ചക്രക്കസ്സേരക്ക് കൈക്കരുത്തേകി
ചക്രവാളത്തില്‍ മരുപ്പച്ച തേടി
പ്രപഞ്ചവ്യാപ്തം മനക്കോലാലളന്ന്
പ്രവാഹമാം കാലം അതെന്തെന്നു ചൊല്ലി
ചക്രവാളത്തില്‍ മരുപ്പച്ച തേടി
പ്രപഞ്ചവ്യാപ്തം മനക്കോലാലളന്ന്
പ്രവാഹമാം കാലം അതെന്തെന്നു ചൊല്ലി
കാണാക്കാഴ്ച്ചയില്‍ സ്വപ്നങ്ങള്‍ പാകി
കൈകളെത്താപ്പൊക്കത്തില്‍ ഗോപുരം കെട്ടി
ദേഹമെത്തായിടം മനക്കുതിരമല്‍ താണ്‍ടി
കാതിലെത്താധ്വനിക്കൊത്ത് താളം ചവിട്ടി
നാവു പാടാപ്പാട്ടിന്റ്റെ ഈണം മുഴക്കി
ആവതില്ലാക്കമ്പൂന്നി ഹിമശൈലമേറി
അസാധ്യമാമേതും സുസ്സാധ്യമെന്നാക്കി
കൈകളെത്താപ്പൊക്കത്തില്‍ ഗോപുരം കെട്ടി
ദേഹമെത്തായിടം മനക്കുതിരമല്‍ താണ്‍ടി
കാതിലെത്താധ്വനിക്കൊത്ത് താളം ചവിട്ടി
നാവു പാടാപ്പാട്ടിന്റ്റെ ഈണം മുഴക്കി
ആവതില്ലാക്കമ്പൂന്നി ഹിമശൈലമേറി
അസാധ്യമാമേതും സുസ്സാധ്യമെന്നാക്കി
ഓടാതെ ഓടി, കാണാതെ കണ്ട്
പോകാതെ പോയി, കേള്‍ക്കാതെ കേട്ട്
പാടാതെ പാടി, തേടാതെ നേടി
പോകാതെ പോയി, കേള്‍ക്കാതെ കേട്ട്
പാടാതെ പാടി, തേടാതെ നേടി
ജന്മ മത്രയും ജീവിപ്പവന്‍ ഞാന്‍
നന്മയെത്രയും ശീലിച്ചവന്‍ ഞാന്‍
നന്മയെത്രയും ശീലിച്ചവന്‍ ഞാന്‍
നീയോ.....?
നന്ദി അവധൂതന്‍ ... കവിത മനോഹരം ..
ReplyDeleteകൊള്ളാം , എനികിഷ്ടമായി
ReplyDeleteനന്ദി പുണ്യാളാ
ReplyDelete