെങ്കിൽ ഇന്ത്യയിലെ ഗ്രാമീണ ജനസംഖ്യയുടെ 75% ദാരിദ്ര രേഖയ്ക്കു താഴെയാണ്. 
                                                                    ദേശീയ കുടുംബാരോഗ്യ സർവ്വേ അനുസരിച്ചു 70% സ്തീകൾ വിളർച്ച ബാധിച്ചവരാണ്. 3 വയസ്സിനു താഴെയുള്ള കുട്ടികളിൽ  47% പോക്ഷകമില്ലായ്മ അനുഭവിക്കുന്നു. മുതിർന്നവരിൽ 48.5% നും  അവരുടെ പൊക്കത്തിനനുസരിച്ച്  തൂക്കമില്ല. ഭൂരിപക്ഷം ജനങ്ങൾക്കും വേണ്ടത്ര ഭക്ഷണവും ജീവനോപാധികളും കിട്ടുന്നില്ല. എല്ലാ തലങ്ങളിലും ജീവിത പ്രയാസങ്ങളുണ്ടായി കൊണ്ടിരിക്കുന്നു. കാർഷികോല്പന്നങ്ങളുടെ വില തകർച്ച ആവശ്യ സാധനങ്ങളുടെ വില വർദ്ദന മുതലായവ ദാരിദ്ര്യ വൽക്കരണ പ്രക്യയയ്ക്ക്  ആക്കം കൂട്ടുന്നു.  ഭക്ഷണമില്ലായ്മ പോക്ഷക കുറവിലേയ്ക്കും, രോഗങ്ങളിലേയ്ക്കും ജനങ്ങളെ  എത്തിക്കുന്നു. ഇന്ത്യയിൽ എക്കാലത്തും ദാരിദ്രത്തിന്റേതായ പ്രെശ്നങ്ങൾ അനുഭവപ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോൾ നിലവിലുള്ള  സങ്കീർണ്ണത മുമ്പൊരിക്കലും ഉണ്ടായിട്ടില്ല
                                                                                                                     യാക്കോബ് പാറയിൽ d.y.f.i  നീലഗിരി ഡിസ്ട്രിക്റ്റ് ജോയിന്റ് സെക്രട്ടറി6 comments:

 1. Nalla post. Yacob chettanum wings num abhinandhanangal

  ReplyDelete
 2. ഇന്ത്യ വളരുന്നു സാമ്പത്തികമായി വന്‍ ശക്തി ആക്കുന്നു എന്നോകെ കുറെ കാലമായി നമ്മള്‍ കേള്‍ക്കുന്നു . യഥാര്‍ഥത്തില്‍ ഇവിടെ പണക്കാരും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം കൂടുകയല്ലേ.ഇന്ത്യയില്‍ എങ്ങും ദാരിദ്ര്യമാണ് അസ്ഥിപജ്ഞാരങ്ങളായ ജനങ്ങള്‍ നാല്കാലികളെ പോലെയാണ് ഗ്രാമങ്ങളില്‍ ജീവിക്കുന്നത്.അവര്‍ക്ക് ആഹാരമില്ല , വസ്ത്രമില്ല , പാര്‍പ്പിടമില്ല , തൊഴിലില്ല സത്യത്തില്‍ കുടിക്കാന്‍ വെള്ളംപോലും ഇല്ല . ഇതിനെ കുറിച്ചൊക്കെ ആരാണ് ആകുലപ്പെടുന്നത്


  എന്ത് ചെയ്യാന്‍ ജീവിതം എങ്ങനെ വെറുതെ പോക്ക് നമ്മുടെ രാജ്യത് തന്ന്യീന് വര്ഷം മുപ്പതായിരം ടെന്‍ ഭക്ഷണ സാധനാല്‍ പാഴാക്കി കളയുന്നത് എന്ന് കൂടി ഓര്‍ക്കുക ........ഭാവുകങ്ങള്‍

  ReplyDelete
  Replies
  1. sampannare athi sampannarum dharithrare kooduthal dharithrarum akkunna nava udhara nayangalude srishtiyanu dharithraram.dharithrathinu ethiraya ethoru samaravum agola valkarana nayangalkku ethiraya porattamayi mattapedendathundu..........

   Delete
 3. nalla lekhanam. yacob chettanum, wings num abhinandhanagal

  ReplyDelete
 4. "ഓരോ വ്യക്തിക്കും സമൃദ്ധമായി ജീവിക്കുവാനുള്ള വിഭവങ്ങള്‍ ഭൂമിയിലുണ്ട്.. എന്നാല്‍, കേവലം ഒരുവ്യക്തിയുടെ പോലും അത്യാഗ്രഹം തീര്‍ക്കുവാന്‍ അവശ്യമായ വിഭവ സമൃദ്ധി ഭൂമിയിലില്ല"..!
  ഇതു മഹാത്മജിയുടെ വാക്കുകളാണ്. വിഭവങ്ങളുടെ ആളോഹരി വിതരണത്തില്‍ തുല്യത എന്ന ലക്ഷിയത്തിലേക്ക് നയിക്കുന്ന മാര്‍ക്സിസ്റ്റ്‌ വീക്ഷണത്തിന്റെയും കാതല്‍ ഇതുതന്നെയാണ്. വസ്തുതകള്‍ ഇതായിരിക്കെ, സാധാരണക്കാരുടെയും ദാരിദ്രന്റെയും ഭാഗത്ത്‌ നില്‍ക്കേണ്ട പ്രസ്ഥാനങ്ങളെയും ഭരണകൂടങ്ങളെയും തങ്ങളുടെ കൈപ്പിടിയിലോതുക്കുവാനും ഇഷ്ടാനുസരണം നിയന്ദ്രിക്കുവാനും വന്‍ സാമ്പത്തിക ശക്തികള്‍ക്കും മൂലധന മേഘലക്കും ഇന്ന് കഴിയുന്നു എന്നതാണ് ലോകം നേരിടുന്ന ഏറ്റവും വലിയ ദുരവസ്ഥ.! ഈ മൂലധന ശക്തികള്‍ സൃഷ്ടിക്കുന്ന കെണിയില്‍ അകപ്പെട്ടു ആഗ്രഹിക്കാതെ തന്നെ നാം സ്വയം അന്ന്യവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു! നമ്മുടെ ചിന്താശക്തിയെയും ബുദ്ധിശക്തിയും നശിപ്പിക്കുന്ന വിപണന തന്ത്രങ്ങളും അശ്ലീലതയും കൊണ്ട് അവര്‍ നമ്മെ കീഴടക്കി, നമ്മുടെ പ്രകൃതി വിഭവങ്ങളെയും ഭകഷ്യ ഉത്പാദന മേഘലയെയും തന്ത്രപൂര്‍വ്വം സ്വന്തമാക്കി ദാരിദ്ര്യം സൃഷ്ടിക്കുമ്പോള്‍ പ്രതികരണശേഷി നഷ്ട്ടപ്പെട്ട നപുംസകങ്ങളായി നാം മാറുന്നു. ഇതാണ് ലോകം നേരിടുന്ന മറ്റൊരു പ്രദാന ദുരന്തം..!
  വിശപ്പിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ കൂടി പരിഗണിക്കേണ്ടതുണ്ട്.

  ഒരു കവി വചനംകൂടി: സ്വര്‍ണ്ണ പാത്രം കൊണ്ട് മൂടിയിരിക്കുന്നു
  മണ്ണിലെ ശാശ്വത സത്യം...!
  യാകൊബിന്നു ഭാവുകങ്ങള്‍..!
  സതിഷ് കൊയിലത്ത്
  mob: 9961886562

  ReplyDelete