Friday 30 March 2012

ജീവിതത്തിലെ പരീക്ഷകള്‍ - ശ്രീ ശ്രീ രവിശങ്കര്‍


സ്കൂളില്‍ വിജയിക്കുന്നതും ജീവിതത്തില്‍ വിജയിക്കുന്നതും ഒരു ഓട്ടമത്സരം പോലെയാണ്‌. 400 മീറ്റര്‍ ഓട്ടമത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ ആരാണ്‌ നിങ്ങളുടെ ഇടതുവശത്ത്‌, ആരാണ്‌ കുറഞ്ഞ വേഗത്തില്‍ ഓടുന്നത്‌ എന്നൊന്നും നോക്കാറില്ലല്ലോ. ആരാണ്‌ ഏറ്റവും വേഗത്തില്‍ ഓടുന്നത്‌ എന്നറിഞ്ഞാല്‍ അതിലും വേഗത്തില്‍ നിങ്ങള്‍ക്ക്‌ ഓടാനാകുമോ? മത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ നിങ്ങള്‍ പൂര്‍ണ്ണമായും ചെയ്യുമ്പോഴാണ്‌ വിജയം ഉണ്ടാകുന്നത്‌. നൂറ്‌ ശതമാനം പരിശ്രമിച്ചാല്‍ നിങ്ങള്‍ വിജയിച്ചില്ലെങ്കിലും നിങ്ങള്‍ക്ക്‌ സന്തോഷമാണ്‌.
നിങ്ങള്‍ നിങ്ങളുമായാണ്‌ മത്സരിക്കേണ്ടത്‌. കഴിഞ്ഞവര്‍ഷം ഞാനെത്ര പരിശ്രമിച്ചു. വിജയത്തിലെത്താന്‍ ഈ വര്‍ഷം എനിക്ക്‌ എത്ര കൂടുതല്‍ കഠിനാദ്ധ്വാനം ചെയ്യണം? കഴിഞ്ഞ മാസം ഞാനെങ്ങനെയാണ്‌ കാര്യങ്ങള്‍ ചെയ്തത്‌, ഈ മാസം എങ്ങനെ എനിക്കതിനെ മെച്ചപ്പെടുത്താനാകും? ഇതായിരിക്കണം നിങ്ങളുടെ ലക്ഷ്യം. അപ്പോള്‍ നിങ്ങളുടെ കഴിവ്‌ പതിന്മടങ്ങ്‌ വര്‍ദ്ധിക്കുന്നതാണ്‌ കാണാം. നേരേ മറിച്ച്‌ നിങ്ങള്‍ മറ്റുള്ളവരെയാണ്‌ നോക്കിക്കൊണ്ടിരിക്കുന്നതെങ്കിലോ? നിങ്ങള്‍ അസൂയാലുവാകും, നിഷേധിയാകും. അല്ലെങ്കില്‍ തന്നെത്തന്നെ താഴ്ത്തി കാണാന്‍ തുടങ്ങും. അത്‌ നിങ്ങളില്‍ നിഷേധവികാരങ്ങള്‍ നിറയ്ക്കും. നിങ്ങളുടെ ഊര്‍ജ്ജനില താഴും.
സ്കൂള്‍ കുട്ടികള്‍ പരീക്ഷയെക്കുറിച്ച്‌ ചിന്തിക്കുകയും തയ്യാറെടുക്കുകയും ചെയ്യുന്നതുപോലെ തന്നെയാണ്‌ ആദ്ധ്യാത്മിക ജീവിതവും. കഠിനാദ്ധ്വാനം അതിന്റെ ഫലം തരും എന്ന്‌ വിദ്യാര്‍ത്ഥികള്‍ക്കറിയാം. ഞാന്‍ ഒരിക്കല്‍ ഹരിദ്വാറില്‍ വച്ച്‌ പ്രായം ചെന്നയാള്‍ എന്നെ പ്രശസിക്കാന്‍ തുടങ്ങി. അപ്പോള്‍ ഞാന്‍ ചോദിച്ചു “ബാബ, അങ്ങ്‌ എന്താണ്‌ എന്നെ ഇങ്ങനെ പുകഴ്ത്തുന്നത്‌? എന്റെ പോരായ്മകള്‍ പറഞ്ഞുതരൂ. അത്‌ എനിക്ക്‌ എന്നെ ഉയര്‍ത്താന്‍ സഹായിക്കും.” ആ സന്യാസി പറഞ്ഞു, “ഞാനെന്തിന്‌ താങ്കളുടെ നെഗേറ്റെവ്‌ പോയിന്റുകളെക്കുറിച്ച്‌ പറയണം. അതിന്റെ ആവശ്യമില്ല. ‘ദുഖം’ താങ്കള്‍ക്ക്‌ അത്‌ പറഞ്ഞുതരും. നിങ്ങള്‍ ദുഃഖിതരാകുന്നു എങ്കില്‍ അത്‌ നിങ്ങളിലെ നിഷേധവികാരങ്ങളെക്കുറിച്ച്‌ ഓര്‍മ്മിപ്പിക്കും. പോസിറ്റീവ്‌ ആയ എന്താണ്‌ നിങ്ങളുടെ ഉള്ളിലുള്ളത്‌, അതിനെയാണ്‌ കാണിച്ചുതരേണ്ടത്‌. കാരണം, നിങ്ങള്‍ക്ക്‌ നിങ്ങളിലെ ഗുണങ്ങള്‍ തിരിച്ചറിയാനാവില്ല.” ഇതാണ്‌ വസ്തുതകളെ പോസിറ്റീവ്‌ ആയി കാണുന്ന വിധം. അതിന്‌ പകരം, നാമവരുടെ തെറ്റുകുറ്റങ്ങള്‍ ചികഞ്ഞെടുത്ത്‌ പറയുകയാണ്‌ സാധാരണ ചെയ്യാറുള്ളത്‌. പോസിസ്റ്റീവ്‌ സമീപനമാണ്‌ ഒരാളിലെ നന്മകളെ വളര്‍ത്തുന്നത്‌. മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണിത്‌. ഒരാ ളിലെ പോസിറ്റീവ്‌ വശങ്ങളെ ഉണര്‍ത്തുമ്പോള്‍ അയാളിലെ നിഷേധാത്മകത താനെ മറയുന്നതായി കാണാം.


- ശ്രീ ശ്രീ രവിശങ്കര്‍

No comments:

Post a Comment