സാമുദായിക സംഘടനകളുടെ കാര്യം :-
ഓരോ തെരഞ്ഞെടുപ്പിലും വിജയ സാധ്യതയുള്ള രാഷ്ട്രീയ കക്ഷികള്‍ക്ക് മാത്രമേ ഇവിടെയുള്ള ഒട്ടുമിക്ക സമുദായവും പരസ്യ പിന്തുണ പ്രഖ്യാപിക്കാറുള്ളൂ . ഭരണത്തിലിരിക്കുന്നവര്‍ കഴിഞ്ഞ 5 വര്‍ഷക്കാലവും സമുദായ ഉദ്ദാരണത്തിനു വേണ്ടി ഒരു ചുക്കും ചെയ്യുന്നില്ല എന്നവര്‍ പഴി പറയും .പ്രതിപക്ഷ കക്ഷികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കും , പുതിയ മന്ത്രി സഭ വരും വിജയിപ്പിച്ചവരോധിച്ചത് ഞങ്ങളാണെന്ന് വീമ്പിളക്കും . കേരളത്തില്‍ തുടര്‍ച്ചയായി ഭരിക്കാന്‍ ജനമൊരു സര്‍ക്കാറിനേയും അനുവദിക്കില്ലയെന്നത് ഇക്കൂട്ടര്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല. വാസ്തവത്തില്‍ ഈ പറയെപ്പെടുന്ന അത്രയും സ്വാധീനം കേരളത്തില്‍ സാമുദായിക സംഘടനകള്‍ക്കുണ്ടോ ഇന്നു സംശയിച്ചു പോകുന്നു . മുതലാളിമാര്‍ പറയുന്നിടത്തൊക്കെ കുത്താനും മാത്രമുള്ള സാക്ഷരത മാത്രമേ ഇക്കണ്ട കാലം കൊണ്ട് മലയാളി നേടിയിട്ടുള്ളോ? മാറി മാറി ഇടതിനും വലതിനും സമുദായ സ്നേഹമില്ലെന്നും ഞങ്ങളുടെ വോട്ടു നേടി ജയിച്ചതിന്റെ നന്ദിയില്ലെന്നും പരാതി പറയുന്ന ഭൂരിപക്ഷ ഹൈന്ദവ സമുദായങ്ങള്‍ ലോകത്തെ സര്‍വ്വത്ര ഹൈന്ദവരുടേയും ഹോള്‍ സെയില്‍ രക്ഷകരായി സ്വയം അവരോധിച്ചു നടക്കുന്ന ബി .ജെ .പി എന്ന ഭാരത ജനതാ പാര്‍ട്ടിയെ കേരളത്തില്‍ പിന്തുണച്ചു വിജയിപ്പിച്ചു ഭരണത്തിലവരോധിക്കുന്നില്ല . അധികാരത്തിന്റെ നിഴല്‍ പറ്റി സുഖലാളനകളില്‍ പരമാനന്ദം കണ്ടെത്താന്‍ മുതലാളിമാര്‍ക്കാകില്ല പിന്നെ . അത് കൊണ്ട് തന്നെയാവണം നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പില്‍ ആര് ജയിക്കുമെന്ന് ഒരു തിട്ടവുമില്ലാത്ത ആഷ് പൂഷ് കണ്‍ഫ്യൂഷനില്‍ സകല കോമാളികളും ചേര്‍ന്ന് മന :സാക്ഷി വോട്ടെന്ന മാന്ത്രിക വടി ചുഴറ്റി കാത്തിരിക്കുന്നത്
 ഞാന്‍ പുണ്യവാളന്‍ 
തിരുവനന്തപുരം
                              തിരുവനന്തപുരം
 

