Tuesday, 17 July 2012

കര്‍ക്കിടക കഞ്ഞി



ശ്രീ രാമാ രാമാ രാമാ
ശീലുകള്‍ മൂളിക്കൊണ്ടു
ശ്രീലക വാതിലിതാ
തുറന്നു കര്‍ക്കിടകം..!
ഞാറ്റുവേലകളില്ലാ
പാടങ്ങള്‍തോറും പുത്തന്‍
വാര്‍പ്പുകള്‍ നിറഞ്ഞുപോയ്‌
കൂണുകള്‍ മുളച്ചപോല്‍..!
ഉമ്മറ കോലായയില്‍
രാമായണം ചൊല്ലും
'മുത്തശ്ശി ഏതോ വൃദ്ധ
കേന്ദ്രത്തിലഭയാര്‍ഥിയായ്‌'..!
മിഥുനം കടന്നിട്ടും
വാര്‍മുകില്‍ പശുക്കൂട്ടം
അകിടു ചുരത്താതെ
വിണ്ണിലൂടലയുന്നു..!
വാവിന്നു ബലിയിടാന്‍
പ്ലാസ്റ്റിക്കു കൊണ്ടു തീര്‍ത്ത
കറുക നാമ്പും നമ്മള്‍
വാങ്ങേണ്ട ഗതി എത്തി..!?
നമുക്കു നാം അന്ന്യരായി
തീര്‍നിടാതിരിക്കുവാന്‍
കരുതി വെക്കാം ഹൃത്തില്‍
എപ്പോഴും രാമായണം..!

സതിഷ് കൊയിലത്ത്
Mob: 09961886562



3 comments:

  1. വായന അടയാളപ്പെടുത്തുന്നു. നന്നായിട്ടുണ്ട്.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. നല്ല അര്‍ത്ഥവത്തായ വരികള്‍ . ആശംസകള്‍

    ReplyDelete