Monday, 22 October 2012

കയ്യില്ലെങ്കിലെന്താ ഈ അധ്യാപിക കാല്‍കൊണ്ട് പഠിപ്പിക്കും, അതും കണക്ക്









ഒഹിയോ : കണക്കുകൂട്ടാന്‍ കൈവിരലുകള്‍ ഉപയോഗിക്കുന്ന മലയാളികള്‍ കൈകളില്ലാത്തവര്‍ എന്ത് ചെയ്യുമെന്ന്  ചിന്തിച്ചിട്ടുണ്ടോ  ?




ഇല്ലാത്തവര്‍ മേരി ഗാനോന്‍ എന്ന അധ്യാപികയെ പരിചയപ്പെട്ടാല്‍ മതി. കൈകള്‍ രണ്ടുമില്ലാത്ത മേരി പഠിപ്പിക്കുന്നത് കണക്കാണ്. ബോര്‍ഡില്‍ എഴുതി കണക്കുകൂട്ടാനും മറ്റും കൈകകളില്ലാത്തവര്‍ക്ക് കഴിയുമോ? കഴിയുമെന്ന് മേരി കാണിച്ചു തരുന്നു, കാലുകള്‍കൊണ്ട്.



ലേക്ക് വുഡിലെ ഒഹിയോ മിഡില്‍ സ്‌കൂളില്‍ പഠിപ്പിക്കുന്ന മേരി ബോര്‍ഡിലെഴുതുന്നതും കമ്പൂട്ടറില്‍ ടൈപ്പ് ചെയ്യുന്നതും വര്‍ക്ക്ഷീറ്റുകള്‍ നല്‍കുന്നതുമൊക്കെ കാലുകള്‍ കൊണ്ടാണ്.

മെക്‌സിക്കോയിലെ ഒരു അനാഥമന്ദിരത്തില്‍ കഴിഞ്ഞിരുന്ന മേരിയെ ഏഴാം വയസില്‍ ഒരു ഒരു ഒഹിയോ കുടുംബം ദത്തെടുത്തതാണ്. കഴിഞ്ഞവര്‍ഷം മിഡില്‍ സ്‌കൂളില്‍ പകരക്കാരിയായി ചാര്‍ജെടുത്ത മേരി ഇപ്പോള്‍ ആറ്, ഏഴ്, എട്ട് ക്ലാസുകളില്‍ ഫുള്‍ടൈമായി കണക്കും സയന്‍സും പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സ്‌കൂളിലേക്ക് വരുന്നത് കാലുകൊണ്ട് കാറോടിച്ചാണ്. കാറിന്റെ നമ്പര്‍ കാലിന്റെ പ്രാധാന്യം വിളിച്ചോതുന്നു - ഹാപ്പി ഫീറ്റ്




കുട്ടികള്‍ക്ക് വിലപ്പെട്ട ഒരു പാഠവും മാതൃകയും നല്‍കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് മേരി ഫോക്‌സ് എട്ട് എന്ന ടി വി ചാനലിനോട് പറഞ്ഞു.എനിക്ക് ചെയ്യാന്‍ ആഗ്രഹമുള്ളതും ഇഷ്ടമുള്ളതുമൊക്കെ ഞാന്‍ ചെയ്യുകയാണ്. അതുപോലെ നിങ്ങള്‍ ചെയ്യാനാഗ്രഹിക്കുന്നതും ചെയ്യാന്‍ ഇഷ്ടപ്പെടുന്നതും എത്ര അസാധ്യമായാലും ചെയ്യുക. അത് ചെയ്യാന്‍ കഴിയും. ഒരാള്‍ക്കും അതില്‍നിന്ന് നിങ്ങളെ വിലക്കാന്‍ കഴിയില്ല- മേരി കുട്ടികളെ ഉപദേശിക്കുന്നു.

വികലാംഗയെന്ന വിളികേള്‍ക്കാന്‍ മേരി ആഗ്രഹിക്കുന്നില്ല. എന്തെങ്കിലും പ്രത്യേകതയുള്ളവളായി മുദ്രകുത്തപ്പെടാനും അവര്‍ക്ക് ആഗ്രഹമില്ല. അതെല്ലാം നെഗറ്റീവ് ചിന്തകളേ സൃഷ്ടിക്കുകയുള്ളൂ.




തങ്ങളുടെ പോരാട്ടങ്ങള്‍ അതിജീവിക്കാന്‍ 
അധ്യാപികയുടെ മാതൃക പ്രചോദനം 
 നല്‍കുന്നുണ്ടെന്ന് കുട്ടികളും പറയുന്നു. മറ്റു 
അധ്യാപികമാരും മേരിയുടെ 
 മാതൃകയെ അംഗീകരിക്കുന്നു
ഇതിന്റെ വീഡിയോ ഇവിടെ 
വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കടപ്പാട് : 4 malayalees

2 comments:

  1. തങ്ങളുടെ പോരാട്ടങ്ങള്‍ അതിജീവിക്കാന്‍
    അധ്യാപികയുടെ മാതൃക പ്രചോദനം
    നല്‍കുന്നുണ്ടെന്ന് കുട്ടികളും പറയുന്നു. മറ്റു
    അധ്യാപികമാരും മേരിയുടെ
    മാതൃകയെ അംഗീകരിക്കുന്നു.

    ഞാനും. ആശംസകൾ.

    ReplyDelete
  2. തീര്‍ച്ചയായും ഞാനും അഭിനന്ദിക്കുന്നു

    ReplyDelete