Saturday, 7 April 2012

സ്നേഹം

സ്നേഹം


സ്നേഹിക്കുവാനായ് പിറന്നവര്‍ നാം..!

സ്നേഹം നിലക്കാത്ത ശാന്തി ഗീതം..
സ്നേഹത്തിനില്ലില്ലാ  
ജാതിമതങ്ങള്‍..!

സ്നേഹത്തിനില്ലാ  വര്‍ണ്ണഭേതം..! 


ഒരു നാളില്‍ അറിയാതെ വന്നുചേര്‍ന്നു..
ഒരു നാളില്‍ ഓര്‍ക്കാതെ യാത്രയാവും..!
ഇടയില്‍ നാം  ആര്‍ത്തിയാല്‍ കരുതിവെച്ച -
തിടവേള തീരുമ്പോള്‍ അന്ന്യമാവും..!


കാരുണ്യം തേടി കരങ്ങള്‍ നീട്ടി
കാതര ഹൃദയവുമായി നില്‍ക്കും
കൂടപ്പിറപ്പിന്‍റെ   ജീവനിലിത്തിരി
സാന്ത്വന തീര്‍ത്ഥം തെളിച്ചിടുമ്പോള്‍
കണ്ണുനീര്‍ വറ്റിയ  മിഴികളിലാര്‍ദ്രമാം 
കനിവിന്‍ നിലാവായ് നിറഞ്ഞിടുമ്പോള്‍..
എത്രമേല്‍ ധന്യം ഈ ചെറുജീവിതം...
മറ്റുള്ള നേട്ടങ്ങള്‍ വ്യര്‍ത്ഥമല്ലേ..!


ബുദ്ധനും ക്രിസ്തുവും കൃഷ്ണനും ഗാന്ധിയും 
ചൊല്ലിയതീ സ്നേഹ മന്ത്രമല്ലേ..
വിശ്വഹൃദയത്തില്‍  നിത്യം മുഴങ്ങുന്ന
വിസ്മയ നാദവും സ്നേഹമല്ലേ..!


സതീഷ്‌  കൊയിലത്ത്

പാലക്കാട്
Mob: 9961886562

5 comments:

  1. ഒരു നാളില്‍ അറിയാതെ വന്നുചേര്‍ന്നു..
    ഒരു നാളില്‍ ഓര്‍ക്കാതെ യാത്രയാവും..!
    ഇടയില്‍ നാം ആര്‍ത്തിയാല്‍ കരുതിവെച്ച -
    തിടവേള തീരുമ്പോള്‍ അന്ന്യമാവും.

    ഓ സതീഷു ഗുഡ് കവിത വളരെ ഇഷ്ടപ്പെട്ടു പുണ്യവാളനു സ്നേഹം ഒരിക്കലും വ്യര്‍ത്ഥമാകില്ല !! സ്നേഹാശംസകളോടെ പുണ്യവാളന്‍

    ReplyDelete
  2. സതീഷ് ചേട്ടാ നല്ല കവിത. ഇന്നു ഈസ് റ്റർ ദിനത്തിൽ ഈ കവിത വായിച്ചപ്പോൾ മനസ്സിനു ഒരു സന്തോഷം. ഭാവുകങ്ങൾ ചേട്ടാ.

    ReplyDelete
  3. thanks punnyaalaan and pravaahiny

    ReplyDelete
  4. thanks satheesh bhaayi. eniyum kavithakal pratheekshikkunnu.

    ReplyDelete