ഈ
നൂറ്റാണ്ടിലെ മാനവ സമൂഹം അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന ഭീക്ഷണി
എന്താണെന്നു ചോദിച്ചാൽ അതിനൊരു ഒറ്റ ഉത്തരമേയുള്ളൂ വിശപ്പ്. 660 കോടി ലോക
ജനതയിൽ 110 കോടി ജനം കടുത്ത പട്ടിണിയിൽ . 3 നേരം ഭക്ഷണം കഴിക്കാൻ
പറ്റാത്തവരായി 300 കോടീ പേർ ലോകത്തുണ്ട്. വേണ്ടത്ര പോക്ഷകഹാരം
ലഭിക്കാത്തത് മൂലം 1800 കുട്ടികളാണ് പ്രതിദിനം മരിച്ചു വീഴുന്നത്. ലോകത്ത്
20 ഓളം രാജ്യങ്ങൾ കടുത്ത ഭക്ഷ്യ പ്രതി സന്ധി നേരിടുന്നു. കാമറൂൺ, ഡയാന,
ഇന്ത്യോപ്യ,ഹോട്ടുറാസ്, മൊറോക്കോ, സുഡാൻ, സെനൽ, സാപിയ,
മൗറത്താനിയ,പാക്കിസ്ഥാൻ, ബംഗ്ലാദേശ്, തുടങ്ങിയ രാജ്യങ്ങൾ കടുത്ത ഭക്ഷ്യ
പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. ലോകത്തെ പട്ടിണിക്കാരിൽ 29% ഇന്ത്യയിലാണ്
എന്നുള്ളത് ഏറെ പരാമർശിക്കപ്പെടേണ്ടതാണ്. വിശപ്പ് അനീതിയുടെയും, ലോക
സമ്പത്തിന്റേയും അസമമായ വിതരണത്തിന്റേയും സന്തതിയാണ്. പട്ടിണിയും, വിശപ്പും
ഭക്ഷണത്തിന്റെ ഉടമസ്ഥാവകാശവുമായ് ബന്ധപ്പെട്ടിരിക്കുന്നു.ഭക്ഷണം വേണ്ടത്ര
ഉല്പാദിപ്പിക്കപ്പെടാത്തത് കൊണ്ടല്ല ജനങ്ങൾക്ക് വിശപ്പ് അനുഭവിക്കേണ്ടി
വരുന്നത് .
ഇപ്പോൾ ലോകത്തുണ്ടാകുന്ന വിശപ്പിന്റേതായ പ്രശ്നങ്ങൾ മുൻ കാലങ്ങളെ
അപേക്ഷിച്ച് അസഹനീയമാണ്. ഇപ്പോഴത്തെ വിശപ്പിന് കാഠിന്യമേറിയത് കൊണ്ടല്ല
മറിച്ചിപ്പോൾ വിശപ്പുണ്ടാക്കേണ്ടുന്ന ആവശ്യം ലോകത്തില്ല എന്നത്
കൊണ്ടാണ്(അമർത്യസെൻ). സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ജനാധിപത്യ വിരുദ്ധമായ
സ്ഥതി ഗതികൾ നിലനിൽക്കുന്നത് കൊണ്ടാണ് വലിയൊരു ജന വിഭാഗം പട്ടിണി
കിടക്കേണ്ടി വരുന്നത്. ഭക്ഷ്യ ഉല്പാദനവും, നിയന്ത്രണവും, ഭൂമിയുടെ
ഉടമസ്ഥവകാശവും ഏതാനും സമ്പന്നരിൽ മാത്രമായി ചുരുക്കുന്നു.രാഷ്ട്രീയ
നേത്യത്വവും ഉന്നത ഉദ്ധ്യോഗസ്ഥരും കൈ കൊള്ളുന്ന സമ്പനാനുകൂല്യ നിലപാടുകൾ
ഭൂരിഭാഗം വരുന്ന ദരിദ്രർക്ക് ജീവനോപാധികൾ നിഷേധിക്കുന്നു.
ആഗോളാടിസ്ഥാനത്തിൽ ഭക്ഷ്യോല്പന്ന്യവും വിപണനവും കൂടുതൽ നിയന്ത്രിക്കുന്നത്
ലാഭം മാത്രം മുൻ നിർത്തി പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികളാണ്
.ഉല്പാദിപ്പിക്കുന്ന ഭക്ഷണത്തിൻ മേലുള്ള നിയന്ത്രണം ഏതാനും വികസിത
രാജ്യങ്ങളിലും , വൻ രാജ്യങ്ങളിലും, വൻ കമ്പനികളിലും, സമ്പന്ന
ക്യഷിക്കാരിലും ചുരുങ്ങിയിരിക്കുന്നു എന്നതാണ് വിശപ്പിന്റെ യതാർത്ഥ കാരണം.
ഇന്ത്യയിലെഔദ്ധ്യോഗിക കണക്കനുസരിച്ചായാലും മറ്റു രാജ്യങ്ങളിലുപയോഗിക്കുന്ന
മാനദണ്ഡങ്ങളൾ വച്ചു പരിശോധിച്ചാലും വിശപ്പും, ദാരിദ്രവും അസഹനീയമായി
തുടരുന്ന രാജ്യമാണിന്ത്യ. ഇന്ത്യയിലെ ആഹാര ലഭ്യത 30 വർഷം
മുമ്പുണ്ടായതിനേക്കാൾ കുറഞ്ഞിരിക്കുന്നു. ദാരിദ്യം കണക്കാക്കുന്ന പഴയ
മാനദണ്ഡങ്ങളനുസരിച്ചാണെങ്കിൽ ഇന്ത്യയിലെ ഗ്രാമീണ ജനസംഖ്യയുടെ 75% ദാരിദ്ര
രേഖയ്ക്കു താഴെയാണ്.
ദേശീയ കുടുംബാരോഗ്യ സർവ്വേ
അനുസരിച്ചു 70% സ്തീകൾ വിളർച്ച ബാധിച്ചവരാണ്. 3 വയസ്സിനു താഴെയുള്ള
കുട്ടികളിൽ 47% പോക്ഷകമില്ലായ്മ അനുഭവിക്കുന്നു. മുതിർന്നവരിൽ 48.5% നും
അവരുടെ പൊക്കത്തിനനുസരിച്ച് തൂക്കമില്ല. ഭൂരിപക്ഷം ജനങ്ങൾക്കും വേണ്ടത്ര
ഭക്ഷണവും ജീവനോപാധികളും കിട്ടുന്നില്ല. എല്ലാ തലങ്ങളിലും ജീവിത
പ്രയാസങ്ങളുണ്ടായി കൊണ്ടിരിക്കുന്നു. കാർഷികോല്പന്നങ്ങളുടെ വില തകർച്ച
ആവശ്യ സാധനങ്ങളുടെ വില വർദ്ദന മുതലായവ ദാരിദ്ര്യ വൽക്കരണ പ്രക്യയയ്ക്ക്
ആക്കം കൂട്ടുന്നു. ഭക്ഷണമില്ലായ്മ പോക്ഷക കുറവിലേയ്ക്കും,
രോഗങ്ങളിലേയ്ക്കും ജനങ്ങളെ എത്തിക്കുന്നു. ഇന്ത്യയിൽ എക്കാലത്തും
ദാരിദ്രത്തിന്റേതായ പ്രെശ്നങ്ങൾ അനുഭവപ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോൾ
നിലവിലുള്ള സങ്കീർണ്ണത മുമ്പൊരിക്കലും ഉണ്ടായിട്ടില്ല
യാക്കോബ് പാറയിൽ d.y.f.i നീലഗിരി ഡിസ്ട്രിക്റ്റ് ജോയിന്റ് സെക്രട്ടറി
![]() |