ചായക്കൂട്ടില്‍ ഞാന്‍ സാന്താക്ലോസിന്റെ കാലുകള്‍ വരയ്കുമ്പോള്‍ ഇത്രയും പൂര്നമാകുമോ എന്ന് വിചാരിച്ചില്ല . ഇപ്പോഴും ഉല്ലാസവാനായി കാണുന്ന സാന്തായ്ക്ക് എന്നും എവിടെയും ഓടി ചാടി നടക്കാം . ഇത് പറയുന്നത് നഷ്ടപ്പെട്ടുപോയ കൌമാര കാലത്തിന്റെ നൊമ്പരത്തില്‍ വിതുമ്പുന്ന ശ്രീദേവി എന്നാ പതിനെട്ടുകാരി .
കരമന മേലാറന്നൂര്‍ T C 20/58 (7) വിനോദ് ഭവനിലെ അഞ്ചാമത്തെ കുട്ടിയായ അഞ്ചു എന്നാ ശ്രീദേവിക്ക് നടക്കണമെങ്കില്‍ പരസഹായവും ക്രെച്ചസും വേണം .
2009 ജൂണ്‍ 23 നു വയ്കുന്നേരം സ്കൂളില്‍ നിന്നും വീട്ടിലേക്ക് മടങ്ങാന്‍ റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കാന്‍ ശ്രമിക്കവേ തകര്‍ന്നത് മുന്നോട്ടുള്ള ജീവിതവും പോലീസുകാരി ആകാനുള്ള ആഗ്രഹവും ആണ് .
വിധി തൊടുത്തു വിട്ട അസ്ത്രം പോലെ പാഞ്ഞെത്തിയ ഷണ്ടിംഗ് ട്രെയിന്‍ ഇടിച്ചു തകര്‍ത്തത് ശ്രീദേവിയുടെ രണ്ടു കാലുകളെയും ആയിരുന്നു .ഇതോടെ ഓര്‍മകളില്‍ പെയ്തിറങ്ങിയ കുട്ടി ക്കാലവും , മഴക്കാലവും കാലത്തിന്റെ പുതപ്പില്‍ ഒതുങ്ങിയത് പോലെയായി ശ്രീദേവിയുടെ ജീവിതം .
ആറുവര്‍ഷം മുന്‍പ് അമ്മ സുമതി മരിച്ചു . അതിനു ശേഷം അച്ഛനാണ് ശ്രീദേവി അടക്കമുള്ള മക്കളുടെ തണല്‍ . അച്ഛന്‍ രാജേന്ദ്രന്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സിലെ പ്യൂണ്‍ ആണ് . ചെറിയ വരുമാനം കൊണ്ട് മകളുടെ ചികിത്സ താങ്ങാനാവുന്നില്ല .
തീവണ്ടി കയറി ഇറങ്ങിയത് മൂലം ശ്രീദേവിയുടെ ഇടതു കാല്‍ മുട്ടിനു താഴെയും വലതു കാല്‍ മുട്ടിനു മേളിലും അറ്റുപോയിരുന്നു . തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം മടങ്ങി എത്തിയ ശ്രീദേവിക്ക് സാന്ത്വനവും ആയി ഡോ . ശശി തരൂര്‍ എം പി എത്തി . കൃത്രിമ കാലുകള്‍ നല്‍കാനുള്ള സംവിധാനം ഒരുക്കി . ഇപ്പോള്‍ അതിന്റെയും ക്രെചെസിന്റെയും സഹായത്താലാണ് പതുക്കെ നടക്കുന്നത് .
മണക്കാട് ഗവ . വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ പടിക്കവേ ആണ് ശ്രീദേവിക്ക് അപകടം പിണഞ്ഞത് . ഒപ്പം ഇരുന്നു പഠിച്ച സഹപാഠികളുടെയും പഠിപ്പിച്ച അധ്യാപകരുടെയും മനസ്സില്‍ നിന്ന് ശ്രീദേവി ക്രമേണ മാഞ്ഞു പോയി . മനസ്സ് മരവിച്ചതോടെ തുടര്‍ന്ന് പഠിക്കാനും കഴിഞ്ഞില്ല .
ഒടുവില്‍ കൃത്രിമ കാലുകള്‍ ഘടിപ്പിച്ചു വീട്ടില്‍ ഇരുന്നപ്പോള്‍ മനസ്സിലെ ചിത്ര കാറി വീണ്ടും ഉണര്‍ന്നു . ഇപ്പോഴും ഉല്ലാസ വാനായും കൈ നിറയെ സമ്മാനവുമായി നടക്കുന്ന സാന്ത ക്ലോസിനെ ചുവന്ന ചായ കൂട്ടില്‍ വരച്ചു നൂല്‍ കൊണ്ട് പ്രത്യേക രീതിയില്‍ തയ്യാറാക്കി ചുവരില്‍ പതിപ്പിച്ചു . തുടര്‍ന്ന് നിരവധി ചിത്രങ്ങള്‍ വരച്ചു .
ചേച്ചി ലെക്ഷ്മി മലപ്പുറത്ത് നഴ്സിംഗ് പഠിച്ചു കൊണ്ടിരുന്നത് അവസാനിപ്പിച്ചു അനുജതിക്ക് തണലായി .അനുജതിക്ക് കുറവുകള്‍ വരാതെ നോക്കാന്‍ സഹോതരങ്ങലായ ഷൈജുവും ബൈജുവും വിനോദും എപ്പോളും ഉണ്ട് . കൂലി പനിക്കാരായ ഇവര്‍ക്ക് പരിമിതികള്‍ ഉള്ളതിനാല്‍ അനുജത്തിയുടെ മുന്നോട്ടുള്ള ജീവിതം വെല്ലുവിളി ആയിരിക്കുകയാണ് . നാളെ ഇവരും കൂടോഴിയുമ്പോള്‍ തനിക്ക് നഷ്ടപ്പെട്ട കാലുകള്‍ക്ക് പകരം കൃത്രിമ കാലുകള്‍ വച്ച് എത്രനാള്‍ ജീവിക്കും എന്നാ ആകുലതയില്‍ ആണ് ശ്രീദേവി . ഇടുങ്ങിയ മുറികളുള്ള വീട്ടില്‍ സൌകര്യങ്ങള്‍ ഇല്ല .അനുകമ്പ വേണ്ട . അദ്വാനിക്കാന്‍ കെല്‍പ്പ് ഉണ്ടെന്നു മനസ്സ് പറയുന്നു . റെയില്‍ പാളത്തില്‍ മുറിച്ചു മാറ്റപ്പെട്ട വേദന കള്‍ക്ക് ഒരു ആശ്വാസം ലഭിക്കുമോ എന്ന പ്രതീക്ഷയിലാണ് ശ്രീദേവി .
കടപ്പാട് : മാതൃഭുമി

ശ്രീദേവിയ്ക്കു എല്ലാവിധ ആശംസകളും നേരുന്നു. തളരാതെ മുന്നോട്ട് പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
ReplyDeleteജീവിതം അങ്ങനെ ഇനിയെങ്കിലും നല്ലത് ഭവിക്കട്ടെ , ഇതിന്റെ അണിയറയിലെ സുഹൃത്തിന് അഭിനന്ദനങ്ങള്‍ ഇത്തരം അറിയാ കഥകള്‍ നമ്മോട് പങ്കു വയ്ക്കുന്നതില്‍
ReplyDelete