Saturday, 7 April 2012

മിജേഷിനെ പരിചയപ്പെടു ...


സുഹൃത്തുക്കളേ,

ഞാന്‍ മിജേഷ്‌.കോട്ടയം ജില്ലയിലെ പാമ്പാടി സ്വദേശി.നട്ടെല്ലിനെയും സുഷുമ്നാ നാഡിയെയും ബാധിക്കുന്ന  ''മെനിഞ്ചോ മൈലോസില്‍'' എന്ന രോഗം മൂലം ജന്മനാ ഇരു കാലുകള്‍ക്കും ചലനശേഷിയില്ലാത്ത ഒരാളാണ് ഞാന്‍.വയസ്സ് 31. രോഗാവസ്ഥ മൂലം വീട്ടിനുള്ളില്‍ തന്നെ കഴിയേണ്ടി വന്നതിനാല്‍ പ്രാഥമിക വിദ്യാഭാസം വീട്ടില്‍ തന്നെ നടത്തി.അക്ഷരം പഠിച്ച ശേഷം നിരന്തരമായ വായനയിലൂടെ അറിവുകള്‍ നേടാന്‍ പരമാവധി പരിശ്രമിച്ചു  .

ചിത്രരചനയില്‍ വളരെയേറെ കമ്പമുണ്ട്.പക്ഷെ,ശാസ്ത്രീയമായി ചിത്രരചന അഭ്യസിച്ചിട്ടില്ല.എന്‍റെ ആരാധനാപാത്രങ്ങളായ പ്രമുഖ വ്യക്തിത്വങ്ങളുടെ കാരിക്കേച്ചറുകള്‍ അവര്‍ക്കയച്ചു നല്‍കി അതില്‍ അവരുടെ കയ്യൊപ്പുകള്‍ സമ്പാദിക്കുക എന്നത് എന്‍റെ ഹോബികളിലൊന്നാണ്.അങ്ങനെ മദര്‍ തെരേസ്സ,എ.പി.ജെ.അബ്ദുള്‍കലാം,യേശുദാസ്,ഇ.കെ.നായനാര്‍,വി.എസ്.അച്യുതാനന്ദന്‍,സുകുമാര്‍ അഴീക്കോട്‌,ഓ.എന്‍.വി.കുറുപ്പ് തുടങ്ങി 16ല്‍ പരം പ്രമുഖര്‍ അങ്ങനെ ഞാന്‍ വരച്ച അവരുടെ ചിത്രങ്ങളില്‍ കയ്യൊപ്പ് ചാര്‍ത്തി അയച്ചു തന്നത് ഞാന്‍ നിധിപോലെ സൂക്ഷിക്കുന്നു.








കവിതാരചനയിലും കമ്പമുള്ളയാളാണ് ഞാന്‍.ഓണ്‍ലൈന്‍ സാഹിത്യ കൂട്ടായ്മകളില്‍ രചനകള്‍ പോസ്റ്റ്‌ ചെയ്യാറുണ്ട്.സ്പോര്‍ട്സ്‌,സാഹിത്യം,രാഷ്ട്രീയം എന്നീ വിഷയങ്ങളില്‍  എന്‍റെതായ അഭിരുചികളും ഇഷ്ടങ്ങളും സൂക്ഷിക്കുന്ന എനിക്ക് 'wings' ലൂടെ എന്‍റെ സര്‍ഗാത്മകമായ രചനകള്‍  പങ്കുവെക്കാന്‍ അവസരം കിട്ടുന്നതിലും കൂടുതല്‍ സുഹൃത്തുക്കളെ ലഭിക്കുന്നതിലും അതിയായ സന്തോഷമുണ്ട് .

NB: ''രാജാ രവിവര്‍മ്മയുടെയും ഡാവിഞ്ചിയുടെയും വിശ്വപ്രസിദ്ധമായ ക്ലാസിക്‌ സൃഷ്ട്ടികള്‍ ഞാന്‍ എന്‍റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട്പുന:സൃഷ്ട്ടിച്ചതാണീ ചിത്രങ്ങള്‍;തെറ്റുകുറ്റങ്ങള്‍ വന്നുപോയിട്ടുണ്ടെങ്കില്‍ സദയം ക്ഷമിക്കുക..''


MIJESH MARKOSE
My Mail ID : mijesh505@gmail.com
phone number.-9495686490 




10 comments:

  1. മിജേഷ്‌ ചിത്രങ്ങള്‍ അതി മനോഹരം .. ആശംസകള്‍ ..

    ReplyDelete
  2. ഒരു വട്ടം വരക്കാന്‍ പറഞ്ഞാല്‍ മുട്ടയുടെ ചിത്രം വരച്ചു വയ്ക്കുകയും , സ്കൂളില്‍ ഇന്ത്യയുടെ ചിത്രം വരച്ചു ആഫ്രിക്ക ആക്കി മാറ്റുകയും ചെയ്ത പുണ്യാളന്‍ താങ്കളുടെ ചിത്രത്തിലെ സകല തെറ്റുകളും കണ്ടു പിടച്ചു ക്ഷമിച്ചിരിക്കുന്നു ......

    ഇനിയും ഈ ചിത്രം വരാപ്പു പണി ആവര്‍ത്തിച്ചാല്‍..... പുണ്യവാളന്‍ മാത്രമല്ല പലരും അഭിനന്ദനങ്ങള്‍ കൊണ്ട് താങ്കളെ ഉയര്‍ത്തി ഉയര്‍ത്തി വലുതാക്കും ഹും

    താങ്കള്ട്‌െ ചുവ വരിക്കല്‍ പ്രത്യേകം ശ്രദ്ധിച്ച് അതൊരു ഭാഗ്യം തന്നെയാണ്. ഭാവുകങ്ങള്‍ സ്നേഹാശംസകളോടെ സ്വന്തം @ പുണ്യവാളന്‍

    ReplyDelete
  3. മിജേഷ് ഭാവുകങ്ങൾ. ഈ പ്രതിസന്ധിയിലും മനസ്സ് തളരാതെ മുന്നോട്ടു പോകുന്നുണ്ടല്ലോ. മിജേഷിന്റെ ഫോൺ നമ്പർ കൂടി കൊടുക്കാമായിരുന്നു

    ReplyDelete
  4. നല്ല ആര്‍ട്ട്‌ വര്‍ക്ക് ഇതുപോലെ വരയ്ക്കണം

    ReplyDelete
  5. നല്ല അഭിപ്രായം രേഖപ്പെടുത്തി പ്രോത്സാഹിപ്പിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി..

    ReplyDelete
  6. thanks punnyaalan, pravaahiny, thonnakkal aneesh and mijesh

    ReplyDelete
  7. ചിത്രങ്ങള്‍ മനോഹരമായിട്ടുണ്ട്‌!
    പ്രതിസന്ധികളെ തരണം ചെയുവാന്‍ ശ്രമിക്കുമ്പോളാണ് ജീവിതം അര്‍ത്ഥപൂര്‍ണ്ണമാവുന്നത് !
    ഹൃദയത്തിലെ വര്‍ണ്ണ ചാര്‍ത്തുകള്‍ കൊണ്ട്
    ആത്മാവിഷ്കാരത്തിലൂടെ ചിത്രകലയില്‍ ആകാശങ്ങള്‍ തീര്‍ക്കാന്‍ മിജെഷിന്നു കഴിയട്ടെ!

    സതിഷ് കൊയിലത്ത്

    ReplyDelete
  8. good.. keep it up, we with you my dear friend

    ReplyDelete
  9. thank u sathish koyilath and kannan for your inspirational words!

    ReplyDelete
  10. മിജേഷ് ... പാമ്പാടിയില്‍, എന്റെ നാട്ടില്‍ ഇത്ര വലിയ ഒരു കലാകാരന്‍ ഉണ്ടെന്ന് ്അറിഞ്ഞതില്‍ വലിയ സന്തോഷം... ഭാവനകള്‍ നെയ്യാന്‍ ദൈവാനുഗ്രഹം ഉള്ളവര്‍ക്കേ സാധിക്കൂ... ലോകത്ത് ഞാന്‍ ആദരിക്കുന്നത് മൂന്ന് കൂട്ടരെയാണ് ... ഗായകര്‍, ചിത്രകാരന്മാര്‍, കഥാകാരന്മാര്‍... ഹൃദയം നിറഞ്ഞ ഭാവുകങ്ങള്‍...

    ReplyDelete